Representational Image | Pic Credit: Getty Images
ന്യൂഡല്‍ഹി ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഐ.എന്‍.എസ്.എ.ഇന്‍സ) ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ യുവശാസ്ത്രജ്ഞര്‍ക്കു നല്കുന്ന ഇന്‍സ മെഡലുകള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു. ഒരുലക്ഷം രൂപ, മെഡല്‍, സാക്ഷ്യപത്രം എന്നിവ അടങ്ങുന്ന ബഹുമതി രാജ്യത്ത് നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 40 പേര്‍ക്ക് സമ്മാനിക്കും.
പരിഗണിക്കുന്ന മേഖലകള്‍: മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്സ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്വയണ്മെന്റല് സയന്‍സസ്, എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, ജനറല്‍ ബയോളജി, മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, ബയോമോളിക്യുലാര്‍ സ്ട്രക്ചറല്‍ ബയോളജി ആന്‍ഡ് ഡ്രഗ് ഡിസ്കവറി, ഹെല്‍ത്ത് സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്.
ഓരോന്നിലെയും ഉപമേഖലകള്‍ www.insaindia.res.in ല്‍ ഉള്ള വിശദമായ വിജ്ഞാപനത്തിലുണ്ട്.
നോമിനേഷന്വഴി മാത്രമേ അവാര്‍ഡിനായി ശാസ്ത്രജ്ഞരെ പരിഗണിക്കുകയുള്ളൂ. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി വിശിഷ്ടാംഗങ്ങള്‍, ഇന്‍സ മെഡല്‍ മുന്‍ ജേതാക്കള്‍, സര്‍വകലാശാല ഫാക്കല്റ്റികള് എന്നിവര്‍ക്കും ദേശീയ ശാസ്ത്രസമിതികള്‍, ബിരുദാനന്തരബിരുദ വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും 1986 ജനവരി ഒന്നിനോ ശേഷമോ ജനിച്ച ഭാരതീയ ശാസ്ത്രജ്ഞരെ നാമനിര്‍ദേശം ചെയ്യാം. റീനോമിനേഷന്‍ പറ്റില്ല.
നോമിനേഷന് മാതൃക www.insaindia.res.in ലെ വിജ്ഞാപനത്തിലുണ്ട്. നോമിനേഷനും അനുബന്ധ രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി ജനുവരി 31നകം ലഭിക്കത്തക്കവിധം ytinsa@gmail.com ലേക്ക് ഇമെയില്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.insaindia.res.in
Content Highlights: Insa medel for young scientists apply till January 31
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..