പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ; അധ്യാപകരാകാന്‍ മറികടക്കേണ്ട യോഗ്യതാ പരീക്ഷകള്‍


ഡോ. എസ്. രാജൂകൃഷ്ണൻപ്രതീകാത്മക ചിത്രം | Photo:gettyimages.in

പ്രൈമറിക്ലാസ് മുതൽ ഹയർസെക്കൻഡറിവരെ അധ്യാപകരാകാൻ, വിവിധ സർക്കാർ ഏജൻസികൾ നടത്തുന്ന യോഗ്യതാ പരീക്ഷകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം.

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്
കേരളസർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിനുവേണ്ടി സംസ്ഥാനത്തെ പരീക്ഷാകമ്മിഷണറുടെ കാര്യാലയമാണ് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റി (കെ-ടെറ്റ്)ന് അപേക്ഷ ക്ഷണിച്ചത്. നാലുവിഭാഗങ്ങളിലായാണ് കെ-ടെറ്റ് നടത്തുന്നത്.  • ലോവർപ്രൈമറി സ്കൂൾ, അപ്പർപ്രൈമറി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ യഥാക്രമം I, ll, III കാറ്റഗറികളിൽ പരീക്ഷയെഴുതണം.
  • ഭാഷാ അധ്യാപകർ (അറബിക്‌, ഹിന്ദി, സംസ്കൃതം, ഉറുദു-യു.പി. തലം വരെ); സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട്ട്‌ ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിവരാകാൻ ആഗ്രഹിക്കുന്നവർക്കാണ് കാറ്റഗറി IV. ആദ്യ മൂന്നു കാറ്റഗറികളിലായി ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി/ബിരുദം (ബി.എ./ബി.കോം./ബി.എസ്‌സി.) എന്നിവയ്ക്കൊപ്പം, നിശ്ചിത അധ്യാപനപരിശീലനകോഴ്സും (ടി.ടി.സി./ഡി.എഡ്./ഡി.എൽഎഡ്./ബി.എൽഎഡ്./ഡിപ്ലോമ ഇൻ എജ്യുക്കേഷൻ (സ്പെഷ്യൽ എജ്യുക്കേഷൻ)/ബി.എഡ്./ബി.എ.എഡ്./ബി.എസ്‌സി.എഡ്. യോഗ്യതയും (കാറ്റഗറിയനുസരിച്ച്) ഉള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയും ഉണ്ടാകും. കാറ്റഗറി IVന്റെയും മറ്റു കാറ്റഗറികളുടെയും വിശദമായ യോഗ്യതാവ്യവസ്ഥകൾ pareekshabhavan.kerala.gov.in -ലെ കെ-ടെറ്റ് ലിങ്കിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. https://ktet.kerala.gov.in ലും ഇത് ലഭിക്കും. ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യതനേടുന്നതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
  • സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) യോഗ്യതയുള്ളവരെ, കെ-ടെറ്റ് കാറ്റഗറി I യോഗ്യത നേടുന്നതിൽനിന്നും എലമെൻററിഘട്ട സി-ടെറ്റ് യോഗ്യതയുള്ളവരെ കെ-ടെറ്റ് കാറ്റഗറി II യോഗ്യത നേടുന്നതിൽനിന്നും ഒഴിവാക്കി.
  • ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സർവകലാശാല അധ്യാപകനിയമനത്തിനുമായുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർസെക്കൻഡറി അധ്യാപകനിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ.), ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്.ഡി.), മാസ്റ്റർ ഓഫ് എജ്യുക്കേഷൻ (എം.എഡ്.-ബന്ധപ്പെട്ട വിഷയത്തിൽ ആകണമെന്നില്ല) തുടങ്ങിയ യോഗ്യതയുള്ളവരെ കെ-ടെറ്റ് I മുതൽ IV വരെ കാറ്റഗറികളിൽ യോഗ്യതനേടുന്നതിൽനിന്നും ഒഴിവാക്കി.
  • കെ-ടെറ്റ് കാറ്റഗറി III ജയിച്ചവരെ കാറ്റഗറി II യോഗ്യതനേടുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.
  • കാറ്റഗറി l, Il എന്നിവയിലൊന്നിൽ കെ-ടെറ്റ് യോഗ്യതയുള്ളവരെ ലോവർ പ്രൈമറി/അപ്പർ പ്രൈമറി അധ്യാപകനിയമനത്തിന് പരിഗണിക്കും.
പരീക്ഷ: നവംബർ 26, 27. പരീക്ഷയുടെ ഘടന വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അപേക്ഷ: ktet.kerala.gov.in വഴി ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ നൽകാം.

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റി (സി-ടെറ്റ്)-ന്, ഒക്ടോബർ 31 മുതൽ നവംബർ 24 വരെ ctet.nic.in വഴി അപേക്ഷിക്കാം.

  • കേന്ദ്രസർക്കാരിന്റെ സ്കൂളുകളിൽ I മുതൽ VIII വരെയുള്ള ക്ലാസുകളിൽ അധ്യാപകരാകാൻ ജയിച്ചിരിക്കേണ്ട യോഗ്യതാപരീക്ഷയാണിത്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ, സെൻട്രൽ ടിബറ്റൻ സ്കൂളുകൾ തുടങ്ങിയവയിലെ നിയമനങ്ങൾക്കാണ് മുഖ്യമായും സി-ടെറ്റ് ബാധകം. ഈ പരീക്ഷായോഗ്യത അംഗീകരിക്കുന്ന സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്കും സി-ടെറ്റ് ബാധകമാകും.
  • I മുതൽ V വരെയുള്ള ക്ലാസുകളിൽ (പ്രൈമറി സ്റ്റേജ്) അധ്യാപകരാകാൻ വേണ്ടവർക്കുള്ള പേപ്പർ I ഉം VI മുതൽ VIII വരെ ക്ലാസുകളിൽ (എലമെന്ററി സ്റ്റേജ്) അധ്യാപകരാകാൻ വേണ്ടവർക്കുള്ള പേപ്പർ II ഉം ഉൾപ്പെടുന്നതാണ് സി-ടെറ്റ്.
  • എൻ.സി.ടി.ഇ., വിവിധ ഏജൻസികൾ എന്നിവയുടെ റിക്രൂട്ട്മെൻ്റ് ചട്ടങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസയോഗ്യത അപേക്ഷകർക്ക് വേണം.
സ്റ്റേറ്റ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്

ഹയർസെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർസെക്കൻഡറി, നോൺവൊക്കേഷണൽ അധ്യാപകരാകാനുമുള്ള പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്). 2023 ജനുവരി സെഷന് ഒക്ടോബർ 25 വരെ lbsedp.lbscentre.in/setjan23/ വഴി അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/ തത്തുല്യ ഗ്രേഡ് ഉള്ള മാസ്റ്റേഴ്സ് ബിരുദം. കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബി.എഡും.

എന്നാൽ, കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്. നിർബന്ധമില്ല. മറ്റുചില വിഷയങ്ങൾക്ക് വ്യവസ്ഥകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ, പരീക്ഷാഘടന, സിലബസ്, യോഗ്യതനേടാൻവേണ്ട മാർക്ക് തുടങ്ങിയവ lbsedp.lbscentre.in/setjan23/ ലും പ്രോ​െസ്പക്ടസിലും ലഭിക്കും.

അപേക്ഷിക്കാൻ ഉയർന്നപ്രായപരിധിയില്ല. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. രജിസ്റ്റർചെയ്തവർക്ക് ഫീസ് ഓൺലൈനായി ഒക്ടോബർ 27-ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം.

Content Highlights: K-TET, C-TET, SET, teachers eligibility test, how to apply, cut off, education news, kerala latest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented