വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് പി.ജി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍


അജീഷ് പ്രഭാകരന്‍/ajeeshpp@mpp.co.in

Image: Mathrubhumi.com

വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനും മികച്ച കരിയര്‍ നേടാനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഗുവാഹാട്ടി പി.ജി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങുന്നു.

സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡീപ് ലേണിങ് എന്നിവയിലാണ് കോഴ്‌സുകള്‍. വ്യവസായമേഖലയ്ക്ക് ആവശ്യമുള്ള രീതിയില്‍ നൈപുണി നേടിയെടുക്കാന്‍ പ്രൊഫഷണലുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ഐ.ടി., സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും 50 ശതമാനം മാര്‍ക്കോടെ ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ടൈം പ്രൊഫഷണല്‍ ലേണിങ്ങുമായി ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്.

സൈബര്‍ സെക്യൂരിറ്റി

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഓരോവര്‍ഷവും വിദഗ്ധരായ ജീവനക്കാരെയാണ് ഈ മേഖലയില്‍ ആവശ്യം.

ഒന്‍പതു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്, സൈബര്‍ സെക്യൂരിറ്റി മാനേജര്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍ എന്നീ മേലകളില്‍ പ്രവര്‍ത്തിക്കാനും തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാനും കോഴ്‌സ് സഹായിക്കും.

വിവരങ്ങള്‍ക്ക്: https://timestsw.com/landing/iit-guwahati-post-graduate-certificate-program-in-cybersecurity/

എ.ഐ. ആന്‍ഡ് ഡീപ് ലേണിങ്

എ.ഐ., ഡീപ്പ് ലേണിങ് മേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കാം. പൈത്തണ്‍ പ്രോഗ്രാമിങ്, ഡേറ്റ അനലറ്റിക്‌സ്, ന്യൂറല്‍ നെറ്റ്‌വര്‍ക്‌സ്, കംപ്യൂട്ടര്‍ വിഷന്‍ ആന്‍ഡ് ഇമേജ് റെക്കഗ്‌നീഷന്‍ എന്നിവയെക്കുറിച്ച് അറിയാം. എ.ഐ. ആന്‍ഡ്. എം.എല്‍. എന്‍ജിനിയര്‍, കംപ്യൂട്ടര്‍ വിഷന്‍ എക്‌സ്‌പേര്‍ട്ട്, സോഫ്റ്റ്‌വേര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ് എന്‍ജിനിയര്‍, ക്ലൗഡ് സപ്പോര്‍ട്ട് എന്‍ജിനിയര്‍ ഉള്‍പ്പെടെ വിവിധ തൊഴിലുകളിലേക്ക് മാറാം.

വിവരങ്ങള്‍ക്ക്: https://timestsw.com/landing/iit-guwahati-post-graduate-certificate-program-in-artificial-intelligence-and-deep-learning/

Content Highlights: PG Certificate programs for Working Professionals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented