യോളജിക്കൽ സയൻസസ് മേഖലയിലെ ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന യുവ ശാസ്ത്രജ്ഞർക്കായി, മുംബൈ ലേഡി ടാറ്റ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന 'യങ് റിസർച്ചർ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷകർ ബയോളജിക്കൽ സയൻസസിൽ പിഎച്ച്.ഡി./മെഡിക്കൽ സയൻസസിൽ മാസ്റ്റേഴ്സ് ബിരുദം/ബയോടെക്നോളജി അനുബന്ധ മേഖലകളിൽ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. യോഗ്യത നേടിയശേഷം കുറഞ്ഞത് നാലുവർഷത്തെ പ്രൊഫഷണൽ പരിചയം ബന്ധപ്പെട്ട മേഖലയിൽ വേണം.

ഇന്ത്യയിലെ ഒരു സർവകലാശാലയിൽ/ഓർഗനൈസേഷനിൽ/സ്ഥാപനത്തിൽ റഗുലർ സ്ഥാനം വഹിക്കണം. പ്രസിദ്ധീകരണങ്ങൾ, അവാർഡുകൾ അംഗീകാരങ്ങൾ വഴി മികവ് തെളിയിച്ചിരിക്കണം. മൂന്ന് വർഷത്തേക്കാണ് അവാർഡ്. രണ്ടു വർഷംകൂടി നീട്ടാം.

മാസം 25,000 രൂപയാണ് അവാർഡ് തുക. വർഷം ഏഴ് ലക്ഷം രൂപ കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും. അപേക്ഷ ജനുവരി 15-നകം https://www.ladytatatrust.org യിൽ 'ഇന്ത്യൻ അവാർഡ്സ്' ലിങ്ക് വഴി നൽകാം.

Content Highlights: Lady tata Memorial trust young researcher award apply till January 15