'പരിമിതികള്‍ ആലോചിച്ചാല്‍ ഒന്നും നടക്കില്ല', ആഗ്രഹം വെട്ടിപ്പിടിച്ച് വീട്ടമ്മ, LDC ഒന്നാംറാങ്ക്


അഫീഫ് മുസ്തഫ | afeef@mpp.co.in'ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബത്തിന് നമ്മുടെ കൂടെ സഹായം ആകുമല്ലോ. 29-30 വയസ്സ് ആയപ്പോളാണ് ജോലി വേണമെന്ന ചിന്തയെല്ലാം വന്നത്. അതിനുമുമ്പ് പി.എസ്.സി.യെക്കുറിച്ചൊന്നും അറിയുക പോലും ഉണ്ടായിരുന്നില്ല.'

success stories

റിൻസി ഖാദറും ഭർത്താവ് ഷമീറും മക്കൾക്കൊപ്പം | Photo: Special Arrangement/ Mathrubhumi

മൂന്നുവര്‍ഷം മുമ്പാണ് എടത്തല കുഞ്ചാട്ടുകരയിലെ വീട്ടമ്മയായ റന്‍സി ഖാദറിന് ഒരു സര്‍ക്കാര്‍ ജോലി നേടിയെടുക്കണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. ഭര്‍ത്താവും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം അതിന് പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ റിന്‍സി രണ്ടുംകല്‍പ്പിച്ച് തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഇറങ്ങിത്തിരിച്ചു. ഒടുവില്‍ 2022-ല്‍ പി.എസ്.സി. എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ ഒന്നാം റാങ്കും നേടി.

ഊര്‍ജതന്ത്രത്തില്‍ ബിരുദധാരിയായ റന്‍സി ഖാദര്‍, വീട്ടുജോലികള്‍ക്കിടയിലും ചിട്ടയായ പഠനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പി.എസ്.സി. എഴുതി ജോലി നേടണമെന്ന ആഗ്രഹം മൊട്ടിട്ടപ്പോള്‍ ഒരു പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നെങ്കിലും ഒരുമാസം മാത്രമേ അവിടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂ. കോവിഡ് ലോക്ഡൗണും കുട്ടികളുടെ കാര്യങ്ങള്‍ നോക്കേണ്ടതും കാരണം ക്ലാസില്‍ പോയുള്ള പരിശീലനം മുടങ്ങി. തുടര്‍ന്ന് വീട്ടിലിരുന്ന് സ്വയം പഠിക്കുകയായിരുന്നു ഈ 32-കാരി.

''2019-ലാണ് എല്‍.ഡി.സി.ക്ക് വേണ്ടിയുള്ള പരിശീലനം ആരംഭിച്ചത്. വീട്ടിലിരുന്ന് തന്നെയായിരുന്നു പഠനം. യൂട്യൂബ്, ടെലഗ്രാം ചാനലുകളും ചില പുസ്തകങ്ങളും പഠനത്തിനായി ഉപയോഗിച്ചു. ദിവസവും അഞ്ചോ ആറോ മണിക്കൂറെങ്കിലും പഠനത്തിനായി ചിലവഴിക്കുക എന്നതായിരുന്നു രീതി. വീട്ടുജോലികള്‍ക്കിടയിലും പരമാവധി സമയം പഠനത്തിനായി കണ്ടെത്തി. ജോലികള്‍ക്കിടെ യൂട്യൂബിലെ ക്ലാസുകള്‍ കേട്ടു. ഒഴിവുകിട്ടുന്ന സമയങ്ങളില്‍ കണക്കുകള്‍ ചെയ്തുപഠിക്കുകയും ചെയ്തു''- റന്‍സി പറഞ്ഞു.

സര്‍ക്കാര്‍ ജോലി നേടണമെന്ന ആഗ്രഹം വെളിപ്പെടുത്തിയതോടെ അതിനുവേണ്ട എല്ലാ പിന്തുണയും പ്രവാസിയായ ഭര്‍ത്താവ് ഷമീറും മക്കളും റിന്‍സിക്ക് നല്‍കിയിരുന്നു. 39 വയസ്സുവരെ എത്ര പി.എസ്.സി. പരീക്ഷ വേണമെങ്കിലും എഴുതിക്കോ എന്നായിരുന്നു ഭര്‍ത്താവിന്റെ വാക്കുകള്‍. എവിടെ പോയി പഠിക്കാന്‍ ആണേലും സൗകര്യം ചെയ്യാമെന്നും പറഞ്ഞു.

Also Read
success stories

ബി.ടെക്ക്, രണ്ട് സപ്ലി, കാറ്ററിങ് ജോലി ...

success stories

ബ്രെയിൻ ട്യൂമർ പോലും സംശയിച്ച നാളുകൾ; ഒടുവിൽ ...

success stories

മകന് പഠിക്കാൻ അമ്മ കൂട്ടിരുന്നു: PSC പരീക്ഷയിൽ ...

ഉമ്മ പഠനത്തിനായി സമയം നീക്കിവെച്ചപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് മക്കളും അതിനൊപ്പം അഡ്ജസ്റ്റ് ചെയ്തു. റന്‍സി പഠിക്കുന്നസമയത്ത് മൂത്ത മകനായ മുഹമ്മദ് നിഹാലായിരുന്നു ഇളയസഹോദരങ്ങളായ മുഹമ്മദ് നബീലിന്റെയും മുഹമ്മദ് നായിഫിന്റെയും കാര്യങ്ങള്‍ നോക്കിയിരുന്നത്. ഉമ്മയുടെ പഠനത്തിന് യാതൊരു ശല്യവുമുണ്ടാക്കാതെ ഇവര്‍ ശ്രദ്ധിച്ചു. മക്കളുടെ ഈ സഹകരണം പഠനത്തിന് ഏറെ സഹായിച്ചെന്നും റന്‍സി പറയുന്നു.

''ആദ്യമായി പഠിച്ച്, എഴുതിയ പരീക്ഷ ഇതായിരുന്നു. ജില്ലയില്‍ ഒന്നാംറാങ്ക് കിട്ടുമെന്നൊന്നും കരുതിയിരുന്നില്ല. ലിസ്റ്റില്‍ കയറണം, ഒരു ജോലി നേടണം എന്നതുമാത്രമായിരുന്നു ആഗ്രഹം''- ഒന്നാം റാങ്കിനെക്കുറിച്ച് റന്‍സിക്ക് പറയാനുള്ളത് ഇതായിരുന്നു.

രണ്ടാംവര്‍ഷ ബിരുദപഠനത്തിനിടെയായിരുന്നു വിവാഹം. ബിരുദപഠനം പൂര്‍ത്തീകരിച്ചെങ്കിലും ആ സമയത്തൊന്നും ഒരു ജോലി വേണമെന്ന ചിന്തയുണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം വീട്ടമ്മയായി കഴിഞ്ഞുകൂടി. ഇതിനിടെയാണ് മൂന്നുവര്‍ഷം മുമ്പ് 29-ാം വയസ്സില്‍ ഒരു ജോലി നേടണമെന്നും അതിലൂടെ കുടുംബത്തിന് താങ്ങാകണമെന്നുമുള്ള ആഗ്രഹമുണ്ടായത്.

''ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബത്തിന് നമ്മുടെ കൂടെ സഹായം ആകുമല്ലോ. 29-30 വയസ്സ് ആയപ്പോളാണ് ജോലി വേണമെന്ന ചിന്തയെല്ലാം വന്നത്. അതിനുമുമ്പ് പി.എസ്.സി.യെക്കുറിച്ചൊന്നും അറിയുക പോലും ഉണ്ടായിരുന്നില്ല. വേണമെന്ന് ആഗ്രഹിച്ചാല്‍ എന്തുംകിട്ടും. പരിമിതികള്‍ ആലോചിച്ചിരുന്നാല്‍ ഒന്നും നടക്കില്ല. പി.എസ്.സി. പരീക്ഷ എന്നത് അത്ര വലിയ സംഭവമൊന്നുമല്ല. സിലബസ് അറിഞ്ഞ് പഠിച്ചാല്‍ ആര്‍ക്കും വിജയിക്കാം''- റന്‍സി പറയുന്നു.

പോഞ്ഞശ്ശേരി ഐനാലിക്കുടിയില്‍ പരേതനായ അബ്ദുള്‍ ഖാദറിന്റെയും ലൈലയുടെയും മകളാണ് റന്‍സി ഖാദര്‍. എല്‍.ഡി.സി.ക്ക് പുറമേ പി.എസ്.സി. നടത്തിയ അസി. സെയില്‍സ്മാന്‍ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റിലും റന്‍സി ഇടംനേട്ടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ജോലിയാണ് ലക്ഷ്യം. ഇനി അതിനുവേണ്ടി ശ്രമിക്കണമെന്നും ഈ 32-കാരി പറയുന്നു.


Content Highlights: psc ldc exam eranakulam district first rank holder rincy khader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented