-
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ (ഐ.എഫ്.എസ്.) ഇടംനേടിയ 88 പേരില്‍ അഞ്ച് മലയാളികള്‍. കൃത്യമായ പദ്ധതി തയ്യാറാക്കി പഠിച്ച് മുന്നേറിയ ഇവര്‍ പഠനരഹസ്യവും അഭിമുഖത്തില്‍ നേരിട്ട ചോദ്യങ്ങളും പങ്കുവെക്കുന്നു. ആത്മവിശ്വാസത്തോടെ സിലബസ് അറിഞ്ഞ് പഠിച്ചാല്‍ വിജയം ഉറപ്പാണെന്ന് റാങ്ക് ജേതാക്കള്‍ പറയുന്നു. ഇവരില്‍ ചിലര്‍ ഈ മാസം നടക്കുന്ന സിവില്‍ സര്‍വീസ് അഭിമുഖത്തിനുള്ള തയ്യാറെടുപ്പിലാണ്. പരിസ്ഥിതി സംരക്ഷണം, വന്യജീവി പരിപാലനം ഉള്‍പ്പെടെ ഒട്ടേറെ ജോലികള്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രകൃതിയെ അറിഞ്ഞും മനസ്സിലാക്കിയും ജോലി ചെയ്യുന്നവരാണ് ഇവര്‍.
വിഷ്ദുദാസിന്റേത് സ്വപ്നത്തിലേക്കുള്ള സഞ്ചാരം

കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബിരുദവും ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് അപ്ലൈഡ് മെക്കാനിക്ക്സില്‍ എം.ടെക് ബിരുദവും നേടി. എം.ടെക്. പഠനകാലയളവിലാണ് വിഷ്ണു ഐ.എ.എസ്. പരിശീലനത്തിനും ചേര്‍ന്നത്.
നീണ്ട അഞ്ചുവര്‍ഷത്തെ പഠന പരിശീലനത്തിലൂടെയാണ് വിഷ്ണു തന്റെ സ്വപ്നത്തിലേക്ക് എത്തിയത്. തുടക്കത്തില്‍ വീക്കെന്‍ഡ് ബാച്ചിന് ഐ.എ.എസ് കോച്ചിങ്ങിന് പോയിത്തുടങ്ങിയത്. ഫോറസ്റ്റ് സര്‍വീസിലേക്ക് രണ്ടാം തവണയും സിവില്‍ സര്‍വ്വീസിന് മൂന്നാം തവണയുമാണ് പരിശ്രമിച്ചത്. ഐ.എസ്.സിന് മാത്തമാറ്റിക്സ് ആണ് ഓപ്ഷണല്‍ ആയി വിഷ്ണു തിരഞ്ഞെടുത്തത്. ഐ.എഫ്.എസിന് രണ്ട് ഓപഷണലാണുള്ളത്, മാത്തമാറ്റിക്സും ഫോറസ്ട്രിയും.
'ഐ.എ.എസ് എന്ന സ്വപ്നത്തിലേക്കുള്ള സഞ്ചാരമാണിത്, അഭിമുഖ ഒരുക്കത്തിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍. കറന്റ് അഫേഴ്സ് ആണ് കൂടുതലായി നോക്കുന്നത്. കേരളവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയുള്ള പത്രവായനയാണ് നടത്തുന്നത്. പത്രങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ കൃത്യമായി കുറിപ്പ് തയ്യാറാക്കുള്ള പഠനമാണ് നടത്തുന്നത്' -വിഷ്ണു പറയുന്നു.
ഐ.എഫ്.എസിന് നേരിട്ട ചോദ്യങ്ങള്‍.
*വനവത്ക്കരണത്തിന്റെ സാധ്യതകള്‍, എങ്ങനെ വനവത്ക്കരണം നടത്താം, അതില്‍
നമ്മുടെ ഇടപെടല്‍ ?
*ട്രൈബല്‍ ഡെവലപ്മെന്റിന് നമ്മളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ?
*ഇരവിക്കുളം ദേശീയോധ്യാനത്തിന്റെ പ്രത്യേകതകള്‍.
എങ്ങനെ പഠിക്കാം
നമുക്ക് വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയണം എന്ന നിലയിലുള്ള പഠനമായിരുന്നു നടത്തിയത്. വരുന്ന ചോദ്യങ്ങളെകുറിച്ച് ഏകദേശ ധാരണയാണ് ആദ്യം വേണ്ടത്. പിന്നീട് അതിന് നന്നായി ഉത്തരം നല്‍കാനുള്ള തരത്തില്‍ പഠിക്കാന്‍ എളുപ്പമാണ്. മുന്‍പ് നടന്ന പരീക്ഷകളുടെ ചോദ്യകടലാസുകള്‍ ക്ലിയര്‍ ചെയ്തുള്ള പഠനമാണ് ഐ.എ.എസ് മെയിന്‍ പരീക്ഷയ്ക്കുള്ള ഒരുക്കമായി ചെയ്തത്.
പരിസ്ഥിതി സംരക്ഷകനാകാന്‍ എബിന്‍

ഐ.ഐ.ടി ബോംബയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയ എബിന്‍ 2014 മുതല്‍ ഐ.എ.എസ്. പരിശീലനം നടത്തിവരികയാണ്. എന്‍ജീനിയറിങ്ങ് ബിരുദത്തിനൊപ്പം 'മൈനര്‍ ഇന്‍ എനര്‍ജി എന്‍ജീനിയറിങ്ങ്'എന്ന വിഷയത്തിലും എബിന്‍ ബിരുദം നേടി.
'പരിസ്ഥിതി സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യണം, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതണം എന്നിങ്ങിനെയുള്ള ലക്ഷ്യങ്ങളാണ് സമൂഹ്യപ്രവര്‍ത്തകനാകണമെന്ന ചിന്തയിലെത്തിച്ചത്. അതിന്റെ ഭാഗമായാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നവും പ്രയത്നവും ആരംഭിച്ചത്. ആറ് വര്‍ഷത്തെ പ്രയത്നം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ്. ഐ.എ.എസ്., ഐ.എഫ്.എസ് എന്നിവയുടെ പ്രിലിമിനറി പരീക്ഷ ഒന്നിച്ചാണ് നടക്കുന്നത്. ഐ.എ.എസിനെക്കാളും കട്ട് ഓഫ് മാര്‍ക്കുകള്‍ ഐ.എഫ്.എസിന് കൂടുതലാണ്. കട്ട് ഓഫ് മാര്‍ക്ക് കുറച്ച് കൂടുതല്‍ സ്‌കോര്‍ ചെയ്യുകയെന്ന ലക്ഷ്യത്തിലായിരുന്നു പഠനം' -എബിന്‍
എങ്ങനെ പഠിക്കാം
സമയത്തെ അളന്നുള്ള പഠനമാണ് നടത്തിയത്, ടാര്‍ഗറ്റ് വച്ച് പഠിക്കണം. പരീക്ഷയെ അഭിമുഖീകരിക്കാനുള്ള മനോഭാവമാണ് ഏറ്റവും ആദ്യം നേടിയെടുക്കേണ്ടത്. ഫോറസ്ട്രി മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ വെബ്സൈറ്റിലുമുള്ള പഠന ഗവേഷണങ്ങള്‍ പഠിച്ചു. കൂടാതെ ദേശീയോധ്യാനങ്ങളെകുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയും വേണം. അഭിമുഖത്തിന് മുന്നോടിയായി ഗ്രൂപ്പ് ഡിസ്‌കഷനുകളും ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്താം. ഇന്റര്‍വ്യൂവിനെ നേരിടാനുള്ള ആത്മവിശ്വാസവും ഇതിലൂടെ കിട്ടും.
ഐ.എഫ്.എസിന് നേരിട്ട ചോദ്യങ്ങള്‍.
* തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍, ഇവയെ അതിജീവിക്കാന്‍ എടുക്കേണ്ട നടപടികള്‍.
* ആനകളെ എഴുന്നെള്ളിക്കലുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍.
വാട്സ്ആപ്പ് സ്റ്റാറ്റസും പഠനോപകരണമാക്കി ആര്യ

ആലുവ യു.സി. കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടി. രണ്ട് വര്‍ഷമായി തിരുവനന്തപുരത്ത് ഐ.എ.എസ്. പരിശീലിക്കുന്നു. ജിയോളജിയും ഫോറസ്ട്രിയുമാണ് ഓപ്ഷണലായി തിരഞ്ഞെടുത്തത്.
'സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞായിരുന്നു ഫോറസ്ട്രി സര്‍വീസിലേക്കുള്ള മെയിന്‍പരീക്ഷ. സിവില്‍സര്‍വീസില്‍ വന്ന തെറ്റുകളും അബദ്ധങ്ങലും വിലയിരുത്തിയുള്ള പഠനരീതിയാണ് ഐ.എഫ്.എസിന് ഏറ്റവും ഉപകരിച്ചത്. വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ മുതല്‍ സിനിമയില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ വരെ പരീക്ഷയ്ക്കായി ഉപയോഗപ്പെടുത്തി. ചില സമയങ്ങളില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കണമെന്നില്ല, ആ സമയങ്ങളില്‍ അതുമായി ബന്ധപ്പെട്ടുള്ള സിനിമാ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മയിലേക്ക് എത്താം, അതിനെയും നമ്മുടെ ഉത്തരങ്ങളാക്കി മാറ്റണ'മെന്ന് ആര്യ പറയുന്നു.
എങ്ങനെ പഠിക്കാം
കുറച്ച് കാര്യങ്ങള്‍ മാത്രം വായിച്ച്, അതിനെകുറിച്ച് നന്നായി അറിവ് നേടിയെടുക്കുകയും അത് പരീക്ഷയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തണം. കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ചോദ്യപ്പേപ്പറുകള്‍ ചെയ്യാന്‍ പഠിക്കണം. ചോദ്യങ്ങള്‍ പലപ്പോഴും വേറെയൊരു രൂപത്തിലോ ഭാവത്തിലോ ആവര്‍ത്തിക്കപ്പെടാറുണ്ട്. ആദ്യംതന്നെ നമുക്ക് എങ്ങനെ ഐ.എ.എസ് നേടിയെടുക്കാം എന്നൊരു ആലോചനയും വേണം. അതിനുള്ള തന്ത്രങ്ങള്‍ സ്വയം കണ്ടെത്തുകയും വേണം.
ഐ.എഫ്.എസിന് നേരിട്ട ചോദ്യങ്ങള്‍.
* പ്രളയം വന്നതിന്റെ കാരണങ്ങള്‍, പ്ലാന്റേഷന്‍സ് പ്രളയത്തിനുള്ള കാരണമായിട്ടുണ്ടോ, പ്രളയത്തിന് തടയിടാനുള്ള മാര്‍ഗ്ഗം ?
* നിപ്പയെ അതിജീവിച്ച കേരളം എങ്ങനെ കൊറോണയെ അതിജീവിക്കും.
* ഉത്തരേന്ത്യയില്‍ ഇല്ലാത്ത എന്താണ് കേരളത്തിലുള്ളത്. ആരോഗ്യരംഗത്തെയടക്കമുള്ള കേരളത്തിന്റെ സവിശേഷതകള്‍ ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രായോഗികമാക്കാന്‍ സാധിക്കുമോ ?
ഐ.എ.എസ്. പരീക്ഷ നേടിതന്ന ഐ.എഫ്.എസുമായി അഭിജിത്

കാസര്‍ഗോഡ് എല്‍.എബി.എസ്. കോളേജ് ഓഫ് എന്‍ജീനിയറിങ്ങില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബി.ടെക് നേടി. മൂന്നുവര്‍ഷമായി ഐ.എ.എസിനുള്ള ഒരുക്കത്തിലായിരുന്നു. ഐ.എഫ്.എസിന് ഓപ്ഷണലായി ഫോറസ്ട്രിയും ജിയോളജിയും ഐ.എ.എസിന് ജ്യോഗ്രഫിയുമാണ് അഭിജിത് എടുത്തത്. ഐ.എ.എസ്. അഭിമുഖത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ക്
ഇന്റര്‍വ്യൂ, വാര്‍ത്തകള്‍, രാജ്യസഭ ചര്‍ച്ചകളിലൊക്കെയാണ് അഭിജിത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ.
'സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത് തന്നെയാണ് ഐ.എഫ്.എസിന് സഹായകരമായത്. ഫോറസ്ട്രിയുടെ പ്രിലിമിനറി പരീക്ഷ പാസാവുകയെന്നതാണ് ഏറ്റവും പ്രയാസം. മെയിന്‍സിന് രണ്ടുമാസത്തെ സമയം തന്നെ ധാരാളമാണ് നന്നായിട്ടൊന്ന് തയ്യാറാകാന്‍. സിവില്‍ സര്‍വീസിന് ജ്യോഗ്രഫിയായിരുന്നു ഓപ്ഷണല്‍, അതും ഐ.എഫ്.എസ്. എക്സാമിന് സഹായകരമായി' -അഭിജിത് പറഞ്ഞു.
എങ്ങനെ പഠിക്കാം
ഒരു ദിവസം ഒരു ചോദ്യപേപ്പറെങ്കിലും എന്ന രീതിയില്‍ ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെയായിരുന്നു പഠനം. പഠിക്കാന്‍ മാത്രം കൃത്യമായി സമയം നിശ്ചയിക്കണം. ചോദ്യത്തിന്റെ ഘടനയും ഭാഷാ പ്രയോഗവും മനസിലാക്കാന്‍ കഴിഞ്ഞാല്‍ ഉത്തരങ്ങളെഴുതാനും സാധിക്കും. പരീക്ഷകളുടെ സ്വാഭാവം അറിഞ്ഞുള്ള പഠനമാണ് വേണ്ടത്.
ഐ.എഫ്.എസിന് നേരിട്ട ചോദ്യങ്ങള്‍
*ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൊറോണ വൈറസ് വരുത്താവുന്ന ആഘാതങ്ങള്‍?
* ഇന്‍കം ടാക്സാണ് ഇപ്പോള്‍ നമ്മള്‍ നല്‍കുന്നത്, അതുമാറ്റി എക്സ്പെന്‍ഡിച്ചര്‍ ടാക്സ് കൊണ്ടുവന്നാല്‍?
സ്മില്‍നയ്ക്ക് ലക്ഷ്യം ഐ.എ.എസ്. തന്നെ

കണ്ണൂര്‍ തലശ്ശേരി മമ്പ്രം സ്വദേശിനിയാണ് സ്മില്‍ന. അച്ഛന്‍ വി.സുധാകരന്‍ പൊയനാട് മാപ്പിള എല്‍.പി.സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. അമ്മ സി.എം. മല്ലിക മുരിങ്ങേല്‍ യു.പി. സ്‌കൂളിലെ അധ്യാപികയാണ്.
കണ്ണൂരിലെ കോളേജ് ഓഫ് എന്‍ജീനിയറിങ്ങില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബി.ടെക് നേടിയ സ്മില്‍ന നാലുവര്‍ഷം ബെംഗളൂരു വിപ്രോ ടെക്നോളജിയില്‍ ജോലി ചെയ്തിരുന്നു. വിപ്രോയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഐ.എ.എസ്. കോച്ചിങ്ങിനും പോയിത്തുടങ്ങിയത്. സിവില്‍ സര്‍വീസില്‍ മൂന്നാം തവണയും ഐ.എഫ്.എസില്‍ രണ്ടാം തവണയുമാണ് സ്മില്‍ന ശ്രമിച്ചത്.
'ഇന്റര്‍വ്യൂവിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മോക്ക് ഇന്റര്‍വ്യൂകളും കറന്റ് അഫേഴ്സിലും കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ടുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. കാര്യങ്ങളെകുറിച്ച് അടിസ്ഥാന അറിവ് മാത്രം മതി, ഒരു പ്രശ്നത്തെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ബോധ്യപ്പെടുത്തുകയാണല്ലോ വേണ്ടത്. അതിന് സഹായമാകുന്ന ഗ്രൂപ്പ് ഡിസ്‌കഷനും മറ്റും പരിശീലിച്ച് വരികയാണ്' -സ്മില്‍ന പറയന്നു.
എങ്ങനെ പഠിക്കാം
പ്രധാനപരീക്ഷയ്ക്ക് നമ്മുടെ എഴുത്താണ് നോക്കുന്നത്, അതിനാല്‍ എഴുതാന്‍ പഠിക്കണം. നന്നായി മനസിലാക്കി എഴുതാന്‍ കഴിയുന്ന വിഷയം വേണം തിരഞ്ഞെടുക്കാന്‍. അതിന്റെ ആഴത്തില്‍ പഠിക്കുകയും വേണം. അതുപോലെ സിംപിള്‍ ആയിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ട പരിശീലനം നേടിയെടുക്കണം. ഏറ്റവും പ്രധാനമായി അപ്ഡേറ്റഡായിരിക്കണം.
ഐ.എഫ്.എസിന് നേരിട്ട് ചോദ്യങ്ങള്‍
*മത്സ്യമേഖലയിലെ പി.ആര്‍.ഇസഡ് സംബന്ധമായ പ്രശ്നങ്ങള്‍. പരിഹരിക്കാനായി ചെയ്യാവുന്ന കാര്യങ്ങള്‍.
* ലക്ഷദ്വീപും കേരളവും തമ്മിലുള്ള താരതമ്യം
Content Highlights: IFS 2019 Toppers from Kerala, Success Story
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..