സോഷ്യല്‍ സയന്‍സസ് മേഖലയിലെ ഇന്റേണ്‍ഷിപ്പിനായി ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ച് (ഐസക്) അപേക്ഷ ക്ഷണിച്ചു.

ഇന്റര്‍ഡിസിപ്ലിനറി ഗവേഷണത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമില്‍ ഡീ സെന്‍ട്രലൈസേഷന്‍, അര്‍ബന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, ടൂറിസം ആന്‍ഡ് വാല്യുവേഷന്‍ ഓഫ് ഇക്കോസിസ്റ്റം സര്‍വീസസ്, എം.എസ്.എം.ഇ., പബ്ലിക് ഫൈനാന്‍സ്, ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സെക്ടര്‍, എജ്യുക്കേഷന്‍, ലേബര്‍ മാര്‍ക്കറ്റ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ്, മെഡിക്കല്‍ സോഷ്യോളജി, മൈഗ്രേഷന്‍, ലേബര്‍, ഹ്യൂമണ്‍ കാപ്പിറ്റല്‍, ക്ലൈമറ്റ്‌ചേഞ്ച്, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹെല്‍ത്ത്, പൊളിറ്റിക്കല്‍ സയന്‍സ്/പൊളിറ്റിക്കല്‍ തിയറി, കാര്‍ബണ്‍ ഫുട്ട് പ്രിന്റ്‌സ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

അപേക്ഷകര്‍ സോഷ്യല്‍ സയന്‍സസ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നവരായിരിക്കണം. അസാധാരണ സാഹചര്യത്തില്‍ എം.ഫില്‍ വിദ്യാര്‍ഥികളെയും സമീപകാലത്ത് പി.ജി. പൂര്‍ത്തിയാക്കിയവരെയും പരിഗണിച്ചേക്കാം. മാസ സ്‌റ്റൈപ്പെന്‍ഡ്: 5000 രൂപ. അപേക്ഷ www.isec.ac.in ല്‍നിന്ന് ഡൗണ്‍ലോഡുചെയ്യാം. അവസാന തീയ്യതി മാര്‍ച്ച് 27.

Content Highlights: ISEC invites application for Social Science internship