കൊറോണക്കാലത്ത് പരിശീലിക്കാം ഓണ്‍ലൈന്‍ പഠനക്കളരികളില്‍


By എം.ആർ. സിജു

2 min read
Read later
Print
Share

കൊറോണാ ജാഗ്രതയിൽ വീട്ടിലിരിക്കുന്ന സമയം ഓൺലൈൻ പഠനത്തിനായി മാറ്റിവെച്ചാലോ...

Representational Image | Pic Credit: Getty Images

ഷ്ടപ്പെട്ട കോഴ്‌സുകൾ ഓൺലൈനായി പഠിക്കാൻ ഇപ്പോൾ ധാരാളം അവസരങ്ങളുണ്ട്. അതും പണച്ചെലവില്ലാതെ. കോഴ്‌സുകളുടെ അംഗീകാരത്തെ ഓർത്ത് ആശങ്കപ്പെടേണ്ട. പേരുകേട്ട സർവകലാശാലകളും സ്ഥാപനങ്ങളുമാണ് കോഴ്‌സുകൾ മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സസ്) പ്ലാറ്റ്‌ഫോമിൽ നടത്തുന്നത്.

ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഇടവേളകൾ പ്രയോജനപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നേടാമെന്നതാണ് ഓൺലൈൻ കോഴ്‌സുകളുടെ പ്രത്യേകത. മിക്ക ഓൺലൈൻ കോഴ്‌സുകളിലും വെർച്വൽ സ്റ്റഡി ഫോറങ്ങളുണ്ട്. അതിലൂടെ വിദ്യാർഥികൾക്ക് ആശയവിനിമയത്തിനും അധ്യാപകരും മറ്റ് വിദ്യാർഥികളുമായും സംവദിക്കാനുള്ള അവസരവും ലഭിക്കും.

സ്വയം
മാനവശേഷി മന്ത്രാലയവും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും ചേർന്നു നടത്തുന്ന സ്വയം (www.swayam.gov.in) ഓൺലൈൻ കോഴ്‌സുകൾ രജിസ്‌ട്രേഷനില്ലാതെ സൗജന്യമായി ലഭിക്കും. പ്രവേശനപരീക്ഷയില്ല. ഓൺലൈൻ ടെക്സ്റ്റ് ബുക്കുകളും വീഡിയോയുമുണ്ട്. ഓരോ വർഷവും ജൂൺ ഒന്നിനും നവംബർ ഒന്നിനും കോഴ്സുകളുടെ വിവരം പ്രസിദ്ധീകരിക്കും. https://storage.googleapis.com/uniquecourses/online.html

ഇ-പാഠശാല
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) ഒരുക്കിയ ഇ-ടെക്‌സ്റ്റ് ബുക്കുകളുടെയും അനുബന്ധപഠന സാമഗ്രികളുടെയും വിപുലമായ ശേഖരം. മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. 504 ഇ-ടെക്‌സ്റ്റ് ബുക്കുകളും ഓഡിയോ വീഡിയോ രൂപത്തിലുള്ള 3886 ഫയലുകളും ഉപയോഗിക്കാം. മാധ്യമം ഇംഗ്ലീഷും ഹിന്ദിയും. epathsala.nic.in

ഇ-പി.ജി. പാഠശാല
പി.ജി. കോഴ്‌സുകളായ സാമൂഹ്യശാസ്ത്രം ആർട്‌സ്, ഫൈൻ ആർട്‌സ്, മാനവിക ശാസ്ത്രം, പരിസ്ഥിതി, ഗണിതം തുടങ്ങിയവയുടെ പഠനത്തിന് സഹായകരം. മികച്ചനിലവാരമുളള കരിക്കുലം. ഇ-ടെക്‌സ്റ്റ്‌ ബുക്കും വീഡിയോയും ഉൾപ്പെടെ 23,000 മോഡ്യൂളുകൾ ലഭ്യമാണ്. epgp.inflibnet.ac.in

ഷോദ് ഗംഗ
ഗവേഷക വിദ്യാർഥികൾ വിവിധ മേഖലകളിൽ സമർപ്പിച്ച 2.6 ലക്ഷം തീസീസുകളുടെയും പ്രബന്ധങ്ങളുടെയും ഡിജിറ്റൽ ശേഖരം. https://shodhganga.inflibnet.ac.in/

ഇ-ഷോദ് സിന്ധു
വിവിധ വിഷയങ്ങളിലെ 15000 കോടിയിലേറെ ജേണലുകൾ, ഗ്രന്ഥ സൂചിക. https://ess.inflibnet.ac.in/

വിദ്വാൻ
രാജ്യത്ത് വിവിധ രംഗങ്ങളിൽ വിദഗ്ധരുടെ വിവരശേഖരണം. https://vidwan.inflibnet.ac.in/

നാഷണൽ ഡിജിറ്റൽ ലൈബ്രറി
വിശാലമായ അക്കാദമിക് ഉള്ളടക്കത്തിന്റെ ഡിജിറ്റൽ ശേഖരം. നാലുകോടിയിൽപ്പരം പുസ്തകങ്ങൾ, ഗവേഷണ പേപ്പറുകൾ, പ്രബന്ധങ്ങൾ, ജേണലുകൾ തുടങ്ങി ഏറ്റവും വലിയ വിജ്ഞാന ശേഖരം. സ്കൂൾ തലം മുതൽ ഏതു പഠനമേഖലയ്ക്കും ഉപകാരപ്രദം. മലയാളം ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. https://ndl.iitkgp.ac.in/

ദിക്ഷ
സി.ബി.എസ്.ഇ. സിലബസിൽ ആറുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരെ ഉദ്ദേശിച്ചുള്ളത്. റിവിഷൻ നടത്താനും പഠനം സ്വയം വിലയിരുത്താനും സഹായിക്കും. വിശദീകരണം സഹിതമാണ് ഉത്തരങ്ങൾ. diksha.gov.in/cbse/explore

ഇൻഫ്ലിബ് നെറ്റ്
രാജ്യത്തെ സർവകലാശാലാ ലൈബ്രറികളെ പരസ്പരം ബന്ധിപ്പിച്ച് വിവരശേഖര കേന്ദ്രങ്ങളാക്കാൻ യു.ജി.സി.യുടെ സംരംഭം. https://www.inflibnet.ac.in/

സ്വയംപ്രഭ
ആർട്‌സ്, സയൻസ്, കൊമേഴ്‌സ്, പെർഫോമിങ് ആർട്്സ്, സാമൂഹ്യശാസ്ത്രം, മാനവിക വിഷയങ്ങൾ, എൻജിനിയറിങ്, ടെക്‌നോളജി, നിയമം, വൈദ്യശാസ്ത്രം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ കോഴ്‌സ് ഉള്ളടക്കം. ഓരോ വിഷയത്തിനും ഓരോ ചാനലെന്ന തരത്തിൽ സ്വയംപ്രഭ എന്ന പേരിൽ 32 ഡി.ടി.എച്ച്. ചാനലുകളും ലഭ്യമാണ്. ഇവയെല്ലാം സൗജന്യം. പ്രഭാഷണങ്ങൾ കേൾക്കാനുള്ള അവസരം ഉണ്ട്. https://www.swayamprabha.gov.in/

ഓൺലൈൻ കോഴ്സുകൾക്ക് ചേരണം

കുട്ടികൾ ഇപ്പോൾ വീട്ടിലിരിക്കുന്നത് കാരണം ഓൺലൈൻ കോഴ്സുകൾക്ക് പ്രാധാന്യം കൂടിവരുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ സൗജന്യമായി കോഴ്സുകൾ നടത്തുന്നുണ്ട്. സമൂഹത്തെ വിജ്ഞാനാധിഷ്ഠിതമാക്കി മാറ്റുന്നതിന് വിദ്യാർഥികൾ ഇത്തരം കോഴ്സുകൾക്ക് ചേരാൻ ഈ അവസരം വിനിയോഗിക്കണം
-പിണറായി വിജയൻ, മുഖ്യമന്ത്രി

Content Highlights: Online Leraning Platforms for Cerificate Courses

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Muhammed Hussain

1 min

പ്രതിബന്ധങ്ങൾ ഊര്‍ജമായി; ചേരിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ഹുസൈന്‍

May 25, 2023


aysha sameer

5 min

വീട്ടമ്മയില്‍ നിന്ന് ബിസിനസ്സുകാരിയിലേക്ക്, ഇന്ന് ലക്ഷങ്ങള്‍ വരുമാനം; ഐഷ സമീറിന്റെ വിജയവഴികള്‍

Oct 31, 2022


anoop valanchery
Premium

5 min

കൂലിപ്പണിയെടുത്ത് തഴമ്പിച്ച കൈകളില്‍ സംസ്‌കൃതം വഴങ്ങി; കല്ല് ചെത്തി പടുത്തെടുത്ത ഡോക്ടറേറ്റ്

May 31, 2023

Most Commented