അറിയാം, നിയമപഠനവും സാധ്യതകളും


നിമ്മി സൈറ സക്കറിയ

ഐ.ബി.പി.എസ് (IBPS) നടത്തുന്ന എസ്.ഒ പരീക്ഷയില്‍ ലോ ഓഫീസര്‍ ആയി അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്ത്യയിൽ മാറി വരുന്ന തൊഴിൽ അവസരങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു മേഖലയാണ് നിയമപരമായ ഉദ്യോഗങ്ങൾ. അഞ്ചു വർഷം ദൈർഘ്യമുള്ള എൽ.എൽ.ബി കോഴ്സുകളാണ് ഇതിനായി ഇന്ന് മിക്ക വിദ്യാർഥികളും തിരഞ്ഞെടുക്കുന്നത്. പന്ത്രണ്ടാം ക്ലാസ്സ് പഠനത്തിന് ശേഷം കോമൺ ലോ അഡ്മിഷൻ ടെസ്റ്റെന്ന (ക്ലാറ്റ്) പ്രവേശന പരീക്ഷയെഴുതിയാണ് ഈ കോഴ്സുകൾക്ക് പ്രവേശനം നേടാനാവുക. കേരളത്തിന് പുറത്തുപോകാൻ താല്പര്യം ഇല്ലാത്തവർക്ക് കേരള ലോ എൻട്രൻസ് എക്സാമെഴുതി (കെ.എൽ.ഇ.ഇ) കേരളത്തിലെ സർക്കാർ ലോ കോളേജുകളിൽ പ്രവേശനം നേടാം.

എൽ.എൽ.ബിക്ക് ശേഷമുള്ള തൊഴിൽ അവസരങ്ങൾമുൻസിഫ് /മജിസ്ട്രേറ്റ്: കേരളത്തിൽ എൽ.എൽ.ബി ഡിഗ്രിക്കു ശേഷം നേരിട്ട് ജഡ്ജ് അകാൻ അവസരം ഉണ്ട്. കേരളാ ഹൈ കോർട്ട് നടത്തുന്ന പ്രവേശന പരീക്ഷ മുഖേനയാണ് നിയമനം.

കമ്പനി ലീഗൽ അഡൈ്വസർ: ഇന്ന് മിക്ക കമ്പനികളും ലീഗൽ അഡൈ്വസറെ നിയമിക്കുന്നുണ്ട്. ഇതും നിയമ ബിരുദമുള്ളവർക്ക് പരീക്ഷിക്കാവുന്ന മേഖലയാണ്.

ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ: ഐ.ബി.പി.എസ് (IBPS) നടത്തുന്ന എസ്.ഒ പരീക്ഷയിൽ ലോ ഓഫീസർ ആയി അപേക്ഷിക്കാം.

സിവിൽ സർവീസ് (ഐ.എ.എസ്/ ഐ.പി.എസ് മുതലായ കേന്ദ്ര സർവീസുകൾ): സിവിൽ സർവീസ് പരീക്ഷയിൽ മാർക്ക് നന്നായി സ്കോർ ചെയ്യാവുന്ന ഒരു ഓപ്ഷണൽ വിഷയമാണ് നിയമം. നിയമ ബിരുദം കഴിഞ്ഞ വിദ്യാർഥികൾക്ക് ജനറൽ സ്റ്റഡീസ് പേപ്പറിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനുമാകും.

അധ്യാപനം: അഞ്ചു വർഷത്തെ എൽ.എൽ.ബിക്ക് ശേഷം രണ്ട് വർഷത്തെ എൽ.എൽ.എം കോഴ്സ് ചെയ്തവർക്ക് യു.ജി.സി നെറ്റ് പരീക്ഷ പാസായി കോളേജ് അധ്യാപകരായി ജോലി നോക്കാം. നിയമ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പുകൾ നേടി വിദേശരാജ്യങ്ങളിലും പഠനത്തിന് പോകാം.

റിസർച്ച് അസ്സോസിയേറ്റ്: മിക്ക ഗവൺമെന്റ് ലോ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും റിസർച്ച് അസ്സോസിയേറ്റ് എന്ന തസ്തിക നിലവിലുണ്ട്.

ലിറ്റിഗേഷൻ: ബാർകൗൺസിലിൽ എന്റോൾമെന്റ് ചെയ്തശേഷം സുപ്രീം കോടതി, ഹൈക്കോടതി, കീഴ് കോടതി എന്നിവിടങ്ങളിൽ വക്കീൽ ആയി പ്രാക്ടീസ് ചെയ്യാം. ലീഗൽ പ്രാക്ടിസിനു പ്രായപരിധി ഇല്ല. വക്കീലായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ ആർ.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിൽ ലീഗൽ പോസ്റ്റിൽ ജോലിക്കപേക്ഷിക്കാം.

(ജിൻഡാൽ ലോ സ്കൂളിലെ അധ്യാപികയാണ് ലേഖിക)

Content Highlights: Law graduation and opportunities, LLB


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented