ഇന്ത്യയിലേക്കുള്ള മനുഷ്യന്റെ യാത്ര; നാള്‍വഴികള്‍ തേടി മലയാളി ഗവേഷകന്‍ 


വന്ദന വിശ്വനാഥന്‍

ഹോമോ സാപ്പിയന്‍സെന്ന മനുഷ്യവര്‍ഗത്തിന്റെ പരിണാമയാത്രയെ ഭൂമിശാസ്ത്രം, കാലവസ്ഥ, മനുഷ്യ സ്വഭാവം എന്നീ കാര്യങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിച്ചേക്കാം. അതിനാല്‍ത്തന്നെ ജിയോളജി, ആര്‍ക്കിയോളജി, ആന്ത്രോപ്പോളജി തുടങ്ങിയ മേഖലകള്‍ ഒന്നിച്ച് ചേര്‍ത്തുകൊണ്ട് മാത്രമേ മികച്ചൊരു പഠനം സാധ്യമാകുവെന്നാണ് ഈ ഗവേഷകന്റെ പക്ഷം

ഡോ. പ്രഭിൻ സുകുമാരൻ

നുഷ്യരാശി ആഫ്രിക്കയിൽ ഉടലെടുക്കുകയും അവിടെനിന്ന് നിരവധി വർഷങ്ങൾ സഞ്ചരിച്ച് പല സമയങ്ങളിൽ ഭൂമിയുടെ വിവിധഭാഗങ്ങളിലെത്തിയെന്ന തത്വമാണ് ലോകം ഇന്നും വിശ്വസിക്കുന്നത്. എന്നാൽ ആഫ്രിക്കയുടെ പുറത്തേക്കുള്ള മനുഷ്യരുടെ സഞ്ചാരം എത്ര തവണ നടന്നിരുന്നു എന്നോ, അതിൽ ഏതു സമയത്തുള്ള മനുഷ്യരാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യം എത്തിയതെന്നോ ഉള്ള വ്യക്തമായ വിവരങ്ങൾ നമുക്കിന്നും കണ്ടെത്താനായിട്ടില്ല. അങ്ങനെയൊരു ചോദ്യത്തിൽ ഊന്നിയാണ് ഡോ.പ്രഭിൻ സുകുമാരന്റെ പഠനമാരംഭിക്കുന്നത്. ഇന്ന് നെഹ്റു ഫുൾബ്രൈറ്റ് ഫെലോഷിപ്പെന്ന രാജ്യത്തെ ഏറ്റവും വലിയ ഫെലോഷിപ്പുകളിൽ ഒന്നിലെത്തി നിൽക്കുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്നും പഠനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന സാമ്പിളുകൾ ആറു മാസം അമേരിക്കയിൽ താമസിച്ചു പരീക്ഷണ വിധേയമാക്കുന്നതിനുള്ള മുഴുവൻ ചെലവുകളും ഈ ഫെല്ലോഷിപ്പ് വഹിക്കും. ഇന്ത്യൻ- അമേരിക്കൻ സർക്കാരുകൾ സംയുക്തമായിട്ടാണ് ഈ ഫെല്ലോഷിപ്പ് നൽകുന്നത്.

പഠനം തുടങ്ങിയത് 2015-ൽ

ഹോമോസാപ്പിയൻസെന്ന മനുഷ്യവർഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എപ്പോൾ, എങ്ങനെ എത്തിയെന്നതാണ് ഡോ. പ്രഭിന്റെ പ്രധാന പഠന വിഷയം. നിലവിൽ തമിഴ്നാട്ടിലെ ആതിരമ്പക്കത്തുനിന്ന് ലഭ്യമായിട്ടുള്ള 1.7 ദശലക്ഷം വർഷം പഴക്കമുള്ള ശിലായുഗ ഉപകരണങ്ങളാണ് ഇന്ത്യയിൽ മനുഷ്യവാസം ആരംഭിച്ചിരുന്നതിനുള്ള തെളിവുകൾ. എന്നാൽ ഈ മനുഷ്യവർഗ്ഗത്തിന്റെ തിരിച്ചറിയത്തക്ക വിധത്തിലുള്ള ഫോസിലുകളോ മറ്റെന്തെങ്കിലും അറിവുകളോ നമുക്കിന്നും കണ്ടെത്താനായിട്ടില്ല. അത്തരം അറിവുകളെ തേടിയുള്ള അന്വേഷണമാണ് ഈ മലയാളി ഗവേഷകൻ നടത്തുന്നത്.

കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദവും ഐ.എസ്.എം ധൻബാദിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ പ്രഭിൻ എം.എസ് യൂണിവേഴ്സിറ്റി ബറോഡയിൽ ജിയോളജിയിൽ പി.എച്ച്ഡിയും കരസ്ഥമാക്കി. അവിടുത്തെ അധ്യാപകനായ പ്രൊഫ. ധനഞ്ജയ് സന്തിനൊപ്പം നടത്തിയ നർമദാ നദിയെക്കുറിച്ചുള്ള പഠനമാണ് ജിയോ-ആർക്കിയോളജി പഠനത്തിന്റെ സാധ്യതയെക്കുറിച്ച് ഈ യുവഗവേഷകനെ ബോധ്യപ്പെടുത്തിയത്. എന്നാൽ 2015 ഡോ.പ്രഭിനും ഐസർ മൊഹാലിയിലെ ആർക്കിയോളജിസ്റ്റായ ഡോ.പാർഥ് ചൗഹാനും ഒന്നിച്ചു ചേർന്നതോടെ പഠനത്തിന് പുതിയ രൂപം കൈവന്നു.

നിലവിൽ ഡോ.പാർഥിനും പ്രഭിനുമൊപ്പംഒൻപത് വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഗവേഷണം നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ താപി നദിയൊഴുകുന്ന പ്രദേശങ്ങളിലാണ് ഡോ.പ്രഭിന്റെ പഠനം. ക്വാട്ടിനറി പിരീയഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്രയും സൂഷ്മമായി വ്യത്യസ്ത മേഖലകളെ കൂട്ടിച്ചേർത്തുകൊണ്ടുള്ള പഠനം ഇതാദ്യമായാകും. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ പഠനം വഴി മനുഷ്യസഞ്ചാരത്തിന്റെ വിട്ടുപോയ കണ്ണികളെ കൂട്ടിയോജിപ്പിക്കാനായാൽ അത് ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സംഭാവനയാകുമെന്ന് ഡോ. പ്രഭിൻ പറയുന്നു. നിലവിൽ ജിയോളജിസ്റ്റ്, ആർക്കിയോളജിസ്റ്റ് ആന്ത്രോപോളജിസ്റ്റ് എന്നിവരടങ്ങുന്ന അസോസിയേഷൻ ഓഫ് ക്വാട്ടനറി റിസർച്ചിന്റെ വർക്കിംഗ് ഗ്രൂപ്പ് സെക്രട്ടറിയാണ് അദ്ദേഹം.

ഫെലോഷിപ്പ്- പഠനത്തിനുള്ള അംഗീകാരം

ജിയോളജി, ആർക്കിയോളജി മേഖലകളിലെ ഗവേഷണം അത്ര എളുപ്പമുള്ള ഒന്നല്ല. ഗവേഷണത്തിനിറങ്ങി ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഫലം കിട്ടുമെന്ന പ്രതീക്ഷയും വേണ്ട. ഫോസിലുകൾ ലഭിച്ചാൽ എന്തെങ്കിലും അനുമാനങ്ങളിലെത്താൻ സാധിച്ചേക്കാം. പലപ്പോഴും ഈ പഠനങ്ങൾ നിഗമനങ്ങളിലേക്കെത്താൻ വർഷങ്ങളെടുക്കാറുണ്ട്. അത് ഫണ്ടിങ്ങിനേയും ബാധിക്കും. പക്ഷേ ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ഫെലോഷിപ്പുകളിലൊന്നായ നെഹ്റു ഫുൾബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ചത് പഠനത്തിന് വലിയ രീതിയിൽ ഗുണം ചെയ്യും. ഈ പഠനത്തിന്റെ വ്യാപ്തി മനസ്സിലാകാതെ തുടക്കത്തിൽ പല ഫണ്ടിങ് ഏജൻസികളും ഫണ്ട് നൽകാൻ വിസമ്മതിച്ചിരുന്നു. ഫെലോഷിപ്പ് ലഭിച്ചതോടെ പഠനം കുറച്ചുകൂടി മികച്ചതാക്കാൻ കഴിയുമെന്നാണ് ഈ ഗവേഷകന്റെ കണക്കുകൂട്ടൽ.

ഹോമോ സാപ്പിയൻസെന്ന മനുഷ്യവർഗത്തിന്റെ പരിണാമയാത്രയെ ഭൂമിശാസ്ത്രം, കാലവസ്ഥ, മനുഷ്യ സ്വഭാവം എന്നീ കാര്യങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചേക്കാം. അതിനാൽത്തന്നെ ജിയോളജി, ആർക്കിയോളജി, ആന്ത്രോപ്പോളജി തുടങ്ങിയ മേഖലകൾ ഒന്നിച്ച് ചേർത്തുകൊണ്ട് മാത്രമേ മികച്ചൊരു പഠനം സാധ്യമാകുവെന്നാണ് ഈ ഗവേഷകന്റെ പക്ഷം. ആറു മാസത്തെ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചതോടെ ഡോ.പ്രഭിനും ഡോ.പാർഥ് ചൗഹാനുമൊപ്പം യൂണിവേഴ്സിറ്റി ഓഫ് ഇല്ലി നോയിയിലെ പ്രമുഖ ആന്ത്രോപ്പോളജിസ്റ്റ് സറ്റാൻലി ആംബ്രോസും പഠനത്തിന്റെ ഭാഗമാകും.

വിദ്യാർഥികൾക്ക് സാധ്യത ഏറെ

ഫെലോഷിപ്പ് നേട്ടത്തെക്കുറിച്ച് വാർത്തകൾ വന്നതോടെ ധാരളം കുട്ടികൾ ഈ മേഖലയെ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് വിളിക്കുന്നുണ്ടെന്ന് പ്രഭിൻ പറയുന്നു. നിരവധി സാധ്യതകളുള്ള, എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത ജിയോ-ആർക്കിയോളജി മേഖലയിൽ കൂടുതൽ വിദ്യാർഥികളിറങ്ങിയാൽ അത് നമ്മുടെ രാജ്യത്തിന് തന്നെ നേട്ടമായേക്കും. ഇന്ത്യ പോലെ 130 കോടിയോളം ജനങ്ങളുള്ള, വിസ്തൃതിയിൽ ഏഴാമതുള്ളൊരു രാജ്യത്ത് 10, 12 പേർ ചേർന്ന് നടത്തുന്ന ഗവേഷണം എവിടേയും എത്തിയെന്ന് വരില്ല. അതിനാൽത്തന്നെ കൂടുതൽ യുവഗവേഷകരെ ഈ പഠനത്തിലേക്ക് ക്ഷണിച്ച് അതുവഴി ലോകപരിണാമ ചരിത്രത്തിൽ വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ജിയോളജി പഠിച്ചവർക്ക് മാത്രമല്ല കെമിസ്ട്രി, മാത്​സ്, കംപ്യൂട്ടർ എൻജിനീയറിങ്, എന്നിങ്ങനെ ഏത് ഫീൽഡിലുള്ളവർക്കും ഈ മേഖലയിൽ പഠനം നടത്താം. പക്ഷേ അത്ര പെട്ടെന്ന് ഫലം കിട്ടുന്ന ഒന്നല്ല ഗവേഷണം. അതുകൊണ്ട് വിജയ-പരാജയങ്ങളെ അതിജീവിക്കാനുള്ള കരുത്തോടെ വേണം ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാൻ.

കോട്ടയത്ത് നിന്ന് യു.എസിലേക്ക്

കോട്ടയത്തെ മുട്ടുചിറയെന്ന ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന ഒരു ഗവേഷണത്തിന്റെ തലപ്പത്തെത്തുകയെന്നത് ഡോ. പ്രഭിനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. ഒരു സാധാരണ കാർഷിക കുടുംബത്തിൽ ജനിച്ഛ് വളർന്ന മകന്റെ വളര്ച്ചയില് അച്ഛൻ സുകുമാരനും അമ്മ തങ്കമ്മയ്ക്കും അഭിമാനം. മാതാപിതാക്കൾക്കും ഭാര്യ അമിതയ്ക്കും മകൾ തനയയ്ക്കുമൊപ്പം ബറോഡയിലാണ് അദ്ദേഹമിപ്പോൾ. മുട്ടുചിറയിലെ സർക്കാർ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, നാട്ടകം ഗവൺമെന്റ് കോളേജിൽ ബിരുദത്തിന് ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവായതെന്ന് ഈ ഗവേഷകൻ പറയുന്നു. അവിടുത്തെ അധ്യാപകരായ ഡോ. ബെന്നോ ജോസഫ്, ഡോ.കൃഷ്ണകുമാര് തുടങ്ങിയവർ കാട്ടിത്തന്ന വഴിയിലൂടെയാണ് താൻ ഇന്ന് ഈ നിലയിലെത്തിയതെന്ന് പറയുമ്പോൾ പ്രഭിന്റെ വാക്കുകളിൽ അഭിമാനം. നിലവിൽ ചരോത്തർ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ചാരുസാറ്റ്)യിലെ അധ്യാപകനാണ് അദ്ദേഹം.

Content Highlights: Malayalee researcher Dr. Prabhin Sukumaran to retrace homo sapiens journey to India, Nehru full bright Fellowship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented