ഗള്‍ഫില്‍നിന്ന് മടങ്ങി, പഠനം തുടങ്ങിയത് 31-ാം വയസില്‍; ആദ്യശ്രമത്തില്‍ വിഷ്ണുവിന് LGS ഒന്നാം റാങ്ക് 


അഖില്‍ ശിവാനന്ദ്ജോലി കിട്ടില്ല എന്ന് പറഞ്ഞ് നമ്മളെ നെഗറ്റീവ് അടിപ്പിക്കാന്‍ ഒരുപാട് പേരുണ്ടാകും. പക്ഷേ ആറ് മാസം കഷ്ടപ്പെട്ടാല്‍ ഫലം ഉറപ്പാണ്. 24-25 വയസുള്ളവര്‍ക്ക് അങ്ങനേയും പഠിക്കേണ്ട ആവശ്യമില്ല. ഒന്നോ ഒന്നരയോ വര്‍ഷം എടുത്ത് പഠിക്കാം. ജോലി കിട്ടും എന്നത് ഉറപ്പാണ്. അതില്‍ ഒരു സംശയവും വേണ്ട

success stories

വിഷ്ണു കെ./ വിഷ്ണു കുടുംബത്തോടൊപ്പം

രു പുരുഷന്റെ വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടെന്നത് പലവട്ടം പറഞ്ഞു പഴകിയ പല്ലവിയാണ്. പക്ഷേ അക്ഷരാര്‍ഥത്തില്‍ അത് ശരിയാണെന്ന് കോട്ടയം ജില്ലയില്‍ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കൊല്ലം പരവൂര്‍ സ്വദേശി വിഷ്ണു കെ. ജോലി കിട്ടില്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ഒരുപാട് പേരുണ്ടാകുമെന്നും എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ചാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയും വിഷ്ണു. ഒന്നാം റാങ്ക് ലഭിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും വിഷ്ണു നല്‍കുക ഭാര്യയും ജിഎസ്ടി വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കുമായ പൗര്‍ണമി സിങ്ങിനാണ്. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരാന്‍ നിര്‍ബന്ധിച്ച പൗര്‍ണമിയാണ് പിഎസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിഷ്ണുവിനെ സഹായിച്ചത്. ഒപ്പം കഠിനാധ്വാനവും കൂടിയായപ്പോള്‍ ഒന്നാം റാങ്ക് വിഷ്ണുവിനൊപ്പം പോന്നു.

പി.എസ്.സി. പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങുന്നു
പ്ലസ്ടുവിന് ശേഷം ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലകട്രോണിക്‌സില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് പഠിച്ചത്. മൂന്ന് വര്‍ഷത്തോളം സൗദി അറേബ്യയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു. കോവിഡ് സമയത്താണ് നാട്ടിലേക്ക് വന്നത്. പക്ഷേ, പിന്നീട് തിരിച്ചുപോകാന്‍ സാധിച്ചില്ല. മറ്റ് ജോലികളും ശരിയായില്ല. അങ്ങനെയാണ് പി.എസ്.സിക്ക് വേണ്ടി പഠിച്ച് തുടങ്ങാം എന്ന് തീരുമാനിക്കുന്നത്. മുമ്പത്തെ ലിസ്റ്റില്‍നിന്ന് ഭാര്യ പൗര്‍ണമിക്ക് എല്‍ഡിസിയായി ജോലി ലഭിച്ചിരുന്നു. ഭാര്യ പി.എസ്.സിക്ക് പഠിച്ചിരുന്നതിനാല്‍ കാര്യങ്ങളെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. പഠിക്കേണ്ട രീതിയെല്ലാം പൗര്‍ണമി പറഞ്ഞു തന്നു.കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കായി Join Whatsapp group

ആദ്യമായാണ് പി.എസ്.സി. പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങിയത്. ഇതിനുമുമ്പ് പഠിക്കുകയോ, പരീക്ഷ എഴുതുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ശ്രമമായിരുന്നു ഇത്. 2019-ല്‍ പഠനം തുടങ്ങിയ സമയത്ത് ഒരു വിഇഒ പരീക്ഷ വന്നിരുന്നു. അതാണ് ആദ്യമായി എഴുതി നോക്കിയത്. ആ പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ പഠിച്ചാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കും എന്നൊരു ആത്മവിശ്വാസം വന്നു. അങ്ങനെയാണ് പഠനം തുടര്‍ന്നത്.

പഠിച്ച് തുടങ്ങുമ്പോള്‍ അടിസ്ഥാന വിവരങ്ങള്‍ പോലും അറിയില്ലായിരുന്നു. റാങ്ക് ഫയല്‍ ഉപയോഗിച്ചാണ് പഠിച്ചു തുടങ്ങിയത്. മാതൃഭൂമി തൊഴില്‍വാര്‍ത്ത അടക്കമുള്ള പ്രസിദ്ധീകരണങ്ങളും വാങ്ങിച്ചിരുന്നു. എസ്.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളും നന്നായി ഉപയോഗിച്ചു. പഠനം തുടങ്ങി ആറ് മാസത്തിന് ശേഷം ഒരു പരീക്ഷാ പരിശീലന കേന്ദ്രത്തിലും പോയിരുന്നു. അവിടെ മൂന്ന് മാസം കഷ്ടിച്ച് പോയപ്പോള്‍ കോവിഡിനെ തുടര്‍ന്നുള്ള സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അതോടെ ക്ലാസിന് പോകാന്‍ സാധിച്ചില്ല. പിന്നെ സ്വയമാണ് പഠിച്ചത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെ പഠനം

പഠിച്ചു തുടങ്ങുമ്പോള്‍ ഇലക്ട്രിക്കല്‍ ജോലിക്കൊക്കെ പോകുമായിരുന്നു. ജോലി ഇല്ലാത്തപ്പോള്‍ രാവിലെ ആറ് മണി മുതല്‍ രാത്രി10 മണിവരെയായിരുന്നു പഠനസമയം. രാവിലെ ആറ് മുതല്‍ ഒന്‍പത് വരെ പഠിക്കും. പിന്നെ പ്രഭാത ഭക്ഷണം കഴിച്ച് വീണ്ടും ഉച്ചക്ക് ഒരു മണി വരെ പഠനം തുടരും. ഉച്ചഭക്ഷണത്തിന് ശേഷം കുറച്ച് നേരം വിശ്രമം. പിന്നെ പരീക്ഷ മാതൃകകള്‍ എഴുതി പരിശീലിക്കും. വീണ്ടും പഠനം രാത്രി 10 വരെ തുടരും.

തുടക്കസമയത്ത് വളരെ കുറച്ച് സമയം മാത്രമേ പഠനത്തിനായി ഇരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പഠിക്കുന്ന പ്രായമെല്ലാം കഴിഞ്ഞു പോയതിനാല്‍ ആദ്യമെല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു. ദിവസത്തില്‍ രണ്ട്, മൂന്ന് മണിക്കൂറൊക്കെയാണ് അന്ന് പഠിച്ചിരുന്നത്. പിന്നീട് സമയം കൂട്ടിക്കൊണ്ടുവരികയായിരുന്നു. തൊഴില്‍വാര്‍ത്തയില്‍ വരുന്ന പരീക്ഷകള്‍ ഒക്കെ എഴുതി തുടങ്ങിയ ശേഷം പഠിക്കാന്‍ ആവേശം വന്നതോടെ സമയം കൂട്ടിക്കൊണ്ടുവരാന്‍ തുടങ്ങി. അവസാന ഘട്ടത്തിലെത്തിയപ്പോള്‍ മുഴുവന്‍ സമയവും പഠനത്തിനായി നീക്കിവെച്ചു. അവസാനത്തെ മൂന്ന് മാസം കൃത്യമായി ആറ് മുതല്‍ 10 മണിവരെ ഇരുന്ന് പഠിക്കുമായിരുന്നു.

ഇംഗ്ലീഷ് പഠിക്കാന്‍ ഭാര്യ പൗര്‍ണമി സഹായിച്ചു. ഇംഗ്ലീഷ് ഗ്രാമര്‍ ഒക്കെ കുറച്ചൊക്കെ പറഞ്ഞുതന്നു. അതുവെച്ച് പഠിച്ചു തുടങ്ങി. പിന്നീട് തൊഴില്‍വാര്‍ത്തയിലൊക്കെ ചോദ്യങ്ങള്‍ വരുമ്പോള്‍ ചെയ്തുനോക്കാന്‍ തുടങ്ങി. തെറ്റുകള്‍ സ്വയം തിരുത്തി പഠിച്ചുതുടങ്ങി.

സര്‍ക്കാര്‍ ജോലി ആഗ്രഹിച്ചിരുന്നില്ല

സര്‍ക്കാര്‍ ജോലി വേണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പഠനകാലത്ത്‌ കാര്യങ്ങള്‍ പറഞ്ഞുതരാനോ ഗൈഡ് ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. അതിനെക്കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പഠിക്കുന്നു, എന്തെങ്കിലും ജോലിക്ക് പോകുന്നു. പിന്നെ ഗള്‍ഫില്‍ പോകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഗള്‍ഫില്‍ ജോലി കിട്ടി, പോയി. 2016-ല്‍ ഗള്‍ഫില്‍ പോയെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി.

സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കാരണം ഭാര്യയാണ്. നന്നായി പരിശ്രമിച്ചാല്‍ ജോലി ലഭിക്കും, ജീവിതത്തില്‍ സെറ്റിലാകാമെന്ന് പറഞ്ഞത് ഭാര്യയാണ്. ഭാര്യയുടെ പിന്തുണയാണ് പഠിക്കാനും ജോലി നേടാനും സഹായകമായത്. കല്യാണത്തിന് മുമ്പാണ് ഞാന്‍ ഗള്‍ഫില്‍ പോയത്. ആ സമയത്താണ് പൗര്‍ണമി പഠിച്ച് തുടങ്ങുന്നത്. കല്യാണത്തിന് രണ്ട് മാസം മുമ്പ് അവര്‍ ജോലിയില്‍ പ്രവേശിച്ചു. വിവാഹശേഷം ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ ഭാര്യ നിര്‍ബന്ധിക്കുമായിരുന്നു. പഠിച്ചാല്‍ ഉറപ്പായും സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു.

പഠിച്ചത് എല്‍ഡിസിക്ക്, കിട്ടിയത് എല്‍ജിഎസ്

എല്‍ഡി ക്ലര്‍ക്കിന്റെ പരീക്ഷയാണ് പഠിച്ചുതുടങ്ങിയ ശേഷം ആദ്യമായി എഴുതിയത്. സത്യത്തില്‍ എല്‍ഡിസിക്ക് വേണ്ടിയാണ് പഠിച്ചു തുടങ്ങിയത്. ഭാര്യ എല്‍ഡി ക്ലര്‍ക്കായതിനാല്‍ അതാഗ്രഹിച്ച് അതിന്റെ സിലബസ് പിന്തുടര്‍ന്നാണ് പഠിച്ചത്. പക്ഷേ, എല്‍ഡിസി പരീക്ഷ നന്നായി എഴുതാന്‍ സാധിച്ചില്ല. 717 ആയിപ്പോയി റാങ്ക്. നന്നായി പഠിച്ചിട്ടും പരീക്ഷ നല്ല രീതിയില്‍ എഴുതാന്‍ സാധിക്കാത്തത് വലിയ വിഷമം ഉണ്ടാക്കി. പിന്നീട് നോക്കുമ്പോള്‍ അറിയാവുന്ന പത്തോ പതിനഞ്ചോ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ ആദ്യത്തെ പരീക്ഷയുടെ സമ്മര്‍ദ്ദം ബാധിച്ചിരിക്കാം.

എല്‍ജിഎസിന് ശേഷമാണ് എല്‍ഡിസി എഴുതിയിരുന്നതെങ്കില്‍ ഈ പ്രശ്‌നം വരില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരു 10-ന് ഉള്ളില്‍ വരുമെന്ന് ആഗ്രഹിച്ച് പഠിച്ച് എല്‍ഡിസി പരീക്ഷ എഴുതാന്‍ പോയതാണ്. അതുകൊണ്ട് എല്‍ജിഎസ് പരീക്ഷ എഴുതുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു. 91 ചോദ്യത്തിന് ഉത്തരം നല്‍കി. അന്തിമ ഉത്തരസൂചിക വന്നപ്പോള്‍ ഒരു ഉത്തരം തെറ്റി.

പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ ആദ്യത്തെ അഞ്ച് റാങ്കിനുള്ളില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 90-നടുത്ത് മാര്‍ക്കുള്ളതിനാല്‍ എന്തായാലും ആദ്യത്തെ അഞ്ച് റാങ്കിനുള്ളില്‍ ഉണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഗ്രൂപ്പുകളിലൊക്കെ എനിക്കായിരുന്നു ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്. അത് വെച്ച് കണക്കുകൂട്ടിയപ്പോള്‍ ചിലപ്പോള്‍ ഒന്നാം റാങ്ക് ലഭിച്ചേക്കുമെന്നും കരുതിയിരുന്നു.

കഠിനാധ്വാനം ചെയ്താല്‍ റാങ്കും ജോലിയും ഉറപ്പ്

30 വയസിന് ശേഷമാണ് ഞാന്‍ പഠനം ആരംഭിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ നല്ലതുപോലെ കഠിനാധ്വാനം ചെയ്താല്‍ ഒരുപാട് വര്‍ഷമൊന്നും വേണ്ട സര്‍ക്കാര്‍ ജോലി ലഭിക്കാന്‍. പി.എസ്.സി. പരീക്ഷ നടത്തുന്നതിലുള്ള കാലതാമസം മാത്രമേ പ്രശ്‌നമായുള്ളൂ. കൃത്യസമയത്ത് പി.എസ്.സി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുകയാണെങ്കില്‍ ആറ് മാസം പഠിച്ചാല്‍ എല്‍ജിഎസ് കിട്ടും. ഒരു വര്‍ഷം നന്നായി പരിശ്രമിച്ചാല്‍ ഉറപ്പായും ജോലി കിട്ടാനുള്ള റാങ്കില്‍ എല്‍ഡിസിയിലും വരാന്‍ സാധിക്കും.

എനിക്ക് എല്‍ഡിസിക്ക് 717-ാം റാങ്കാണ് ലഭിച്ചത്. എങ്കില്‍ പോലും ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും ആദ്യത്തെ നൂറ് റാങ്കില്‍ വരാന്‍ തക്ക കഠിനാധ്വാനം ഞാന്‍ ചെയ്തിട്ടുണ്ട്. ഇതുപോലെ പഠിക്കുകയാണെങ്കില്‍ നാലും അഞ്ചും വര്‍ഷമൊന്നും പഠിക്കേണ്ട കാര്യമില്ല. കഠിനാധ്വാനം ചെയ്താല്‍, ആത്മാര്‍ഥമായി പഠിച്ചാല്‍ ഉറപ്പായും എല്‍ഡി ക്ലര്‍ക്ക് ജോലി കിട്ടും.

കൃത്യമായി ടൈംടേബില്‍ അനുസരിച്ച് സിലബസ് പ്രകാരം പഠിച്ചാല്‍ ഏത് പരീക്ഷയും വിജയിക്കാം. ഇംഗ്ലീഷും കണക്കും മലയാളവും കൃത്യമായി സമയം കണ്ടെത്തി പഠിക്കണം. അതിനൊപ്പം പൊതുവിജ്ഞാനവും പഠിക്കണം. ഉച്ചക്ക് ശേഷം പി.എസ്.സി. നടത്തുന്നത് പോലെ പരീക്ഷ എഴുതി പരിശീലിക്കണം. പരീക്ഷ എഴുതി പരിശീലിച്ചാല്‍ ഉറപ്പായും ജോലി ലഭിക്കും.

ജോലി കിട്ടില്ല എന്ന് പറഞ്ഞ് നമ്മളെ നെഗറ്റീവ് അടിപ്പിക്കാന്‍ ഒരുപാട് പേരുണ്ടാകും. പക്ഷേ ആറ് മാസം കഷ്ടപ്പെട്ടാല്‍ ഫലം ഉറപ്പാണ്. 24-25 വയസുള്ളവര്‍ക്ക് അങ്ങനേയും പഠിക്കേണ്ട ആവശ്യമില്ല. ഒന്നോ ഒന്നരയോ വര്‍ഷം എടുത്ത് പഠിക്കാം. ജോലി കിട്ടും എന്നത് ഉറപ്പാണ്. അതില്‍ ഒരു സംശയവും വേണ്ട.

Content Highlights: LGS first ranker of Kottayam district Vishnu K tells his success story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented