പ്രതീകാത്മക ചിത്രം | Pic Credi: Getty Images
സൂക്ഷിച്ചുനോക്കിയാല്‍ ജീവിതങ്ങളൊക്കെയും തിരയുന്നത് സ്വാതന്ത്ര്യത്തെയാണ്. നമ്മളറിയുന്ന ജീവിതം സ്വതന്ത്രമല്ല, സ്വാഭാവികമായും സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം അവിടെ തുടങ്ങുന്നു. ബന്ധനം എവിടെയാണ്? ഒട്ടേറെ നിയമങ്ങളുടെ നൂലിഴകളാല്‍ ബന്ധിതമാണ് മനുഷ്യജീവിതം. ഒരു വിത്തില്‍നിന്നും ഒരുലക്ഷം മാങ്ങകളുണ്ടാവുക എന്നത് മാവിന്റെ ധര്‍മമാണ്. ആ വിത്തില്‍നിന്നും മാങ്ങയല്ലാതെ തേങ്ങയുണ്ടാവാതിരിക്കുന്നത് പ്രകൃതി വിത്തില്‍ വിതച്ച നിയമപ്രകാരവുമാണ്. മത്സ്യം നീന്തുന്നതും മൈന പറക്കുന്നതും മനുഷ്യഹൃദയം കൃത്യമായി സ്പന്ദിക്കുന്നതും ശരീരത്തിന്റെ ചൂട് കൃത്യമാവുന്നതും പ്രകൃതിയുടെ നിയമപാലനം കാരണമാണ്. പ്രകൃതിയുടെ നിയമം ലംഘിക്കുക എന്നാല്‍, ജീവിതം അവസാനിക്കുക എന്നുതന്നെയാണ്.
പലരും സ്വാതന്ത്ര്യത്തെ അവസരങ്ങളുടെ ധാരാളിത്തമായി തെറ്റിദ്ധരിക്കാറുണ്ട്. സ്വാതന്ത്ര്യത്തെ ആശയക്കുഴപ്പത്തിലാക്കുന്നത് പലപ്പോഴും ചോയ്‌സുകളുടെ ആധിക്യമാണ്. ഒട്ടേറെ ടെലിവിഷന്‍ ചാനലുകള്‍, രാഷ്ട്രീയസംഘടനകള്‍, അല്ലെങ്കില്‍ ഷാന്പു ബ്രാന്‍ഡുകള്‍ ഒക്കെയും നല്ലത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ കുഴപ്പത്തിലാക്കുകയാണ്. യഥാര്‍ഥ സ്വാതന്ത്ര്യം ഇഷ്ടംപോലെ തിരഞ്ഞെടുക്കാനുള്ള അവസ്ഥയല്ല. കൃത്യമായി വേണ്ടത് തിരഞ്ഞെടുക്കുന്നതിന് തടസ്സമാവുന്ന വ്യവസ്ഥാപിത മനോനിലകളില്‍നിന്നുള്ള മോചനമാണ്.
താനാരാണെന്ന തിരിച്ചറിവുള്ളൊരാള്‍ക്ക് തിരഞ്ഞെടുപ്പ് എളുപ്പമാണ്, ശരീരത്തിന് പാകമാവുന്ന വസ്ത്രം തിരഞ്ഞെടുക്കുന്നതുപോലെ. അതു പ്രൊഫഷനാവാം, പാഷനാവാം. അത്രയും സ്‌പെഷ്യലൈസേഷന്റെ ലോകത്ത് നമ്മുടെ കൃത്യമായ ഇടം കണ്ടെത്തണമെങ്കില്‍ സ്വയം തിരിച്ചറിയണം. സാധ്യതകളുടെ പ്രളയത്തില്‍ സ്വാതന്ത്ര്യത്തിന്റെ തുഴയാല്‍ കിട്ടിയ തുരുത്തിലേക്ക് കരപറ്റിയവര്‍ പിന്നീട് ആലോചിക്കുക ആ തുരുത്തില്‍നിന്നുള്ള മോചനത്തെപ്പറ്റിയാണ്. വ്യവസ്ഥാപിതമായ ബോധ്യങ്ങളില്‍നിന്നുള്ള വിമോചനമാണ് പരമമായ സ്വാതന്ത്ര്യം. ആമുഖത്തില്‍ത്തന്നെ ഭരണഘടന വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യം അനുഭവിക്കാനാവുക അപ്പോഴാണ്.
(കോഴിക്കോട് ഐ.ഐ.എം. ഡയറക്ടറാണ് ലേഖകന്‍)
Content Highlights: How to find real freedom, IIMK Director's Column
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..