ബ്രെയിന്‍ ട്യൂമര്‍ പോലും സംശയിച്ച നാളുകള്‍; ഒടുവില്‍ LDC ഒന്നാം റാങ്ക്


കെ.പി നിജീഷ് കുമാര്‍എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഇത്തവണ വയനാട് ജില്ലയില്‍ ഒന്നാമതെത്തിയ പ്രജിന്‍ തന്റെ കഥ പറയുന്നു

success stories

പ്രജിൻ

കുന്നോളം സ്വപ്നം കാണണം എങ്കിലേ കുന്നിക്കുരുവോളം കൈയ്യില്‍ കിട്ടൂവെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇത്തവണത്തെ എല്‍.ഡി.സി ഒന്നാം റാങ്ക് നേടിയ വയനാട് ബത്തേരി ചീരാല്‍ സ്വദേശിയായ പ്രജിനിന്റെ കഥ ഏകദേശം അങ്ങനെയാണ്.

ബിരുദത്തിന് ശേഷം സിവില്‍ സര്‍വീസെന്ന സ്വപ്നം കണ്ടാണ് വയനാട് ചീരാലില്‍ നിന്നും പ്രജിന്‍ ഡല്‍ഹിയിലേക്ക് പോകുന്നത്. പക്ഷെ അപ്രതീക്ഷിതമായി ജീവിത്തിലേക്ക് വന്ന ആരോഗ്യപ്രശ്നങ്ങള്‍ ആ സ്വപ്നത്തിന് തടയിട്ടു. ബ്രെയിന്‍ ട്യൂമര്‍ പോലും സംശയിച്ച ദിവസങ്ങള്‍ കുറഞ്ഞനാളത്തെ പരിശീലനത്തിനും വിഘാതമായി

തിരിച്ച് നാട്ടിലെത്തി വിദഗ്ധ പരിശോധനയ്ക്കിടെ ബ്രെയിന്‍ ട്യൂമറല്ലെന്ന് വ്യക്തമായെങ്കിലും താന്‍ ആ കാലഘട്ടില്‍ തിരിച്ചറിഞ്ഞ ജീവിത യാഥാര്‍ഥ്യം തന്റെ ആത്മവിശ്വാസത്തിന് വീണ്ടും മൂര്‍ച്ച കൂട്ടുകയായിരുന്നുവെന്ന് പറയുന്നു പ്രജിന്‍. സിവില്‍ സര്‍വീസ് പരിശീലന വഴിയിലേക്ക് പിന്നീട് പോയില്ലെങ്കിലും എല്‍.ഡി.സിയുടെ ഒന്നാം റാങ്ക് അങ്ങനെ വയനാടില്‍ നിന്നും എത്തിപ്പിടിക്കുകയായിരുന്നു.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

Also Read
success stories

മകന് പഠിക്കാൻ അമ്മ കൂട്ടിരുന്നു: PSC പരീക്ഷയിൽ ...

success stories

ബി.ടെക്ക്, രണ്ട് സപ്ലി, കാറ്ററിങ് ജോലി ...

ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസില്‍ തിരക്കുള്ള ജീവിതം നയിച്ച് മുന്നോട്ട് പോവുന്നതിനിടെയാണ് പ്രിജിന്‍ എല്‍.ഡി.സി തയ്യാറെടുപ്പും പരീക്ഷയുമെഴുതിയത്. പ്രത്യേകിച്ച് പരിശീലന ക്ലാസിനൊന്നും പോയില്ലെങ്കിലും സിവില്‍ സര്‍വീസ് പരിശീലനത്തിലൂടെ എങ്ങനെ പഠിക്കണമെന്ന ബോധമുണ്ടായിരുന്നു പ്രിജിനിന്. അങ്ങനെ പരീക്ഷയുടെ രണ്ട് മാസം മുന്നെ തുടങ്ങിയ തയ്യാറെടുപ്പാണ് വിജയത്തിലേക്ക് നയിച്ചത്. പഴയ രീതിയില്‍ നിന്നും മാറി വിശകലന രീതിയില്‍ സിലബസുകളെ സമീപിച്ചാലെ വിജയം നേടാനാവൂ എന്ന തരത്തിലേക്ക് എല്‍ഡിസി പരീക്ഷകളും മാറിയെന്ന് പറയുന്ന പ്രജിന്‍ മനഃപാഠമാക്കി പരീക്ഷയെഴുതുകയെന്നതിന്റെ കാലം കഴിഞ്ഞൂവെന്നും പറയുന്നു

അസുഖം സംശയിച്ചിരുന്ന കാലം ജീവിതം മറ്റൊരു വഴിക്ക് തന്നെ തിരിച്ച് വിടുകയായിരുന്നു. മെഡിറ്റേഷന്‍ ആത്മീയത അങ്ങനെ വേറൊരു ലോകത്തിലേക്കായി. കുഞ്ഞു നിമിഷത്തിന് പോലും ജീവിതത്തെ മാറ്റി മറിക്കാനാവുമെന്ന ചിന്തകള്‍ കൂടി വന്നു. ഉള്ളകാലം നല്ല രീതിയില്‍ ജീവിച്ച് തീര്‍ക്കണമെന്ന ആത്മവിശ്വാസമുണ്ടായി. പരീക്ഷകള്‍ വെല്ലുവിളിയായിരുന്നുവെങ്കിലും നേരിടാനുള്ള ആത്മവിശ്വാസം ഒരു പക്ഷെ താന്‍ പേടിച്ചിരുന്ന ആ കുറച്ച് ദിവസം ഉണ്ടാക്കി തന്നതായിരിക്കാമെന്നാണ് പ്രജിന്‍ കരുതുന്നത്.

എസ്.സി.ആര്‍.ടി,എന്‍.സി.ആര്‍.ടി പുസ്തുകങ്ങളെ കുറച്ച് ഗൗരവത്തോടെ സമീപിച്ചത് ഏറെ സഹായിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ ആ മേഖലയില്‍ നിന്നാണ് വന്നതെന്നും പ്രജിന്‍ പറയുന്നു. എല്‍.ഡി.സിക്കൊപ്പം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അസിസ്റ്റന്റ് സെയില്‍മാന്‍ പട്ടികയിലും ബി.ടെക് ബിരുദധാരിയായ പ്രിജിനിന്റെ പേരുണ്ട്. അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും സഹോദരനുമടങ്ങുന്നതാണ് പ്രജിനിന്റെ കുടുംബം.

Content Highlights: LDC wayanad district first rank holder prajin's life story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented