അണകെട്ടപ്പെട്ട അഭിലാഷങ്ങളില്‍ അസൂയ വേരാഴ്ത്തും


By ദേബശിഷ് ചാറ്റര്‍ജി | vijayamanthrammbi@gmail.com

1 min read
Read later
Print
Share

നിറവേറ്റപ്പെടുന്ന അഭിലാഷങ്ങള്‍ തെളിനീര്‍ പ്രവാഹങ്ങളാവുമ്പോള്‍, തടവിലാക്കപ്പെടുന്നവ അസൂയയുടെ മലിനജലസംഭരണികളായി മാറുന്നു. അസൂയ വിദ്വേഷത്തിലേക്ക്, ദ്രോഹബുദ്ധിയിലേക്ക് നയിക്കുന്നു. സ്വയം തിരിച്ചറിഞ്ഞ് മാറ്റിയില്ലെങ്കില്‍ വിദ്വേഷം എളുപ്പം കോപമായി മാറുന്നു

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ജ്ഞതയ്ക്കു നൽകേണ്ടിവരുന്ന വലിയ വിലയെക്കുറിച്ച് ധാരണയില്ലാത്തവർക്ക് വിദ്യാഭ്യാസം ചെലവേറിയതാണ്. അടുത്തകാലത്താണ്, എം.ബി.എ. ബിരുദധാരിയായ യുവാവ് സ്വയമാശ്വസിച്ചു. ദൈവത്തിനു നന്ദിയും പറഞ്ഞു- ഒരുവിധം പഠനം പൂർത്തിയാക്കി, പോയിക്കിട്ടിയത് വിരസമായ പഠനനാളുകളാണ്. ഭാഗ്യം, അതിനു ചെലവായതിനു കണക്കുമില്ല.

അറിവിന്റെ ചെലവിനെപ്പറ്റി പറഞ്ഞു. പക്ഷേ, അജ്ഞതയുടെ വില കണക്കുകൂട്ടി നോക്കിയിട്ടുണ്ടോ?

'ഇല്ല', ഒരല്പം അമ്പരപ്പുള്ളിലൊതുക്കി അദ്ദേഹം പറഞ്ഞു. അറിവിനുള്ള ചെറിയ ചെലവിനെപ്പറ്റി പറയുന്നവർ അറിവില്ലായ്മയുടെ വലിയ വിലയുടെ കണക്കെടുപ്പ് നടത്തുന്നില്ല. ദൂരെയെങ്ങുമല്ല, നമ്മുടെ ഇരുചെവികൾക്കിടയിലുള്ള തലസ്ഥാനത്തു സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള സ്വന്തം അജ്ഞതയെ ഒന്നു നോക്കാം.

നമ്മുടെ മനസ്സിനെക്കുറിച്ചുള്ള, കാമനകളെക്കുറിച്ചുള്ള അജ്ഞത ജീവിതത്തെ മുഴുവൻ നശിപ്പിക്കുന്ന, വലിയ വിലകൊടുക്കേണ്ട, അപകടകരമായ ഒന്നായി മാറുന്നതെങ്ങനെ എന്നു പരിശോധിക്കാം. ജീവിതത്തിൽ പൂർത്തീകരിക്കപ്പെടാതെ കിടക്കുന്ന അഭിലാഷങ്ങൾ ഒരാളെ എങ്ങനെ നശിപ്പിക്കും എന്നാലോചിക്കണം.

അണകെട്ടപ്പെട്ട അഭിലാഷങ്ങളിലാണ് അസൂയ വേരാഴ്ത്തുക എന്നതിനെപ്പറ്റിയും പലരും അജ്ഞരാണ്. നിറവേറ്റപ്പെടുന്ന അഭിലാഷങ്ങൾ തെളിനീർ പ്രവാഹങ്ങളാവുമ്പോൾ, തടവിലാക്കപ്പെടുന്നവ അസൂയയുടെ മലിനജലസംഭരണികളായി മാറുന്നു. അസൂയ വിദ്വേഷത്തിലേക്ക്, ദ്രോഹബുദ്ധിയിലേക്ക് നയിക്കുന്നു. സ്വയം തിരിച്ചറിഞ്ഞ് മാറ്റിയില്ലെങ്കിൽ വിദ്വേഷം എളുപ്പം കോപമായി മാറുന്നു. കോപം ആദ്യം കടന്നാക്രമിക്കുക നിങ്ങളുടെതന്നെ തീർപ്പുകളെയാണ്. അതു പാളുന്നിടത്ത് അവസാനിക്കുക നിങ്ങളുടെതന്നെ കരിയറുമാണ്.

അദ്ദേഹത്തോട് സ്വകാര്യമായി ഞാൻ പറഞ്ഞു. ഈ നിമിഷംവരെയും എന്റെ സ്കൂൾവിദ്യാഭ്യാസം പൂർത്തിയായതായി എനിക്കു തോന്നിയിട്ടില്ല. ജീവിത വിദ്യാലയത്തിൽനിന്ന് ഓരോ ദിവസവും പഠിക്കാൻ ഞാൻ ശ്രമിക്കുന്നത് പുതിയ പാഠങ്ങളാണ്. എന്റെ തന്നെ സ്വയംപരിഷ്കരിച്ച പതിപ്പിറക്കാൻ.

Content Highlights: Knowledge and desires Career guidance column by IIMK Director

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Scholarship

2 min

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ് 

Jun 6, 2023


​​​​​​​അശ്വതി വേണുഗോപാൽ

1 min

കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ മലയാളിയും

Nov 15, 2022


Garima Lohia

2 min

കോച്ചിങ് സെന്ററിനെ ആശ്രയിച്ചില്ല, ഡിജിറ്റല്‍ ലോകം സാധ്യതയാക്കി;സിവില്‍ സര്‍വീസില്‍ രണ്ടാം റാങ്ക് 

May 24, 2023

Most Commented