തിരുവനന്തപുരം: തീയതി മാറ്റിക്കിട്ടാന്‍ അപേക്ഷിച്ചിട്ടും കഴിഞ്ഞ ശനിയാഴ്ചത്തെ പത്താംതലം പ്രാഥമികപരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കാന്‍ പി.എസ്.സി. തീരുമാനിച്ചു.
കോവിഡ്, അപകടങ്ങള്‍, പ്രസവം തുടങ്ങി ആരോഗ്യപരമായ കാരണങ്ങളാല്‍ തീയതി മാറ്റാന്‍ അപേക്ഷിച്ചവര്‍ക്കുമാത്രമായി പരീക്ഷ നടത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. പരീക്ഷാകണ്‍ട്രോളറെ ഇതിനായി യോഗം ചുമതലപ്പെടുത്തി. അപേക്ഷയും അതോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കും. അതിനുശേഷം പരീക്ഷ നടത്തുന്നതില്‍ തീരുമാനമെടുക്കും.
ഫെബ്രുവരി 20, 25, മാര്‍ച്ച് ആറ് എന്നീ തീയതികളിലാണ് പത്താം തലം പ്രാഥമികപരീക്ഷ നടത്തിയത്. ആ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവത്തീയതി വന്നവര്‍/പ്രസവം കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ഗുരുതരമായ അപകടം സംഭവിച്ചവര്‍, സര്‍വകലാശാല പരീക്ഷയോ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മറ്റുപരീക്ഷയോ ഉള്ളവര്‍ എന്നിവര്‍ക്ക് മാര്‍ച്ച് 13-ന് നടത്തുന്ന അവസാനപരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്ന് പി.എസ്.സി. അറിയിച്ചിരുന്നു.
ഇതിന് 13,000-ത്തോളം അപേക്ഷകളാണ് ലഭിച്ചത്. മുഴുവന്‍ അപേക്ഷകളും വിശദപരിശോധനയ്ക്ക് വിധേയമാക്കാന്‍ കുറഞ്ഞദിവസങ്ങള്‍കൊണ്ട് പി.എസ്.സി.ക്ക് സാധിച്ചില്ല. 2000 അപേക്ഷകര്‍ക്കുമാത്രമാണ് 13-ന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും പി.എസ്.സി.ക്കായില്ല. അര്‍ഹതയുള്ളവര്‍ക്കായി പരീക്ഷ നടത്തുന്നതില്‍ എത്രയുംവേഗം തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍ യോഗത്തെ അറിയിച്ചു.
Content Highlights: P.Sc. Level 10 Preliminary Examination Possibility to give opportunity to those who have not change
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..