.ബി.പി.എസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) പൊതുപരീക്ഷ ജയിക്കുന്നവരെ ഒരു വര്‍ഷം സാധുതയുള്ള മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഈ ലിസ്റ്റില്‍ നിന്ന് 20 പൊതുമേഖലാ ബാങ്കുകളില്‍ സാധുതാകാലയളവിലുള്ള സ്‌പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കും.  

പൊതുപരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയവരെ അഭിമുഖം നടത്തിയ ശേഷം യോഗ്യരായവരുടെ പട്ടിക ഐ.ബി.പി.എസ്. പ്രസിദ്ധീകരിക്കും. ഈ തസ്തികയിലേക്ക് ബാങ്കുകള്‍ ഇനി പ്രത്യേകം പരീക്ഷയോ അഭിമുഖമോ നടത്തില്ല. ഐ.ബി.പി.എസ്. പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് കമ്പ്യൂട്ടര്‍വത്കൃത സംവിധാനം വഴി തിരഞ്ഞെടുക്കുകയാണ് ചെയ്യുക. 

ഒഴിവുകള്‍ വരുന്ന മുറയ്ക്ക് ഓരോ ബാങ്കും ഈ പട്ടികയിലുള്ളവര്‍ക്ക് ഓഫര്‍ ലെറ്റര്‍ അയക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ബാങ്കുകള്‍ മൂന്‍ഗണനാക്രമം അനുസരിച്ച് തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. പൊതുപരീക്ഷ യോഗ്യതാ നിര്‍ണയപരീക്ഷ മാത്രമാണെന്നതിനാല്‍ പരീക്ഷ ജയിക്കുന്ന എല്ലാവര്‍ക്കും നിയമനം ലഭിക്കണമെന്നില്ല. 

ഉയര്‍ന്ന മാര്‍ക്കുള്ളവരെ മാത്രമായിരിക്കും ഐ.ബി.പി.എസ്. അഭിമുഖത്തിന് ക്ഷണിക്കുക. ഉദ്യോഗാര്‍ഥികള്‍ പരീക്ഷ ജയിക്കാന്‍ മാത്രമല്ല ഉയര്‍ന്ന മാര്‍ക്ക് നേടാനും ശ്രദ്ധിക്കണം. ലിസ്റ്റില്‍ ഇടം നേടി ഒരു വര്‍ഷത്തിനിടെ ജോലി ലഭിച്ചില്ലെങ്കില്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരും. 

2017 ജനുവരിയില്‍ ഐ.ബി.പി.എസ്. നടത്തിയ ആറാമത് സ്‌പെഷലിസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ വിജയിച്ചവരുടെ ലിസ്റ്റിന്റെ കാലാവധി 2018 മാര്‍ച്ച് 31ന് അവസാനിക്കുകയാണ്.

Read More | ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു.

Thozil