എസ്.അഭിമന്യു, അച്ഛൻ എം.കെ.ശ്രീകുമാർ, അമ്മ എസ്.ലേഖ, സഹോദരി അശ്വതി.എസ്.കർത്ത എന്നിവർക്ക് ഒപ്പം
കൊച്ചി: ചിട്ട തെറ്റാത്ത പരിശീലനത്തിനും പഠനത്തിനുമൊടുവില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശനപ്പരീക്ഷയില്‍ മിന്നും താരമായി മലയാളിയായ അഭിമന്യു. ഛത്തിസ്ഗഢില്‍ നിന്നാണ് ഈ സ്വപ്നതുല്യമായ മലയാളി നേട്ടം. അഖിലേന്ത്യാ പരീക്ഷയില്‍ 193-ാം സ്ഥാനമാണ് തിരുവല്ല സ്വദേശിയായ എസ്. അഭിമന്യു നേടിയത്. എട്ട് ലക്ഷത്തോളം പേരാണ് രാജ്യവ്യാപകമായി ഇത്തവണ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എന്‍ഡിഎ എന്‍ട്രന്‍സ് എഴുതിയെന്നാണ് കണക്ക്. ആകെ നാലു മലയാളികള്‍ക്കു മാത്രമാണ് പ്രവേശനം ലഭിച്ചതെന്നാണ് വിവരം.
20 വര്‍ഷത്തോളമായി ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ താമസിക്കുന്ന, തിരുവല്ല വൈക്കത്തില്ലത്ത് എം.കെ.ശ്രീകുമാറിന്റെയും എസ്. ലേഖയുടെയും മകനാണ് അഭിമന്യു. അനിയത്തി അശ്വതി എസ്.കര്‍ത്ത. റായ്പൂരിലെ രാജ്കുമാര്‍ കോളേജില്‍ അക്കൗണ്ടന്റാണ് ശ്രീകുമാര്‍. ഭാര്യ നെയ്യാറ്റിന്‍കര കീഴമംഗലം കുടുംബാംഗം ലേഖ അവിടെത്തന്നെ അധ്യാപികയാണ്. തിരുവല്ല താലൂക്ക് ലൈബ്രറി ലൈബ്രൈറിയന്‍ വി.എന്‍.കൃഷ്ണകൈമളിന്റെ പേരക്കുട്ടിയാണ് അഭിമന്യു.
നെടുമ്പ്രം പുതിയകാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ശേഷം അഭിമന്യു പഠിച്ചതും രാജ്കുമാര്‍ കോളേജിലാണ്. പ്ലസ് ടുവിന് (മാത്തമാറ്റിക്‌സ്) 99 ശതമാനം മാര്‍ക്ക് നേടി കോളേജില്‍ ഒന്നാമനായിരുന്നു. ''കുട്ടിക്കാലത്തു തന്നെ എനിക്ക് സൈന്യം ഇഷ്ടമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ വന്ന ടി-55 ടാങ്ക് കണ്ടതോടെ അതു കൂടി. ആര്‍മിയുടെ സാഹസികത ആവേശമായി'' അഭിമന്യു പറയുന്നു.
പ്ലസ് ടുവിന് ശേഷം പഠനത്തിലും പരിശീലനത്തിലുമാണ് പൂര്‍ണമായി ശ്രദ്ധിച്ചത്. എന്‍ട്രന്‍സിന് സ്‌കൂളില്‍ പഠിപ്പിക്കുന്ന എല്ലാം വിഷയങ്ങളുടെയും അടിസ്ഥാനപാഠങ്ങള്‍ അറിയണം. എഴുത്തു പരീക്ഷ, ശാരീരക്ഷമത, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ നോക്കിയായിരുന്നു തിരഞ്ഞെ ടുപ്പ്. പാസാകുന്നവര്‍ക്ക് ശാരീരികക്ഷമത ,ആശയവിനിമയം, ആത്മവിശ്വാസം എന്നിവയെല്ലാം പ്രധാനമാണ്.
ഈ മാസം 26-ന് അഭിമന്യു പൂനയിലെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി കോളേജില്‍ ചേരും. മൂന്നു വര്‍ഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും തുടര്‍ന്ന് ഒരു വര്‍ഷം ഇന്‍ഡ്യന്‍ മിലിറ്ററി അക്കാദമിയിലും പരിശീലനം ഉണ്ടാകും.
Content Highlights: National Defence Academy and Naval Academy Examination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..