ദേശസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധമേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഏറ്റവുംമികച്ച പരിഹാരം കണ്ടെത്തുന്നതിന് രാജ്യത്തെ സാങ്കേതികസമൂഹത്തെ എന്‍.എസ്.ജി. ക്ഷണിക്കുന്നു. എന്‍.എസ്.ജി. ഡിജിരക്ഷക് ഹാക്കത്തണില്‍ നിര്‍ദേശിച്ച പത്തു കാര്യങ്ങളില്‍ മികച്ച സാങ്കേതികവിദ്യ നല്‍കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാം.

സേനയെ സജ്ജമാക്കല്‍

എന്‍.എസ്.ജി.യുടെ പ്രവര്‍ത്തനം എപ്പോള്‍, എവിടെ, ഏത് രീതിയില്‍ എന്ന് പറയാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ സാഹചര്യങ്ങളെക്കാള്‍ കൂടുതല്‍ മികച്ച സാങ്കേതികമികവ് ആവശ്യമായി വരുന്നു. മാറുന്നലോകത്ത് സാങ്കേതികവിദ്യയുടെ സഹായത്താല്‍ സേനയെ സജ്ജമാക്കുകയാണ് ഹാക്കത്തണിന്റെ ലക്ഷ്യം. ഇതിനായി ഓപ്പറേഷന്‍, ടെക്‌നോളജി മേഖലയില്‍ എന്‍.എസ്.ജി.യുമായി സഹകരിക്കാം. 5,00,000 രൂപ, 3,00,000 രൂപ, 1,00,000 രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സമ്മാനങ്ങള്‍. പ്രോത്സാഹന സമ്മാനമായി നാലുമുതല്‍ 10 വരെയുള്ള സ്ഥാനക്കാര്‍ക്ക് 50,000 രൂപയും

ആശയവും രൂപരേഖയും

ആശയങ്ങള്‍ നല്‍കുന്നഘട്ടത്തില്‍ പ്രോജക്ടുമായി ബന്ധപ്പെട്ട രൂപരേഖ നല്‍കണം. എത്ര ആശയങ്ങള്‍ വേണമെങ്കിലും നല്‍കാം. ടീം ലീഡര്‍ ഉള്‍പ്പെടെ എത്രപേര്‍ക്കും പങ്കെടുക്കാം. 2500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ ഹാക്കത്തണ്‍ ആണെങ്കിലും ആദ്യമാതൃക അവതരിപ്പിക്കാന്‍ എന്‍.എസ്.ജി. അറിയിക്കുന്ന സ്ഥലത്ത് എത്തണം. ഓപ്പണ്‍ സോഴ്‌സ് ലൈബ്രറികളും സൗജന്യമായി ലഭിക്കുന്ന മറ്റ് സേവനങ്ങളും ഗൂഗിള്‍മാപ്പ്, ഫെയ്‌സ്ബുക്ക് കണക്ട്, ട്വിറ്റര്‍ ഫീഡ് എന്നിവ ഉപയോഗിക്കാം.

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന നൂതന ആശയങ്ങള്‍ ആയിരിക്കണം നല്‍കേണ്ടത്. പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ആശയങ്ങളാകണം. ആശയവും സാങ്കേതികവിദ്യയും സമഗ്രവും ഉപയോഗിക്കാന്‍ എളുപ്പവുമാകണം. പ്രശ്‌നങ്ങളുണ്ടാക്കുന്നവ ആകരുത്.

മേഖലകള്‍

ഓഗ്‌മെന്റഡ്/വെല്‍ച്വല്‍ റിയാലിറ്റി, മോണിറ്ററിങ് ഓഫ് ഗ്ലോബല്‍ പൊസി ഷനിങ് സിസ്റ്റം, വെര്‍ച്വര്‍ റിയാലിറ്റി സിസ്റ്റം ഫോര്‍ എയര്‍ക്രാഫ്റ്റ് ഓറിയന്റേഷന്‍, കൗണ്ടര്‍ ഹൈജാക്ക് ആന്‍ഡ് സ്‌കൈ മാര്‍ഷലിങ് ഓപ്പറേഷന്‍സ്, 3 ഡി ലേഔട്ട് ഓഫ് എയര്‍പോര്‍ട്ട്, സര്‍വൈലന്‍സ് ഫോര്‍ കൗണ്ടര്‍ ഹൈജാക്ക് ഓപ്പറേഷന്‍സ്, പോര്‍ട്ടബിള്‍ പ്രോഗ്രാമബിള്‍ ജാമര്‍, യു.വി. ഫോര്‍ നോണ്‍ ഗ്ലോബര്‍ പൊസിഷനിങ് സിസ്റ്റം എന്‍വയോണ്‍മെന്റ്.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

Ganapathy MA NSGഓപ്പറേഷന്‍, ടെക്‌നോളജി മേഖലകളില്‍ എന്‍.എസ്.ജി. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഏറ്റവുംമികച്ച പരിഹാരം കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്, സര്‍വീസ് ?േപഴ്‌സണല്‍, ടെക്‌നിക്കല്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതികമേഖലയെ ക്ഷണിക്കുന്നു. സേനയുടെ സാങ്കേതികമികവ് വര്‍ധിപ്പിക്കും. രാഷ്ട്രീയരക്ഷാ യൂണിവേഴ്‌സിറ്റി, അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഹാക്കത്തണ്‍ നടത്തുന്നത്.

എം.എ. ഗണപതി, ഡയറക്ടര്‍ ജനറല്‍, എന്‍.എസ്.ജി.

Content Highlights: NSG Digirakshak hackathon