ഈ 'സപ്ലിക്കാരൻ' ആളത്ര ചില്ലറക്കാരനല്ല; തോറ്റിട്ടും പിൻമാറാതെ കഠിനാധ്വാനം, നേടിയത് LDC ഒന്നാം റാങ്ക്


സാബി മുഗുsuccess stories

നവജ്യോത്

“Ever tried. Ever failed. No matter. Try again. Fail again. Fail better” സമൂഹ മാധ്യമങ്ങളിൽ സാമുവൽ ബെക്കറ്റിന്റെ ഇൻസ്പിറേഷൻ ഉദ്ധരണികൾ കേട്ട് ആത്മവിശ്വാസംകൊണ്ട് കിടന്നുറങ്ങുന്ന പലരേയും നമ്മൾ കാണാറുണ്ട്. എന്നാൽ, അതേസമയം ചിലർ കഠിനാധ്വാനം ചെയ്ത് തങ്ങളുടെ സ്വപ്നങ്ങളെ/ ലക്ഷ്യങ്ങളെ നേടിയെടുക്കുന്ന തിരക്കിലാണ്.

കണ്ണൂരുകാരൻ നവജ്യോതിന് അത്തരത്തിൽ ഒരു ആത്മവിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും, അതിലൂടെ സ്വന്തമാക്കിയ വിജയത്തിന്റേയും കഥയാണ് പറയാനുള്ളത്. കോളേജ് കാലത്ത്, ബി.ടെക്ക് പഠനത്തിനിടെ കുഞ്ഞു കുഞ്ഞു തമാശകൾക്കിടയിൽ, പരീക്ഷകളെത്തിയപ്പോൾ നഷ്ടപ്പെട്ടത് പതിനൊന്ന് പേപ്പറുകളായിരുന്നു. സപ്ലിയായി ബാക്കിയുള്ള പതിനൊന്ന് പേപ്പറുകൾ കോളേജിൽ നിന്ന് ഇറങ്ങും മുമ്പ് ഒറ്റയടിക്ക് എഴുതിയെടുത്ത ശേഷമാണ് നവജ്യോത് പി.എസ്.സിയിലേക്ക് ഇറങ്ങിത്തിരിച്ചത്. അവിടേയും നവജ്യോതിന് പരാജയമായിരുന്നു. എന്നാൽ അതിലൊന്നും തളരാൻ തയ്യാറാകാതെ എവിടെ എത്തിച്ചേരണം എന്ന് വ്യക്തമായ ധാരണയോടെ ചിട്ടവട്ടങ്ങളോടെ പഠിച്ച നവജ്യോതിനെ തേടി അർഹിച്ച വിജയം എത്തി, എൽ.ഡി.സിയിൽ ഒന്നാം റാങ്ക്. കോവിഡ് ലോകത്തിന് മുമ്പിൽ ചോദ്യചിഹ്നമായി നിന്നപ്പോൾ പി.എസ്.സിയ്ക്ക് വേണ്ടിയുള്ള കഠിന പഠനത്തിലായിരുന്നു നവ്ജ്യോത്.

പഠിച്ചു തുടങ്ങിയത്: 2018 -19ൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് വേണ്ടിയായിരുന്നു പഠിച്ചു തുടങ്ങിയത്. ആദ്യം കോഴിക്കോടുള്ള കോച്ചിങ് സെന്ററിലായിരുന്നു പഠിത്തം. എന്നാൽ അതിൽ പരാജയപ്പെട്ടു. പിന്നീട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറിന് വേണ്ടിയായിരുന്നു തയ്യാറെടുപ്പ്. അത് കണ്ണൂരുള്ള ഒരു കോച്ചിങ് സെന്ററിലായിരുന്നു. എന്നാൽ അതിലും ലിസ്റ്റിൽ പെടാൻ സാധിച്ചില്ല. പിന്നീടാണ് കോവിഡ് പ്രതിസന്ധിയുണ്ടാകുന്നത്. പുറത്തൊന്നും പോകാൻ പറ്റാത്തത് കൊണ്ട് തന്നെ വീട്ടിൽ തന്നെ കുത്തിയിരിപ്പായിരുന്നു. ഈ സമയം മുഴുവനും പഠിത്തത്തിന് വേണ്ടി മാറ്റിവെക്കാനും സാധിച്ചു.

സോഷ്യൽ മീഡിയയ്ക്ക് ബ്രേക്ക്: പഠിത്തവും സോഷ്യൽ മീഡിയയും ഒരുമിച്ചു കൊണ്ടു പോകാൻ സാധിക്കില്ലെന്ന് കണ്ടതോടെ അതിൽ നിന്നൊക്കെ മാറിനിന്ന് അധികസമയവും പഠിത്തത്തിന് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു.

പഠിക്കാൻ കൂടെ കൂടിയ സുഹൃത്ത്: കോവിഡ് സമയത്ത് കൂടെ ഇരുന്ന് പഠിക്കാൻ സുഹൃത്തും വീട്ടിലെത്തി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുഹൃത്ത് ജോലി ഉപേക്ഷിച്ചായിരുന്നു കൂടെ പഠിക്കാനിരുന്നത്. സംശയങ്ങൾക്കും മറ്റുമായി ഓൺലൈൻ കോച്ചിങ്ങിനും ചേർന്നിരുന്നു. ഇതും ഈ സമയത്ത് ഏറെ ഫലം ചെയ്തു.

പഠിക്കാൻ കൂടെക്കൂടിയ കൂട്ടുകാരനും നിരാശപ്പെടേണ്ടി വന്നില്ല. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് 145-ാം റാങ്കും എൽ.ഡി.സിയിൽ 351-ാം റാങ്കും സുഹൃത്ത് വിപിന് ലഭിച്ചു.

പതിനൊന്ന് സപ്ലികളിൽ നിന്ന് എൽ.ഡി.സി. ഒന്നാം റാങ്കിലേക്ക്: ബി ടെക് ആയിരുന്നു ബിരുദം. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എസ്.എൻ. എൻജിനീയറിങ് കോളേജിലായിരുന്നു പഠിത്തം. ഇറങ്ങുമ്പോൾ പതിനൊന്നോളം സപ്ലികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതൊക്കെ ഒറ്റയടിക്ക് എഴുതിയെടുത്ത ശേഷമായിരുന്നു എൽ.ഡി.സിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്. ആദ്യത്തെ രണ്ട് പ്രാവശ്യവും ലക്ഷ്യം കണ്ടില്ല. ലിസ്റ്റിൽ വരാത്തതോടെ നിരാശയായിരുന്നു. പക്ഷേ വാശിയോടെ പഠിത്തം തുടർന്നു. പരിശ്രമത്തിനൊടുവിൽ ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

പ്രിലിമിനറി കഴിഞ്ഞ് മെയിൻ എക്സാമിന് കാത്തിരിക്കുന്നവ: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ കഴിഞ്ഞതോടെയാണ് പി.എസ്.സിയുടെ സിലബസും പരീക്ഷാ ക്രമങ്ങളും മാറിയത്. പ്രിലിമിനറി, മെയിൻ എക്സാം എന്ന തലത്തിലേക്കാണ് മാറിയത്. സിലബസിലും ചോദ്യങ്ങളിലും മാറ്റം വന്നു. നിലവിൽ എസ്.ഐ, എക്സൈസ് ഓഫീസർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നിവയുടെ പ്രിലിമിനറി കഴിഞ്ഞു. മെയിൻ പരീക്ഷ ബാക്കിയുണ്ട്. ഫയർമാൻ, കോൺസ്റ്റബിൾ, സെക്രട്ടേറിയറ്റ് ഒ.എ., അസിസ്റ്റന്റ് സെയിൽസ്മാൻ എന്നീ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.

കണ്ണൂരിലെ കാഞ്ഞിരത്തറ പുതിയതെരു തിലകൻ (കെ.എസ്.എഫ്.ഇ. റിട്ടയേർഡ് ഡെപ്യൂട്ടി മാനേജർ) - റീത (എ.എസ്.ടി.ഒ. സ്റ്റേറ്റ് ജി.എസ്.ടി. ഡിപ്പാർട്മെന്റ്) ദമ്പതികളുടെ മകനാണ് നവജ്യോത്. കൊച്ചിൻ ദേവസ്വം ബോർഡിൽ ദേവസ്വം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മഞ്ജുഷ സഹോദരിയാണ്.

Content Highlights: LDC rank holder navjot pk from kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented