ജോഫി മാത്യു
പഠിക്കുന്ന കാലത്ത് എല്ലാവരുടെയും പ്രശ്നം പരീക്ഷാപ്പേടിയാണ്. പേടിച്ച് പഠിച്ച് നല്ല മാര്‍ക്കുവാങ്ങി ജോലിക്ക് പോകാനൊരുങ്ങിയാലോ അടുത്ത പേടി ഇന്റര്‍വ്യൂ. ഇവിടംകൊണ്ടും പേടി മാറുന്നില്ല. പുതിയ ജോലി സ്ഥലത്ത് എങ്ങനെ പെരുമാറും, ജോലിക്ക് പോകുമ്പോള്‍ ഏത് വസ്ത്രം ധരിക്കും, എങ്ങനെ മേലധികാരികളുമായി സംസാരിക്കും തുടങ്ങി നൂറ് ആശങ്കകളുമായിട്ടായിരിക്കും മിക്ക സ്ത്രീകളും ജോലിയിലേക്ക് പ്രവേശിക്കുന്നത്. കഴിവും കാര്യപ്രാപ്തിയും ഉണ്ടെങ്കിലും ആത്മവിശ്വാസ കുറവ് ഇത്തരക്കാരുടെ ജോലിയെ മൊത്തത്തില്‍ ബാധിക്കും.
എന്നാല്‍, ഒരു ചെറിയ മാറ്റം ചിലപ്പോള്‍ ഓരോരുത്തരുടെയും കരിയര്‍ തന്നെ മാറ്റിമറിച്ചേക്കും. രൂപത്തിനനുസരിച്ച വസ്ത്രധാരണവും മേക്കപ്പുമെല്ലാം ഉള്ളിലെ അപകര്‍ഷതാ ബോധം ഇല്ലാതാക്കാന്‍ സഹായിക്കും. നല്ല വസ്ത്രധാരണവും ആക്സസറീസും ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത് വ്യക്തിത്വത്തിലും ജോലിയിലെ പ്രകടനത്തിലും പ്രതിഫലിക്കും. ഇത്തരത്തില്‍ മേക്കോവറിലൂടെ നമ്മളെ പുതിയൊരാളാക്കി മാറ്റാന്‍ സഹായിക്കുന്ന ചെപ്പടിവിദ്യയാണ് ഇമേജ് ബില്‍ഡിങ് ആന്‍ഡ് മാനേജ്മെന്റ്.
കേരളത്തില്‍ അത്ര പ്രചാരത്തിലെല്ലെങ്കിലും പുറം രാജ്യങ്ങളിലൊക്കൊ ഇമേജ് ബില്‍ഡിങ് ആന്‍ഡ് മാനേജ്മെന്റ് പഠിപ്പിക്കുന്നതിനുള്ള പ്രത്യേക കോഴ്സുകള്‍ തന്നെയുണ്ട്. ഇന്ന് രാഷ്ട്രീയക്കാരും സിനിമാക്കാരുമൊക്കെ ഇമേജ് കണ്‍സള്‍ട്ടന്റുമാരുടെ സഹായം തേടുന്നവരാണ്. പൊതുവേദിയില്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് പ്രസംഗിക്കണം, എങ്ങനെ പെരുമാറണം തുടങ്ങി എങ്ങനെ ചിരിക്കണമെന്നുവരെ നിര്‍ദേശിക്കുന്നത് ഇവരാണ്. കാര്യം നിസാരമാണെങ്കിലും ഇവരത്ര നിസാരക്കാരല്ല. നിങ്ങളുടെ ചിരിയിലെ അപാകങ്ങള്‍ പരിഹരിക്കുന്നതു മുതല്‍ വ്യക്തിത്വവികസനം വരെ ഇമേജ് കണ്‍സള്‍ട്ടന്റുമാര്‍ കൈകാര്യം ചെയ്യും. പ്രൊഫഷനില്‍ മാത്രമല്ല ജീവതത്തിലും ഇത്തരം അപകര്‍ഷതാബോധമുള്ളവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ഇമേജ് കണ്‍സള്‍ട്ടന്റുമാര്‍ സഹായിക്കും.
വനിതകള്‍ക്കായി ഒരിടം
ജോലി സ്ഥലത്തും അഭിമുഖങ്ങളിലും പോസിറ്റീവ് ഇംപ്രഷന്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലേ?. വസ്ത്രധാരണത്തില്‍ ആത്മവിശ്വാസം കുറവാണോ?. അഡോണ്‍ ഇമേജ് കണ്‍സള്‍ട്ടന്‍സി സാരഥി ജോഫി മാത്യു നിങ്ങളെ സഹായിക്കും. സ്ത്രീകളുടെ എല്ലാ ഇമേജ് മാനേജ്മെന്റ് പ്രശ്നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്.
ഫാഷന്‍ ഡിസൈനിങ് പഠിച്ചെങ്കിലും ഡിസൈനിങ്ങിലേക്ക് പോകാതെ സ്റ്റൈലിസ്റ്റ് ആയി സംരംഭകയായി മാറിയ ആളാണ് ജോഫി മാത്യു. കേരളത്തിലെ ആദ്യ ഇമേജ് മോക്കോവര്‍ സ്പെഷലിസ്റ്റ് ആണിവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നാണ് ജോഫി ഡിസൈനിങ് പടിച്ചത്. സ്വന്തം താല്‍പ്പര്യം ഡിസൈനിങ്ങിലല്ല സ്‌റ്റൈലിങ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഇമേജ് ആന്‍ഡ് സ്‌റ്റൈല്‍ കോച്ചിങ് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ജോഫി പറയുന്നു.
ഒരു ക്ലയന്റിന്റെ പ്രശ്നങ്ങള്‍ വളരെ ആഴത്തില്‍ പഠിച്ച ശേഷമാണ് ജോഫി മേക്കോവര്‍ ആരംഭിക്കുന്നത്. തന്നെ സമീപിക്കുന്നവരില്‍ കൂടുതലും പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നവരും പ്രൊഫഷണലുകളും വൈകി വിവാഹിതരാവുന്നവരുമാണെന്ന് ജോഫി പറഞ്ഞു. പലര്‍ക്കും ഇമേജ് മാനേജ്മെന്റിനെ കുറിച്ച് അറിയില്ല. നാല്‍പ്പതാം വയസിലാണ് ജോഫി തന്റെ കരിയറിലേക്കുള്ള പടവുകള്‍ കയറി തുടങ്ങിയത്. എങ്കിലും സ്വന്തം ലുക്കില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഈ കരിയര്‍ സഹായകമായിട്ടുണ്ടെന്നും ജോഫി പറഞ്ഞു.
- കടും നിറത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കുക.
- സല്‍വാര്‍ ആണെങ്കില്‍ കോളറുള്ള ടോപ്പുകള്‍ തിരഞ്ഞെടുക്കുക, പ്ലെയിന്‍ ടാപ്പുകള്‍ മികച്ച ലുക്ക് നല്‍കും. ലെഗ്ഗിന്‍സ് ഒഴിവാക്കുക.
- ഇപ്പോഴത്തെ ട്രെന്‍ഡ് സിഗററ്റ് പാന്റുകളാണ്, ഫോര്‍മല്‍ വെയറിന് ഇത്‌നന്നായിരിക്കും.
- സാരിയാണെങ്കില്‍ നീറ്റ് ആയി ധരിക്കുക. കസവ് സാരികളും വലിയ പ്രിന്റുകളും ഒഴിവാക്കുക.
- നഖം നീട്ടി വളര്‍ത്തി കടുംനിറത്തിലുള്ള നെയില്‍ പോളിഷ് ഉപയോഗിക്കരുത്. കഴിവതും നെയില്‍ പോളിഷ് ഉപയോഗിക്കാതിരിക്കുക. അനുവാദം ചോദിച്ച് മാത്രം ഇന്റര്‍വ്യൂവറിന്റെ അടുത്തേക്ക് പ്രവേശിക്കുക.
- ഇന്റര്‍വ്യൂവില്‍ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തുക.
- അറിയാവുന്ന കാര്യങ്ങള്‍ മാത്രം പറയുക. അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുക.
- ശരീരഭാഷ വളരെ പ്രധാനമാണ്. കാലിളക്കുക, പേനവെച്ച് കുത്തിവരയുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ പേടിയെ തുറന്നുകാട്ടും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
ഒരു വ്യക്തിയെ കുറിച്ചുള്ള ആദ്യ ഇംപ്രഷന്‍ ഉണ്ടാകുന്നത് ആ വ്യക്തിയെ കാണുന്ന ആദ്യത്തെ ഏഴ് സെക്കന്‍ഡിനുള്ളിലാണ്. വസ്ത്രധാരണവും ഹെയര്‍സ്റ്റൈലും പെരുമാറ്റവുമെല്ലാം ചേര്‍ന്നതാണ് ഒരാളുടെ ഇമേജ്. ഒരു വ്യക്തിയെ ഏറ്റവും മനോഹരമായി പിക്ച്ചറൈസ് ചെയ്യുകയാണ് ഇമേജ് കണ്‍സള്‍ട്ടന്റിന്റെ ഡ്യൂട്ടി.
ഏറ്റവും സുന്ദരമായി വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ നിങ്ങളെ കുറിച്ചുള്ള കാഴ്ചപാട് തന്നെ മാറുമെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോഫി മാത്യു പറഞ്ഞു.
ഇമേജും ഫാഷനും
പുതുതലമുറയ്ക്ക്് ഡ്രസ്സിങ് സെന്‍സ് വളരെ കുറവാണ് എന്ന് പലപ്പോഴും മുതുര്‍ന്നവര്‍ പറയാറുണ്ട്. അവര്‍ പാഷന് പുറകേ പേകുന്നു, ശരീരത്തിന് ചേര്‍ന്ന വസ്ത്രം ധരിക്കുന്നില്ല തുടങ്ങിയ പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍, സിനിമകളിലും മറ്റും കാണുന്ന വസ്ത്രങ്ങളും മേക്കപ്പുകളും അതേപടി കോപ്പി ചെയ്യുന്നത് ഇമേജ് ബില്‍ഡിങ്ങിന് സഹായിക്കില്ല.
(മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Interview Tips Image Building and Management Course
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..