നാല് തവണ പ്രിലിംസ് പോലും കടന്നില്ല, അഞ്ചാം തവണ കേരളത്തില്‍ ഒന്നാമന്‍ ജോജിന്‍ | IFS 2021


അഞ്ജന രാമത്ത്

നാല് വര്‍ഷത്തെ എന്റെ പാളിച്ചകളില്‍ നിന്ന് പഠിച്ച പാഠങ്ങളായിരുന്നു ഈ വര്‍ഷത്തെ ശക്തി. ആറ് മുതല്‍ എട്ട് മണിക്കൂര്‍ ദിവസേന പഠനത്തിനായി മാറ്റി വെച്ചിരുന്നു. പരീക്ഷ അടുക്കുമ്പോള്‍ പത്ത് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു. മനസിലാക്കി പഠിക്കുക എന്നതായിരുന്നു രീതി

Success stories

ജോജിൻ എബ്രഹാം ജോർജ് /ഫോട്ടോ: പ്രവീൺ ദാസ്‌

അഞ്ച് തവണയിൽ നാല് തവണയും എട്ട് നിലയിൽ പൊട്ടി. അഞ്ചാം തവണ ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസില്‍ ഏഴാം റാങ്ക്. കേരളത്തില്‍ ഒന്നാമന്‍... കൊല്ലം അഞ്ചൽ സ്വദേശി ജോജിന്‍ എബ്രഹാം ജോര്‍ജ് ഈ അഭിമാന നേട്ടത്തിലെത്തിയത് ആറ് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടാണ്‌. തന്റെ വിജയ വഴികളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുകയാണ് ജോജിന്‍

അഞ്ചാം വട്ടം ലഭിച്ച വിജയം

റാങ്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്ര മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2016 മുതലാണ് പരിശീലനം തുടങ്ങുന്നത്. സിവില്‍ സര്‍വീസ് സ്വപ്‌നവുമായിട്ടാണ് ഈ രംഗത്തേക്ക് വന്നത്. അതിന് ശേഷമാണ് ഫോറസ്റ്റ് സര്‍വീസിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതും അതിനായി ശ്രമിക്കുന്നതും. വളരെ ഡൈനാമിക് ആയ ഒരു തൊഴില്‍ മേഖലയായിട്ടാണ് ഇതിനെ കുറിച്ച് മനസിലാക്കുന്നത്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷനും, എന്‍വിയോണ്‍മെന്റ് കണ്‍സര്‍വേഷനും എല്ലാം ഉള്‍ക്കൊള്ളുന്ന മേഖലയാണിത്.

കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

അഞ്ച് തവണ ഫോറസ്ട്രി പരീക്ഷയെഴുതിയെങ്കിലും നാല് തവണയും പ്രിലിംസ് പോലും പാസാവാന്‍ പറ്റിയിരുന്നില്ല. 2019, 2020 വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് ഇന്‍ര്‍വ്യു വരെ എത്തിയെങ്കിലും ലിസ്റ്റില്‍ വന്നിരുന്നില്ല. ഈ തവണ ഫോറസ്റ്റ് സര്‍വീസ് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ബിടെക്കുകാരനില്‍ നിന്ന് ഐഎഫ്എസിലേക്ക്

ബി.ടെക്കായിരുന്നു പഠിച്ചത്. അന്നൊന്നും സിവില്‍ സര്‍വീസ് മോഹം എനിക്കുണ്ടായിരുന്നില്ല. പഠനത്തിന് ശേഷം മൂന്ന് വര്‍ഷം ജോലി ചെയ്തിരുന്നു. സത്യത്തില്‍ എന്റെ കസിനായ റെനോ കുര്യനാണ് സിവില്‍ സര്‍വീസ് മോഹം എനിക്ക് നല്‍കിയത്. കക്ഷി 2013 മുതല്‍ സിവിൽ സർവീസ് പരീശീലനം ആരംഭിച്ചിരുന്നു. 2019 ല്‍ റെനോ ഫൈനല്‍ ലിസ്റ്റില്‍ വന്നു. അദ്ദേഹമാണ് എനിക്ക് ഈ രംഗത്ത് വഴികാട്ടിയായി നിന്നിരുന്നത്.ആ ധൈര്യത്തിലായിരുന്നു ജോലി ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങി തിരിച്ചത്.

പഠിപ്പിക്കാന്‍ തുടങ്ങിയതോടെ കഥ മാറി

നാല് തവണയും പ്രിലിംസ് പാസാവാതെയിരുന്നപ്പോഴും നിരാശയേക്കാള്‍ എന്തുകൊണ്ട് എനിക്കിത് ജയിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ചിന്ത. ഇതിനിടയിൽ ഞാനും സിവില്‍ സര്‍വീസ് പാസായ കസിനും കൂട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരത്ത് സിവില്‍സ് 360 എന്ന പേരില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരുന്നു. സ്വയം പഠിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കൂടെ ആരംഭിച്ചപ്പോള്‍ എല്ലാം എളുപ്പമായത് പോലെ തോന്നി. എങ്ങനെ പരീക്ഷ ക്ലിയര്‍ ചെയ്യാം, എന്തെല്ലാം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ ഐഡിയ ലഭിച്ചു.

പഠന രീതി

നാല് വര്‍ഷത്തെ എന്റെ പാളിച്ചകളില്‍ നിന്ന് പഠിച്ച പാഠങ്ങളായിരുന്നു ഈ വര്‍ഷത്തെ ശക്തി. ആറ് മുതല്‍ എട്ട് മണിക്കൂര്‍ ദിവസേന പഠനത്തിനായി മാറ്റി വെച്ചു. പരീക്ഷ അടുക്കുമ്പോള്‍ പത്ത് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു. മനസിലാക്കി പഠിക്കുക എന്നതായിരുന്നു രീതി

പ്രിലിംസ് കടന്ന വഴി

ഒരോ വര്‍ഷവും പ്രവചാനാതീതമാണ് ചോദ്യപ്പേപ്പറുകള്‍. കോര്‍ സബ്‌ജെക്റ്റുകള്‍ മന:പാഠമാക്കുകയാണ് ആദ്യം ചെയ്തത്. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ മനസിരുത്തി പഠിക്കുക എന്നതായിരുന്നു അടുത്തത്. ഇവയെല്ലാം പ്രിലിംസില്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമായി.

കഴിഞ്ഞ സിവില്‍ സര്‍വീസിന്റെ റിസള്‍ട്ട് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് 2021-ലെ പ്രിലിംസ് പരീക്ഷ. ആ പത്ത് ദിവസം മാത്രമാണ് എനിക്ക് കഠിന പരിശ്രമം ചെയ്യാന്‍ സാധിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളം കുട്ടികള്‍ക്ക് ക്ലാസ് എടുത്തത് ഈ ഘട്ടത്തില്‍ എനിക്ക് ഗുണം ചെയ്തു.

മെയിന്‍ പരീക്ഷ

പ്രിലിംസിന് വേണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും വിജയപ്രതീക്ഷയുണ്ടായിരുന്നില്ല. വിജയിച്ചുവെന്ന സന്തോഷത്തോടൊപ്പം മെയിന്‍ പരീക്ഷയ്ക്കായി തയ്യാറെടുത്തില്ലല്ലോ എന്നായിരുന്നു ചിന്ത. പിന്നെ അതിന് വേണ്ടിയുള്ള യാത്രയിലായിരുന്നു. ഫോറസ്റ്റ് സര്‍വീസിന്റെ ഇന്റര്‍വ്യുവിന് പോയ സുഹൃത്തുക്കളായ ഉണ്ണിയും സുനീഷും വഴികാട്ടികളായി മുന്നിലുണ്ടായിരുന്നു. അവര്‍ നല്‍കിയ ഗൈഡന്‍സ് എനിക്ക് ഗുണം ചെയ്തു. എന്ത് പഠിക്കണം, എന്ത് പഠിക്കണ്ട എന്നതിനെ കുറിച്ച് അവര്‍ വ്യക്തമായി പറഞ്ഞ് തന്നു.

ഫോറസ്ട്രിയും ജിയോളജിയുമായിരുന്നു മെയിന്‍സിലെ എന്റെ വിഷയങ്ങള്‍. ഫോറസ്ട്രിക്ക് മണികണ്ഠന്‍ എന്‍ പ്രഭുവിന്റെ ബുക്കിനെയായിരുന്നു ആശ്രിയിച്ചിരുന്നത്. ജിയോളജി പഠിക്കാനായി സുനീഷും ഉണ്ണിയുമാണ് സഹായിച്ചത്. അവര്‍ തയ്യാറാക്കിയിരുന്ന നോട്‌സും പഠനത്തിനായി ഉപയോഗിച്ചിരുന്നു. ബാക്കിയെല്ലാം സ്വന്തമായി തന്നെ റെഫര്‍ ചെയ്ത് നോട്‌സ് തയ്യാറാക്കി പഠിച്ചു.

പഠന ടിപ്‌സ്

കീ വേര്‍ഡുകള്‍ തയ്യാറാക്കി പഠിക്കുകയെന്നതായിരുന്നു മറ്റൊരു രീതി. പരമാവധി മനസിലാക്കി പഠിക്കുക. റിവിഷന്‍ നടത്തുക. പഠിക്കാനുള്ള ഭാഗങ്ങളുടെ വ്യാപ്തി കൂടുതലായത് കൊണ്ട് തന്നെ മനപാഠം രീതി എനിക്ക് പ്രായോഗികമായിരുന്നില്ല.

വിശ്രമത്തിനും നല്‍കണം സമയം

സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു പരിധിക്ക് അപ്പുറത്തേക്ക് ഒന്നും തന്നെ പോയിരുന്നില്ല. പ്രിയപ്പെട്ട വിനോദമായ ഫുട്‌ബോള്‍ കാണാനായി സമയം മാറ്റിവെച്ചിരുന്നു. പഠനത്തോടൊപ്പം മനസ്സിന് അല്‍പ്പം വിശ്രമവും ആവശ്യമാണല്ലോ

അഭിമുഖം

സത്യത്തില്‍ മെയിന്‍സ് ഘട്ടത്തേക്കാള്‍ എനിക്ക് പേടിയുണ്ടായിരുന്നത് ഇന്റര്‍വ്യുയായിരുന്നു. സിവില്‍ സര്‍വീസിനാണെങ്കിലും രണ്ട് വട്ടവും ഇന്റര്‍വ്യുവിനായിരുന്നു മാര്‍ക്ക് കുറഞ്ഞു പോയത്. ഞങ്ങളുടെ പിയര്‍ ഗ്രൂപ്പ് ചേര്‍ന്ന് മോക്ക് ഇന്റര്‍വ്യുകള്‍ നടത്തിയിരുന്നു. ഡല്‍ഹിയിലും കേരളത്തിലും നടന്ന മോക്ക് ഇന്റര്‍വ്യുകളില്‍ പങ്കെടുത്തിരുന്നു. വളരെയധികം ഗൗരവത്തോടുകൂടി ഈ ഘട്ടത്തെ കൈകാര്യം ചെയ്തു

അഭിമുഖത്തില്‍ തുണച്ച ചോദ്യം

നമ്മുടെ പ്രധാനമന്ത്രിമാരില്‍ ആരാണ് പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതല്‍ പ്രവര്‍ത്തിച്ചത് എന്ന ചോദ്യമായിരുന്നു ഇന്റര്‍വ്യു സമയത്തെ പ്രിയപ്പെട്ട ചോദ്യം. ഇന്ദിരഗാന്ധിയെന്നായിരുന്നു എന്റെ ഉത്തരം. അതിനെ സാധുകരിക്കുന്ന വസ്തുകള്‍ നിരത്താനും എനിക്ക് സാധിച്ചു.

കുടുംബം എന്ന ശക്തി

ഒരു സ്വകാര്യ സ്ഥാപത്തിലായിരുന്നു അച്ഛന് ജോലിയുണ്ടായിരുന്നത്. അമ്മയും അനിയത്തിയുമാണ് പിന്നെയുള്ളത്.അവര്‍ പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എന്നാല്‍ ഒരോ തവണയും കിട്ടാതെ വരുമ്പോള്‍ അവര്‍ക്ക് എന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതൊന്നും എന്നെ ബാധിക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. അത് കൊണ്ട് ഈ വട്ടത്തെ പരീക്ഷയെ കുറിച്ച് കാര്യമായ ഹൈപ്പൊന്നും അവര്‍ക്ക് ഞാന്‍ നല്‍കിയിരുന്നില്ല. അവര്‍ എല്ലാവരും എന്റെ വിജയത്തില്‍ അതീവ സന്തുഷ്ടരാണ്.

ഈ കൊല്ലം സര്‍വീസിലേക്കില്ല

ഈ വര്‍ഷം സര്‍വീസില്‍ ചേരാതെ എക്‌സട്രാ ഓര്‍ഡിനറി ലീവെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കൂടി നില്‍ക്കണം. നമ്മളെ വിശ്വസിച്ച് മുന്നോട്ട് വന്ന കുട്ടികളുണ്ടല്ലോ അവരെ വിജയിപ്പിക്കാന്‍ ഒപ്പം നില്‍ക്കുന്നതും എന്റെ വിജയമാണ്.

Content Highlights: IFS Rank holder Jojin George abraham interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented