IDBI Bank
ഐ.ഡി.ബി.ഐ. ബാങ്കില്‍ എക്സിക്യുട്ടീവിന്റെ 1044 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ 500 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. എക്സിക്യുട്ടീവിന്റെ ഒഴിവുകളില്‍ കരാര്‍ നിയമനമാണ്. അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വഴിയായിരിക്കും.
പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്
അസിസ്റ്റന്റ് മാനേജരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് വഴിയാണ്. മണിപ്പാലിലെ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്, നിറ്റെ എജ്യുക്കേഷന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്. ഒരുവര്‍ഷമാണ് ദൈര്‍ഘ്യം. ഇതില്‍ ഒന്‍പത് മാസം ക്ലാസ്റൂം പഠനവും ശേഷിക്കുന്ന മൂന്ന് മാസം ബാങ്ക് ബ്രാഞ്ചുകളില്‍/ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പുമായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ്-എ തസ്തികയില്‍ നിയമിക്കും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ബെംഗളൂരുവിലായിരിക്കും കോഴ്സ്. മൂന്നരലക്ഷം രൂപയാണ് (കൂടാതെ ജി.എസ്.ടി.) കോഴ്സ് ഫീസ്. താത്പര്യമുള്ളവര്‍ക്ക് ഈ തുക ഐ.ഡി.ബി.ഐ.യില്നിന്ന് വിദ്യാഭ്യാസ വായ്പയായി വാങ്ങാം.
സ്റ്റൈപെന്‍ഡ്
കോഴ്സ് കാലത്ത് ഒന്‍പത് മാസത്തില്‍ പ്രതിമാസം 2500 രൂപയും ഇന്റേണ്‍ഷിപ്പിന്റെ മൂന്നുമാസം 10,000 രൂപയും സ്റ്റൈപെന്‍ഡ് ലഭിക്കും. അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ നിയമന തുടക്കത്തില്‍ 36,000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.
തിരഞ്ഞെടുപ്പ്
എക്സിക്യുട്ടീവ് തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയാണ് ഉണ്ടാവുക. അസിസ്റ്റന്റ് മാനേജര്‍ തിരഞ്ഞെടുപ്പിന് ഇവയ്ക്ക് പുറമേ അഭിമുഖംകൂടി ഉണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നല്‍കേണ്ട സര്‍വീസ് ബോണ്ട് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷ www.idbibank.in വഴി ജൂണ്‍ 17 വരെ നല്‍കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യം. (ഡിപ്ലോമ മാത്രമുള്ളവരെ പരിഗണിക്കില്ല). എക്സിക്യുട്ടീവിന് 20-25 വയസ്സും അസിസ്റ്റന്റ് മാനേജര്‍ക്ക് 21-28 വയസ്സുമാണ് പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസ്സിളവുണ്ട്. യോഗ്യതയും പ്രായവും 2022 ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..