കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ മലയാളിയും


​​​​​​​അശ്വതി വേണുഗോപാൽ

കൊച്ചി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ കേരളത്തിൽനിന്നുള്ള അശ്വതി വേണുഗോപാലും ഇടംപിടിച്ചു. കൊച്ചി ആസ്ഥാനമായുള്ള വിദ്യാഭ്യാസ-ടെക്‌നോളജി സ്റ്റാർട്ടപ്പായ ‘അവസർശാല’ (avasarshala.com) യുടെ സഹ സ്ഥാപകയും സി.ഇ.ഒ.യുമാണ് അശ്വതി.

നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും പ്രോത്സാഹനത്തിനായി കേന്ദ്രസർക്കാർ രൂപവത്കരിച്ച അടൽ ഇന്നൊവേഷൻ മിഷനാണ് പട്ടിക തയ്യാറാക്കിയത്. സ്റ്റാർട്ടപ്പ് മേഖലയെ മാറ്റിമറിക്കാൻ പര്യാപ്തമായ നൂതനാശയങ്ങൾ വിഭാവനം ചെയ്യുന്ന 75 വനിതാ സംരംഭകരെയാണ് പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അടൽ ഇന്നൊവേഷൻ മിഷന്റെ കീഴിലുള്ള അടൽ ഇൻക്യുബേഷൻ സെന്റർ, അടൽ കമ്യൂണിറ്റി ഇന്നൊവേഷൻ സെന്റർ, അടൽ ന്യൂ ഇന്ത്യ ചാലഞ്ച് തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കളായ സ്റ്റാർട്ടപ്പുകളെയാണ് പരിഗണിച്ചത്.വളർച്ച, വിറ്റുവരവ്, സാമൂഹിക സ്വാധീനം എന്നീ ഘടകങ്ങൾ കണക്കിലെടുത്തായിരുന്നു തിരഞ്ഞെടുപ്പ്.സ്‌കൂൾകുട്ടികൾക്കു വേണ്ടിയുള്ള വളർച്ചാ അവസരങ്ങൾ ഒരുക്കുന്ന പ്ലാറ്റ്‌ഫോമാണ് ‘അവസർശാല’. അവർക്ക് പരിശീലനം നൽകുന്നതോടൊപ്പം, ദേശീയ-അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കാൻ അവസരവും ‘അവസർശാല’ ഒരുക്കിക്കൊടുക്കുന്നുണ്ടെന്ന് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ അശ്വതി വേണുഗോപാൽ പറഞ്ഞു.

Content Highlights: Kerala-based startup-founder aswathi venugpal includes 75 Womenpreneurs of India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented