.
ന്യൂഡല്‍ഹി: "തോല്‍ക്കുന്നത് സാധാരണമാണ്. തോറ്റുതോറ്റാണ് ഞാനിവിടെ എത്തിയത്", കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ മൂന്നാം റാങ്ക് സ്വന്തമാക്കിയ ഉമാ ഹരതിയുടേതാണീ വാക്കുകള്‍. ചെറിയ പരാജയം പോലും താങ്ങാന്‍ കെല്‍പില്ലാതെയാകുന്ന പുതുതലമുറയ്ക്ക് വഴികാട്ടുകയാണ് ഈ 28കാരി.
പരാജയങ്ങളെ ഭയക്കരുതെന്ന് മാത്രമാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏത് വിദ്യാര്‍ഥിയോടും ഉമയ്ക്ക് പറയാനുള്ളത് .
'ഉയര്‍ച്ച താഴ്ചകളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. തോല്‍വിയിലും ആത്മാഭിമാനം കൈവെടിയാതിരിക്കുക. അപ്പോള്‍ വിജയത്തിന് പകരം നാളെ പരാജയമാണ് തേടിയെത്തുന്നതെങ്കില്‍ പോലും നിങ്ങള്‍ പതറില്ല', ഉമ പറയുന്നു
ഉമ ഹരതി പരാജയപ്പെട്ടിട്ടുണ്ട്, പലതവണ. പക്ഷേ അപ്പോഴും കൈവിടാതിരുന്ന ആത്മവിശ്വാസത്തിന്റെ ഫലമാണ് ഈ മൂന്നാം റാങ്ക്. ഒന്നും രണ്ടും തവണയല്ല അഞ്ച് തവണയാണ് ഉമ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. അഞ്ചാം വട്ടമാണ് അവര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഇടം നേടാനായത്.
തോല്‍വി സര്‍വസാധാരാണമാണ്. പക്ഷേ, പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് നടന്നാല്‍ വിജയം സുനിശ്ചിതമാണെന്ന് ഉമ പറയുന്നു. ഏറെ സങ്കീര്‍ണമായ വലിയൊരു യാത്രയായിരുന്നു അത്. എളുപ്പമായിരുന്നില്ല പലപ്പോഴും. ആ സമയത്തൊക്കെയും താങ്ങായി നിന്നത് കുടുംബവും സുഹൃത്തുക്കളുമാണെന്ന് ഉമ പറഞ്ഞു
ഐഐടി ഹൈദരബാദില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് ഉമ സിവില്‍ സര്‍വീസ് പഠനത്തിലേക്കിറങ്ങിയത്. പോലീസ് ഉദ്യോഗസ്ഥനായ അച്ഛനാണ് സിവില്‍ സര്‍വീസിലേക്ക് വഴികാട്ടിയത്. തെലങ്കാന സ്വദേശിനിയാണ് ഉമ ഹരതി
'വലിച്ചുവാരിയുള്ള വായനയല്ല, ആവശ്യമുള്ളത് മാത്രം കൃത്യവും വ്യക്തവുമായി വായിക്കുക എന്നതാണ് പരമപ്രധാനം. ഇതൊരു മത്സര പരീക്ഷയാണ്, നിരന്തര പരിശീലനം മാത്രമേ ഇവിടെ നിങ്ങള്‍ക്ക് രക്ഷകരാകൂ അതിനാല്‍, ഒരുപാട് പരിശീലിക്കുക, സ്വന്തമായി പഠന സ്ട്രാറ്റജി ഉണ്ടാക്കുക' , ഉമ കൂട്ടിച്ചേർത്തു
Content Highlights: Civil Services Exam, IAS Topper Ishita Kishore, success story, inspiring stories,uma harathi
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..