കര്‍ഷകമായ ശമ്പളവും, വേഗത്തിലുള്ള സ്ഥനക്കയറ്റങ്ങളുമാണ് കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് തസ്തികയുടെ പ്രത്യേകത. കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത: ബി.എ./ബി.എസ്‌സി./ബി.കോം./തത്തുല്യം ആണ്. പ്രധാനപ്പെട്ട ചില കമ്പനി/കോര്‍പ്പറേഷനുകളിലെ നിലവിലെ ശമ്പളം സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിപറയുന്നു:
 
കമ്പനി/കോര്‍പ്പറേഷന്‍, തസ്തിക നിലവിലെ ശമ്പളസ്‌കെയില്‍
 
1. കെ.എസ്.എഫ്.ഇ. ജൂനിയര്‍ അസിസ്റ്റന്റ്  22,065-42,095 രൂപ
 
 
2. കെ.എസ്.ഇ.ബി. കാഷ്യര്‍ 22,085-47,815 രൂപ
 
 
3. കെ.എസ്.ആര്‍.ടി.സി. ജൂനിയര്‍ അസിസ്റ്റന്റ് 9,940-21,180 രൂപ
 
 
4. കെല്‍ട്രോണ്‍ അസിസ്റ്റന്റ് 6,110-9,310 രൂപ
 
 
5. കെ.എസ്.എഫ്.ഡി.സി. അസിസ്റ്റന്റ് ഗ്രേഡ്-II 19,000-43,600 രൂപ
 
 
6. സിഡ്കൊ എല്‍.ഡി.ക്ലാര്‍ക്ക് 9,190-15,780 രൂപ
 
 
7. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് അസിസ്റ്റന്റ് ഗ്രേഡ്-II 12,070 രൂപ
 
മുകളില്‍പ്പറഞ്ഞ ശമ്പളസ്‌കെയിലിനൊപ്പം നിലവിലുള്ള നിശ്ചിത ശതമാനം ഡി.എ.യും ചേരുമ്പോള്‍ മിക്ക സ്ഥാപനങ്ങളിലും തുടക്കക്കാര്‍ക്ക് 25,000 രൂപയോളം ശമ്പളം ലഭിക്കും. കെ.എസ്.എഫ്.ഇ.യില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലിക്കു ചേരുന്നയാള്‍ക്ക് സര്‍വീസ് കാലയളവനുസരിച്ച് റീജണല്‍ മാനേജര്‍ പദവി വരെ ഉയരാനാവും. കെ.എസ്.ഇ.ബി.യില്‍ അക്കൗണ്ട്സ് ഓഫീസര്‍ എന്ന ഉന്നതപദവി വരെ കാഷ്യര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. കെ.എസ്.ആര്‍.ടി.സി.യില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) എന്ന ഉയര്‍ന്നപദവി വരെ സ്ഥാനക്കയറ്റം ജൂനിയര്‍ അസിസ്റ്റന്റുമാര്‍ക്കുണ്ട്. കെല്‍ട്രോണില്‍ ഡെപ്യൂട്ടി ഓഫീസര്‍ എന്ന പദവിവരെ അസിസ്റ്റന്റുമാര്‍ക്ക് ഉയരാനാവും.
 
 
Content Highlights:Kerala PSC Company/Corporation Assistant, exam syllabus, Salary