ജോ ബൈഡൻ | Photo:AFP| Mathrubhumi
അമേരിക്കയുടെ ചരിത്രത്തിലെ പ്രായമേറിയ പ്രസിഡന്റാണ് 77-കാരനായ ജോ ബൈഡന്‍. ആഗോള നേതൃനിലവാരത്തിന്റെ ഒരു ഉരകല്ലായി മാനവികതയ്ക്ക് പ്രചോദനമാവുകയാണ് അദ്ദേഹം. ലീഡര്‍ഷിപ്പ് ജനാധിപത്യത്തോട് അടുത്തുനില്‍ക്കമ്പോള്‍ ലീഡറിസം അടുത്തുനില്‍ക്കുന്നത് ഏകാധിപത്യത്തോടാണ്. നേതാക്കള്‍ നാനാവാതസംഹാരികളാണ് എന്നു വിശ്വസിക്കുന്നതാണ് ലീഡറിസം.
ലീഡറിസത്തിന്റെ ആള്‍രൂപങ്ങളുടെ ഉയര്‍ച്ചകളുടെയും വീഴ്ചകളുടെയും ഇന്നലെകളുടേതുകൂടിയാണ് ചരിത്രം. സര്‍വരോഗങ്ങള്‍ക്കും പരിഹാരം നേതാക്കളാണെന്ന വിശ്വാസവുമായി ബോധം വഴിപിരിയുന്നതിന്റെ ലക്ഷണമാണ് ആ വിജയം. ആ നേതൃപാടവം നങ്കൂരമിട്ടത് സ്വന്തം സ്വഭാവ മഹിമയിലാണ്, മാനവികതയിലാണ്. കാഴ്ചപ്പുറത്തുള്ള ലക്ഷ്യങ്ങളെക്കാള്‍ ഏറെ കാഴ്ചയ്ക്കപ്പുറത്തുള്ള ജീവിതത്തെപറ്റിയാണ് അദ്ദേഹം സംസാരിച്ചത്.
ലീഡര്‍ഷിപ്പ് വാചാലതയെ തള്ളി മൗനത്തെ ആരാധിക്കുമ്പോള്‍ ലീഡറിസത്തിന്റെ പ്രാണവായു ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടത്തിന്റെ ആളായിരുന്നില്ല, അദ്ദേഹം ആരോടും തന്നെ തള്ളി മുന്നിലെത്തിക്കാന്‍ പറഞ്ഞതുമില്ല. പകരം പ്രതിയോഗിയോട് തന്നോട് മത്സരിച്ചോളാന്‍ പറഞ്ഞു.
തന്റെ പ്രിയതമയെയും മകനെയും നഷ്ടപ്പെട്ട കാറപടകടത്തിനു കാരണമായ ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്നു കേട്ടതായി അദ്ദേഹം പറഞ്ഞത് കാലമേറെ കഴിഞ്ഞിട്ടായിരുന്നു. പക്ഷേ, ഡ്രൈവറുടെ ബന്ധുക്കള്‍ അതു നിഷേധിച്ചു. പോലീസിന് തെളിയിക്കാനും പറ്റിയില്ല. ബൈഡന്‍ ചെയ്തത് എന്തായിരുന്നുവെന്നോ? ഡ്രൈവറുടെ കുടുംബത്തോട് മാപ്പുപറഞ്ഞു.
വിനയം ഒരു നിഴലുപോലെ കൊണ്ടുനടന്ന അദ്ദേഹം ഇടറിയ വേളകളില്‍ വിദഗ്ധരെ വിശ്വസിച്ചു, സഹാനുഭൂതിയുടെ ഭാഷയില്‍ ഉള്ളുതുറന്ന് സംസാരിച്ചു. ഒരുപക്ഷേ, ജീവിതത്തില്‍ ആരെയും തകര്‍ത്തുകളയുന്ന നഷ്ടങ്ങളുടെ, ആരെയും ഉലച്ചുകളയുന്ന രോഗപീഡകളുടെ ആക്രമണത്തിലും പതറാതെ അദ്ദേഹത്തെ മുന്നോട്ടുനയിച്ചത് ഈ സ്വഭാവ സവിശേഷതകളാവാം. ലോകം നമ്മളില്‍നിന്നും ആവശ്യപ്പെടുന്നതും അതൊക്കെത്തന്നെയാണ്, നാം നല്‍കേണ്ടതും.
Content Highlights: Joe Baiden, American president, Career Guidance Column by IIMK director Debasish Chatterjee
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..