Representational Image
ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറാവാന്‍ അവസരം. സ്കെയില്‍ I, II, III, IV തസ്തികകളിലെ 312 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ചീഫ് മാനേജര്‍ തസ്തികകളിലാണ് ഒഴിവ്. ആകെയുള്ള ഒഴിവുകളില്‍ 150 എണ്ണം ഇന്‍ഡസ്ട്രിയില്‍ ഡെവലപ്മെന്റ് ഓഫീസര്‍ തസ്തികയിലാണ്..
അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓഫീസര്‍): ഒഴിവ്-150. യോഗ്യത- ബി.ഇ./ബി.ടെക്. (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ കെമിക്കല്‍/ ടെക്സ്റ്റൈല്‍/ പ്രൊഡക്ഷന്‍/ സിവില്‍). പ്രായപരിധി 20-30 വയസ്സ്.
മാനേജര്‍ (ക്രെഡിറ്റ്): ഒഴിവ്-50. യോഗ്യത-സി.എ./ഐ.സി.ഡബ്ല്യു.എ.യും ക്രെഡിറ്റ്/ഫിനാന്‍സ് രംഗത്ത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 23-35 വയസ്സ്.
സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്): ഒഴിവ്-10. യോഗ്യത-സി.എ./ഐ.സി.ഡബ്ല്യു.എ.യും ക്രെഡിറ്റ്/ഫിനാന്‍സ് രംഗത്ത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 25-38 വയസ്സ്.
മാനേജര്‍ (സെക്യൂരിറ്റി): ഒഴിവ്-14. യോഗ്യത-ബിരുദം, കുറഞ്ഞത് മൂന്നുമാസത്തെ കംപ്യൂട്ടര്‍ കോഴ്സ് അല്ലെങ്കില്‍ ബിരുദതലത്തില്‍ ഐ.ടി.യോ അനുബന്ധവിഷയമോ ഒരു പേപ്പറായി പഠിച്ചിരിക്കണം. ഇന്ത്യന്‍ ആര്‍മി/നേവി/എയര്‍ഫോഴ്സില്‍ അഞ്ചുവര്‍ഷം കമ്മിഷന്‍ഡ് ഓഫീസറായി ജോലിചെയ്തിരിക്കണം/ ഡെപ്യൂട്ടി സൂപ്രണ്ടില്‍ താഴെയല്ലാത്ത റാങ്കിലുള്ള പോലീസ് ഓഫീസര്‍/ പാരാമിലിട്ടറി ഫോഴ്സുകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്/ തത്തുല്യ റാങ്കിലുള്ളവര്‍.
മറ്റ് തസ്തികകളുടെ യോഗ്യത, പ്രായം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് അഭിമുഖമുണ്ടാവും. ആവശ്യമെങ്കില്‍ അഭിമുഖത്തിന് മുന്‍പായി എഴുത്തുപരീക്ഷ/ഓണ്‍ലൈന്‍ പരീക്ഷ നടത്തും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ 100 മാര്‍ക്കിനായിരിക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രൊഫഷണല്‍ അറിവ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, ബാങ്കിങ് മേഖലയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പൊതുവിജ്ഞാനം എന്നിവയായിരിക്കും ചോദ്യങ്ങളായുണ്ടാവുക.
അപേക്ഷാഫീസ്: ജി.എസ്.ടി. ഉള്‍പ്പെടെ 850 രൂപയാണ് ഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ ഇന്റിമേഷന്‍ ചാര്‍ജായ 175 രൂപ അടച്ചാല്‍ മതി. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.indianbank.in.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 14.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..