പ്രതിബന്ധങ്ങൾ ഊര്‍ജമായി; ചേരിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ഹുസൈന്‍


1 min read
Read later
Print
Share

വീട്ടില്‍ നിന്നുതിരിയാന്‍ ഇടമില്ലാതിരിക്കുമ്പോഴും ഹുസൈന്‍ പഠനം മുടക്കിയിരുന്നില്ല. അടുത്തുള്ള ഡോര്‍മിറ്ററിയില്‍ വരെ പോയി പഠനത്തിന് സ്ഥലം കണ്ടെത്തിയിരുന്നു

മുഹമ്മദ് ഹുസൈൻ (ഇരിക്കുന്നവരിൽ നടുക്ക്)കുടുംബാംഗങ്ങൾക്കൊപ്പം

മുംബൈ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ചവിജയം നേടി തുറമുഖത്തൊഴിലാളിയുടെ മകന്‍. മുംബൈയില്‍ ഡോക്ക് യാര്‍ഡില്‍ ജോലിചെയ്യുന്ന റംസാന്‍ സയിദിന്റെ മകന്‍ മുഹമ്മദ് ഹുസൈനാണ് മിന്നും വിജയം നേടിയത്. അഖിലേന്ത്യാറാങ്ക് പട്ടികയില്‍ 570-ാം സ്ഥാനത്താണ് ഹുസൈന്‍. ഒട്ടേറെ ദുര്‍ഘടങ്ങളെ മറികടന്ന് നേടിയെടുത്ത വിജയത്തില്‍ ഹുസൈന്റെ കുടുംബമാകെ സന്തോഷത്തിലാണ്.

27 കാരനായ ഹുസൈന്‍ നേരത്തേ നാല് പ്രാവശ്യം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരുന്നു. അഞ്ചാം തവണ ലക്ഷ്യം നേടി. വാഡിബന്ദര്‍ ലെയ്നില്‍ തുറമുഖത്തൊഴിലാളികള്‍ താമസിക്കുന്ന ചേരിപ്രദേശത്തുള്ള ചെറിയ മുറികളില്‍ ഒന്നിലാണ് ഹുസൈന്റെ കുടുംബവും താമസിക്കുന്നത്.

വീട്ടില്‍ മാതാപിതാക്കളെ കൂടാതെ സഹോദരങ്ങളും അവരുടെ കുടുംബവും വല്യമ്മയുമുണ്ട്. വീട്ടില്‍ നിന്നുതിരിയാന്‍ ഇടമില്ലാതിരിക്കുമ്പോഴും ഹുസൈന്‍ പഠനം മുടക്കിയിരുന്നില്ല. അടുത്തുള്ള ഡോര്‍മിറ്ററിയില്‍ വരെ പോയി പഠനത്തിന് സ്ഥലം കണ്ടെത്തിയിരുന്നു. ഡോംഗ്രിയിലെ സെയിന്റ് ജോസഫ് സ്‌കൂളില്‍ പഠിച്ച ഹുസൈന്‍ എലിഫിന്‍സ്റ്റണ്‍ കോളേജില്‍നിന്ന് ബിരുദം നേടി. 2018-ല്‍ ഐ.എ.എസ്. കോച്ചിങ് പരിശീലനം ആരംഭിച്ചു. മുംബൈ ഹജ്ജ് ഹൗസ് നടത്തുന്ന പരിശീലന ക്ലാസിലും പുണെയിലെ യുണീക് അക്കാദമിയിലും കൂടാതെ ഡല്‍ഹിയിലും പരിശീലനം നടത്തിയിരുന്നു. പരാജയങ്ങള്‍ തളര്‍ത്തിയില്ലെന്നും ലക്ഷ്യം നേടണമെന്ന ചിന്തതന്നെ പിന്നോട്ട് വലിച്ചിട്ടില്ലെന്നും ഹുസൈന്‍ പറയുന്നു.

Content Highlights: Mumbai dockworker's son clears UPSC exam 2022

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shinu
Premium

6 min

സ്‌കൂളിന് ജയിക്കാന്‍ പുറത്തായ കുട്ടി,ആനയും അട്ടയും ദുരിതമുണ്ടാക്കിയ വഴി;ഒരു തഹസില്‍ദാറുടെ ഇന്നലെകള്‍

Sep 18, 2023


ആല്‍ഫ്രഡും കുടുംബവും

1 min

ആദ്യ ശ്രമത്തില്‍ 310ാം റാങ്ക്, ഇത്തവണ 57 ലേക്ക് ഉയര്‍ന്നു; കഠിനാധ്വാനമാണ്‌ ആല്‍ഫ്രഡിന്റെ വിജയരഹസ്യം

May 30, 2022


Jobs

1 min

സെബിയില്‍ യങ് പ്രൊഫഷണല്‍ പ്രോഗ്രാം: പ്രതിമാസ സ്റ്റൈപെന്‍ഡ് 60,000 രൂപ

Jan 17, 2022


Most Commented