ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഇന്‍സ) , യുവശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന 2022-ലെ 'ഇന്‍സ മെഡല്‍ ഫോര്‍ യങ് സയന്റിസ്റ്റ്‌സ്' അവാര്‍ഡിന്, നാമനിര്‍ദേശങ്ങള്‍ നല്‍കാം.

ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍, സ്വതന്ത്ര ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന, അസാധാരണ മികവ് തെളിയിച്ചിട്ടുള്ളവരെയാണ് അവാര്‍ഡിനായി പരിഗണിക്കുക.

മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്‌സ്,കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ്‌ എന്‍വയോണ്‍മന്റല്‍ സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ്‌ ടെക്‌നോളജി, ജനറല്‍ ബയോളജി, മോളിക്കുലാര്‍  ആന്‍ഡ്‌ സെല്ലുലാര്‍ ബയോളജി, ബയോമോളിക്കുലാര്‍, സ്ട്രക്ചറല്‍ ബയോളജി ആന്‍ഡ്‌  ഡ്രഗ് ഡിസ്‌കവറി, ഹെല്‍ത്ത് സയന്‍സസ്, ബേസിക് ആന്‍ഡ്‌ ക്ലിനിക്കല്‍ മെഡിക്കല്‍ സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നാമനിര്‍ദേശം ചെയ്യാം, മൊത്തം 40 പേരെയാണ് തിരഞ്ഞെടുക്കുക.

അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. 2022 ലെ അവാര്‍ഡിന്, 1982 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരെ പരിഗണിക്കും. നോമിനേഷന്‍ നിര്‍ബന്ധമാണ്. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി വിശിഷ്ടാംഗങ്ങള്‍, യുവ ശാസ്ത്രജ്ഞര്‍ക്കുള്ള ഇന്‍സാ മെഡല്‍ ഇതിനകം ലഭിച്ചവര്‍, നാഷണല്‍ അക്കാദമി വിശിഷ്ടാംഗങ്ങള്‍, സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ഫാക്കല്‍റ്റികള്‍, ഗവേഷണ സ്ഥാപനങ്ങളിലെയും ദേശീയ പരീക്ഷണശാലകളിലെയും ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് നാമനിര്‍ദേശം നടത്താം. നാമനിര്‍ദേശം ചെയ്യുന്നവര്‍ ശാസ്ത്രജ്ഞന്റെ ഗവേഷണ സംഭാവനകള്‍ വ്യക്തമാക്കുന്ന 500 വാക്കുകള്‍ കവിയാത്ത കുറിപ്പും നല്‍കണം.

വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍, നാമനിര്‍ദേശം നടത്തേണ്ട രീതി, നാമനിര്‍ദേശങ്ങള്‍ അയക്കേണ്ട രീതി, വിലാസം എന്നിവയെല്ലാം. https://insaindia.res.in ല്‍ ഉള്ള 'ന്യൂസ്' ലിങ്കിലെ വിജ്ഞാപനത്തില്‍ ലഭിക്കും.
നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. മെഡല്‍, സാക്ഷ്യപത്രം, ഒരുലക്ഷം രൂപ എന്നിവ  അടങ്ങുന്നതാണ് പുരസ്‌കാരം.

Content Highlights: Nominations can be made for the Insa Medal for Young Scientists Award