ആഫ്രിക്കയുടെ വിശപ്പകറ്റാന്‍ എന്തുചെയ്യാം? ആശയംനല്‍കി കാഞ്ഞങ്ങാട്ടുകാരി നവ്യ


ഐക്യരാഷ്ട്രസഭയും ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച മോഡല്‍ യുണൈറ്റഡ് നേഷന്‍ പാര്‍ട്ട് മൂന്നില്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളാണ് നവ്യ നാരായണന്‍

നവ്യ നാരായണൻ

ഫ്രിക്കന്‍രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങളുടെ വിശപ്പകറ്റാന്‍ എന്തൊക്കെ ചെയ്യാം...? 'ഉള്ള വിഭവങ്ങള്‍ വ്യക്തികേന്ദ്രീകൃതമായി അനുവദിച്ച് പദ്ധതികള്‍ നടപ്പാക്കിയാല്‍ വിശപ്പകറ്റി വികസനത്തിലേക്ക് കുതിക്കാം.' -കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശിനി നവ്യ നാരായണന്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ നടന്ന മോഡല്‍ യുണൈറ്റഡ് നേഷന്‍ പാര്‍ട്ട് മൂന്നില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെ നല്‍കിയ ഉത്തരമിതായിരുന്നു.

സ്വപ്നങ്ങള്‍ക്ക് അതിരുകല്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ച് വളര്‍ന്നപ്പോള്‍, നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍കടന്ന് വളര്‍ന്നു. ഐക്യരാഷ്ട്രസഭയും ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച മോഡല്‍ യുണൈറ്റഡ് നേഷന്‍ പാര്‍ട്ട് മൂന്നില്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളാണ് നവ്യ നാരായണന്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ വിശപ്പാണ് ഈ കാഞ്ഞങ്ങാട്ടുകാരിക്ക് ലോക ഭക്ഷ്യസംഘടന പ്രബന്ധാവതരണത്തിന് നല്‍കിയ വിഷയം.

പദ്ധതികള്‍ പൊതുസമൂഹത്തിനാകെ നടപ്പാക്കുന്നത് മാറ്റി, ഓരോ വ്യക്തിയുടെ ആവശ്യം മനസ്സിലാക്കി രൂപകല്പനചെയ്യണം. അങ്ങനെയായാല്‍ വികസനത്തിന് വിഘാതംസൃഷ്ടിക്കുന്ന ദാരിദ്ര്യംപോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്മൂലനംചെയ്യാന്‍ കഴിയുമെന്ന് പ്രബന്ധത്തില്‍ പറയുന്നു. നവ്യ അവതരിപ്പിച്ച പ്രബന്ധം ഐക്യരാഷ്ട്രസഭയിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ ആശയം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നടപ്പാക്കും. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ ലോകനന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന കാഴ്ചപ്പാടിലാണ് ഐക്യരാഷ്ട്രസഭയും ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരും ഈ പരിപാടി സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് അലാമിപ്പള്ളി നന്ദനത്തില്‍ നാരായണന്‍ മുതിയക്കാലിന്റെയും കെ.വി.ബിന്ദുവിന്റെയും മകളാണ് നവ്യ. കേന്ദ്ര സര്‍വകലാശാല തിരുവനന്തപുരം കാമ്പസിലെ ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഡിഗ്രി പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനവും നടത്തുന്ന നവ്യയുടെ ജീവിതാഭിലാഷം ഐ.എഫ്.എസ്. നേടുകയെന്നതാണ്.

Content Highlights: Kanhangad native Navya proposes poverty alleviation plan for Central African Republic at Model UN

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented