ത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയം ആഘോഷിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലാ വിഷയത്തിലും ഒരുപോലെ പാസ് മാര്‍ക്ക് മാത്രം നേടിയാലോ... അങ്ങനെയും വിജയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ അക്ഷിത് ജാദവ്.

കഴിഞ്ഞ ശനിയാഴ്ചയാണ് മഹാരാഷ്ട്ര പരീക്ഷാ ബോര്‍ഡ് പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. വിജയിക്കുമെന്ന പ്രതീക്ഷയോടെ തന്നെ ഫലം നോക്കിയ അക്ഷിത് മാര്‍ക്ക് കണ്ട് അമ്പരന്നു. എല്ലാ വിഷയങ്ങള്‍ക്കും പാസ് മാര്‍ക്കായ കൃത്യം 35 മാര്‍ക്ക്! 

55 ശതമാനം മാര്‍ക്കെങ്കിലും നേടാനാവുമെന്ന് അക്ഷിത് പ്രതീക്ഷിച്ചിരുന്നതായി പിതാവ് ഗണേഷ് ജാദവ് പറയുന്നു. എന്നിരുന്നാലും മകന് പരീക്ഷയില്‍ വിജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

മുംബൈ മിരാ റോഡിലെ ശാന്തിനഗര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് അക്ഷിത്. മാര്‍ക്ക് വിവരം പുറത്തറിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ അക്ഷിതിന്റെ വിജയം തരംഗമായിരിക്കുകയാണ്.

Content Highlights: Mumbai student scores 35 marks in all subjects in 10th Exam, Akshit Jadhav