'നോ ഫോൺ, നോ സോഷ്യൽ മീഡിയ'; രണ്ടാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് കൈപ്പിടിയിലൊതുക്കി മീര


2 min read
Read later
Print
Share

പി.ആർ മീര

കൊച്ചി : ഓൾ ഇന്ത്യ സിവിൽ സർവീസ് റാങ്ക് ഫലം വന്നപ്പോൾ ഇടപ്പള്ളി സ്വദേശി പി.ആർ. മീരയ്ക്ക്‌ 160-ാം റാങ്ക്. തികച്ചും അപ്രതീക്ഷിതവും എന്നാൽ ഒരുപാട് ആഗ്രഹിച്ചതുമായ വിജയം മീര വിശേഷിപ്പിക്കുന്നതിങ്ങനെ. ഇടപ്പള്ളി സ്വദേശി എസ്. രാജു കുമാറിന്റെയും പി.എം. അനിതയുടെയും രണ്ടാമത്തെ മകളാണ് 28-കാരിയായ മീര. സിവിൽ സർവീസ് എന്ന ആഗ്രഹം കൂടെ കൂടിയത് ഒരു വർഷം മുൻപ്‌ മാത്രമാണ്. ഇത് മീരയുടെ രണ്ടാമത്തെ ശ്രമമാണ്. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനാണ് മീരയുടെ ആഗ്രഹം. അതിനു വേണ്ടി സോഷ്യൽ വർക്കായിരുന്നു മീര തിരഞ്ഞെടുത്ത വഴി. കേന്ദ്രസർക്കാരിന്റെ ഏജൻസിയായ നീതി ആയോഗിൽ യങ് പ്രൊഫഷണലായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസ് എന്ന ആഗ്രഹം ഉടലെടുക്കുന്നത്.

ജോലി രാജിവെച്ച് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. മീരയ്ക്ക് ഐ.പി.എസിനോടായിരുന്നു ഇഷ്ടം. എന്നാൽ, അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഐ.എ.എസാണ് ആദ്യ ഓപ്ഷനായി നൽകിയിരുന്നത്. രണ്ടാമത്തെ ഓപ്ഷനായി ഐ.പി.എസും. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ ഐ.പി.എസിനാണ് കൂടുതൽ സാധ്യതയെന്നതിനാൽ ഏറെ സന്തോഷവതിയാണ് അവർ. സോഷ്യോളജിയാണ് ഓപ്ഷണൽ വിഷയമായി മീര സിവിൽ സർവീസ് പരീക്ഷയ്ക്ക് തിരഞ്ഞെടുത്തിരുന്നത്.

2013-16 ൽ ബോംബെ സെയ്ന്റ് സേവ്യേഴ്‌സ് കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും 2017-19 കാലയളവിൽ ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി.അതിനുശേഷം 2019 മുതൽ ഒന്നര വർഷത്തോളം ഡൽഹിയിൽ ഫെലോഷിപ്പ്‌. റിലയൻസ് ഫൗണ്ടേഷനിലും 2021 ഡിസംബറിൽ നീതി ആയോഗിലും യങ് പ്രൊഫഷണലായി പ്രവർത്തിച്ചിട്ടുണ്ട്.

നോ ഫോൺ, നോ സോഷ്യൽ മീഡിയ

ഒരു വർഷം വളരെ കഠിനമായ പരിശ്രമം തന്നെയാണ് മീര നടത്തിയത്. ഏകദേശം ഒരു വർഷത്തിലധികം സോഷ്യൽ മീഡിയ പൂർണമായും ഒഴിവാക്കി ഹോസ്റ്റൽ മുറിക്കുള്ളിലും സിവിൽ സർവീസ് കോച്ചിങ് അക്കാദമിയിലുമാണ് അധികനേരവും ചെലവഴിച്ചത്. മാതാപിതാക്കളോട് ഫോണിൽ സംസാരിക്കുന്നത് മാത്രമാണ് വീട്ടുകാരുമായുണ്ടായിരുന്ന ബന്ധം. നോൺ ഫിക്ഷൻ പുസ്തകങ്ങളോടാണ് താത്‌പര്യം.

‘‘ട്രെയിനിങ് ആരംഭിക്കുന്നതിനു മുൻപ്‌ ഇന്ത്യയിലോ വിയറ്റ്‌നാമിലോ സോളോ ട്രിപ്പ് പോകണം ’-മീര പറയുന്നു.

ഫാക്ട് ഉദ്യോഗമണ്ഡലിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് അച്ഛൻ രാജ്‌ കുമാർ, അമ്മ അനിത എൽ.ഐ.സി. ഡിവിഷണൽ ഓഫീസറാണ്. മൂത്ത സഹോദരി പി.ആർ. ലക്ഷ്മി യു.എസിൽ ജോലി ചെയ്യുന്നു. ഇന്റർനാഷണൽ നാനോ ടെക്നോളജി വിദഗ്‌ധനായ ഡോ. പുളിക്കൽ അജയൻ മീരയുടെ അമ്മയുടെ മൂത്ത സഹോദരനാണ്.

Content Highlights: Meera PR, UPSC, success story, latest news, civil service toppers story, inspiring stories

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kerala psc, PSC

3 min

ലാസ്റ്റ് ഗ്രേഡിന് രണ്ട് ഘട്ടം വേണോ? പുനരാലോചനയിൽ പി.എസ്.സി.

May 29, 2023


Madhu sree

3 min

തോറ്റത് ആറ് തവണ; ഏഴാം വട്ടം സിവില്‍സര്‍വീസ് മോഹം കൈപ്പിടിയിലൊതുക്കി മധുശ്രീ 

May 27, 2023


DEVIPRIYA

2 min

ജോലിയില്ലാതെ അഞ്ച് വര്‍ഷം; കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ട IAS, ഒടുക്കം IFS-ല്‍ മിന്നും വിജയം

Jul 12, 2022


Muhammed Hussain

1 min

പ്രതിബന്ധങ്ങൾ ഊര്‍ജമായി; ചേരിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ഹുസൈന്‍

May 25, 2023

Most Commented