ല കിടിലന്‍ പ്രോജക്ടുകളും കണ്ണുതള്ളി നോക്കിയിരിക്കുമ്പോള്‍ നാം അറിയാതെ പറഞ്ഞു പോകും. ''ടീം വര്‍ക്ക് ....ഒരു രക്ഷയുമില്ല'' എന്ന്. 

ടീം വര്‍ക്ക് രസകരമാണ്. മാത്രമല്ല ആയാസകരവുമാണ്. ജോലി വിഭജിക്കപ്പെടുമ്പോള്‍ ഒരേസമയം സമ്മര്‍ദം കുറയുകയും മികച്ച ഔട്ട്പുട്ട് ലഭിക്കുകയും ചെയ്യുന്നു. ഒരു തലയ്ക്ക് പകരം പത്ത് തല കൂടിച്ചേരുന്നതിന്റെ ഗുണമാണത്. 

എന്നാല്‍ ടീമായി ജോലി ചെയ്യണമെങ്കില്‍ ടീം അംഗങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിരിക്കണം. അത് വര്‍ക്കൗട്ട് ആയില്ലെങ്കില്‍ മൊത്തം ടീമും തകരും. ചില ആള്‍ക്കാര്‍ ടീമിലേക്ക് വരുമ്പോഴേ നമ്മളൊന്ന് ഉഷാറാകും. മറ്റു ചിലര്‍  വന്നാലോ, ''എന്‍ജിന്‍ ഔട്ട് കംപ്ലീറ്റ്‌ലി' എന്ന അവസ്ഥയും. എന്തുകൊണ്ടാണ് ചിലര്‍ വരുമ്പോള്‍ നാം ആകെ അസ്വസ്ഥരാകുന്നത്. 

പൊതു ഇടത്തില്‍ നാം ഇടപെടേണ്ടി വരിക വ്യത്യസ്ത സ്വഭാവക്കാരോടാണ്. തൊഴിലിടങ്ങളിലും ഇങ്ങനെ തന്നെയാണ്. തൊഴിലിടങ്ങളില്‍ ആഹ്ളാദകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ചെയ്യുന്ന ജോലി മികവുറ്റതാക്കുന്നതിനും നാം നമ്മുടെ വ്യക്തിത്വം മികച്ചതാക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് 'ശല്യമാകുന്ന' ചില വ്യക്തിത്വങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. അത്തരം സ്വഭാവങ്ങളില്‍ ഏതെങ്കിലും ഒന്നിനോട് നിങ്ങളുടെ സ്വഭാവവുമായി യോജിക്കുന്നുണ്ടോ എന്ന് നോക്കൂ

ഒന്നുകില്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും

dualഎവിടെ എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇക്കൂട്ടരെ കുറിച്ച് നമുക്ക് ഒരു ഐഡിയയും ഉണ്ടാവില്ല. ചിലപ്പോള്‍ സൗമ്യരായിരിക്കുന്ന ഇവര്‍ മറ്റു ചിലപ്പോള്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് കളയും. ഒരു ടീം വര്‍ക്കിന്റെ മൊത്തം എനര്‍ജി പോവാന്‍ ഇവരുടെ ഒരൊറ്റ പ്രതികരണം മതിയാവും. പറയത്തക്ക ഉപദ്രവകാരികളല്ലെങ്കിലും ഇമോഷണല്‍ ബാലന്‍സ് ഇല്ലാത്തത് ഇക്കൂട്ടരുടെ വളര്‍ച്ചയെ തന്നെ തടസപ്പെടുത്തും

ഞാന്‍ ചെയ്തത്രയും അങ്ങട് ശരിയായില്ല

താനാണ് കേമന്‍ എന്ന സ്വയം തോന്നലില്‍ ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരെ അംഗീകരിക്കില്ലെന്ന് മാത്രമല്ല 'ഞാന്‍ പിടിച്ച മുയലിന് മൂന്ന് meകൊമ്പ്' എന്ന പ്രകൃതക്കാരുമായിരിക്കും. അവര്‍ വഹിക്കുന്ന ചുമതലയേക്കാളും മുകളിലായിരിക്കും ഇത്തരക്കാരുടെ ഞാനെന്ന ഭാവം. മറ്റുള്ളവരുടെ അഭിപ്രായത്തിന് യാതൊരു വിലയും നല്‍കാത്ത ഇവര്‍ മറ്റുള്ളവര്‍ ചെയ്യുന്ന സകല കാര്യങ്ങളിലും കുറ്റവും കണ്ടു പിടിക്കും. 'ഞാന്‍ ചെയ്തത്രയും നിങ്ങള്‍ ചെയ്ത വര്‍ക്ക് വന്നിട്ടില്ല' എന്ന മനോഭാവമാകും ഇക്കൂട്ടര്‍ക്ക്

ബ്ലാ..ബ്ലാ ടീംസ്

bla blaചിലരെ വര്‍ത്തമാനത്തിന് മാത്രമേ പറ്റൂ എന്ന് പറയാറില്ലേ... അതെ. ഇത്തരക്കാര്‍ ലോകത്തുള്ള സകല കാര്യങ്ങളെക്കുറിച്ചും പിറു പിറാ പറഞ്ഞുകൊണ്ടേയിരിക്കും. വര്‍ത്തമാനം മൂലം അവരുടെ മാത്രമല്ല അടുത്തുള്ളവരുടെയും ജോലി കഷ്ടത്തിലാക്കും. എല്ലാ പ്രൊജക്ടിന്റെയും മുന്നില്‍ ഇക്കൂട്ടരുണ്ടാവും. എന്നുകരുതി പണിയൊന്നും ചെയ്യുമെന്ന് വിചാരിക്കരുതേ. ടീമില്‍ വെറുതെ കോമാളിത്തരം കാണിച്ചും സംസാരിച്ചും ബാക്കിയുള്ളവരുടെ മനം മടുപ്പിക്കും.


ദേ വരുന്നു ഗോസിപ്പ് 

ചിലര്‍ക്ക് ചെയ്യുന്ന ജോലിയേക്കാള്‍ താത്പര്യം കാണുക മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതാണ്. അത്തരക്കാര്‍ ഗോസിപ്പ് gossipഉണ്ടാക്കുന്നവതില്‍ വിദഗ്ധരുമായിരിക്കും. മറ്റുളളവരുടെ ബന്ധങ്ങള്‍ തകര്‍ക്കാനും വളച്ചൊടിക്കാനും ഇവര്‍ മിടുക്കരായിരിക്കും. ഇത്തരം ഗോസിപ്പുകളെ ധൈര്യപൂര്‍വം നേരിടുക എന്നതാണ്  ഇവരെ തളയ്ക്കാനുള്ള ഏക പ്രതിവിധി. മാത്രമല്ല ഇവര്‍ വന്നു പറയുന്ന ഗോസിപ്പുകളെ പ്രോത്സാഹിപ്പിക്കാതിരിക്കാനും നാം ശ്രദ്ധിക്കണം

അയ്യോ പ്രേതം 

vampireചിലര്‍ നമുക്കിടയിലേക്ക് വരുമ്പോള്‍ അറിയാതെ മുകളില്‍ പറഞ്ഞ എക്സ്പ്രഷന്‍ വന്നു പോകും. ഇവര്‍ നമ്മുടെ ചോര കുടിക്കില്ല പക്ഷേ ബാക്കിയുള്ള എനര്‍ജി മുഴുവന്‍ ഊറ്റിക്കുടിച്ച് നൈരാശ്യത്തിന്റെ ഒരു വലയം തന്നെ നമുക്ക് ചുറ്റും തീര്‍ത്ത് കളയും. പിന്തുണയ്ക്കുന്നതിന് പകരം 'ഓ അതൊക്കെ ചെയ്തിട്ട് എന്ത് കിട്ടാനാ'  എന്ന ഭാവമായിരിക്കും ഇവര്‍ക്ക്. വല്ല ഐഡിയയും അറിയാതെ പറഞ്ഞു പോയാല്‍ കുടുങ്ങി... ''അതൊന്നും വര്‍ക്കൗട്ട് ആവാന്‍ പോകുന്നില്ല'' എന്ന രീതിയിലാകും പ്രതികരണം. അറിയാതെ പോലും ഇത്തരക്കാരുടെ സമീപത്ത് കൂടി പോകരുത്. ഓടി രക്ഷപ്പെട്ട് കളയണം

അതു ശരിയാണ്.. പറഞ്ഞത് കറക്ടാണ്

ജോലി സ്ഥലത്ത് ആരോഗ്യകരമായ,കൃത്യമായ വിമര്‍ശനങ്ങള്‍ക്കും സ്ഥാനമുണ്ട്. അവ ഉണ്ടാകുമ്പോള്‍ മാത്രമേ നാം മുന്നേറുകയുമുള്ളൂ. അത്തരം agreeവിമര്‍ശനങ്ങള്‍ക്ക് പകരം വെറുതെ പുകഴ്ത്തുന്ന ചിലരുണ്ട്. ഇത്തരക്കാര്‍ നാം പറയുന്ന എന്ത് കാര്യങ്ങള്‍ക്കും കട്ട സപ്പോര്‍ട്ട് തന്ന് കളയും. പറയുന്നത് തെറ്റാണെന്ന് മനസിലായാലും അവര്‍ മൗനമായി അംഗീകരിക്കും. അവരെ സൂക്ഷിക്കണം. കുഴിയില്‍ ചാടിക്കാന്‍ ടീമില്‍ അതുപോലെ ഒരാള്‍ മതി. വ്യക്തിപരമാകാതെ പ്രവര്‍ത്തിയെ വിലയിരുത്തി വിമര്‍ശനങ്ങള്‍ നടത്തുന്നവരോട് ബഹുമാനമേ തോന്നൂ. പ്രീതി പിടിച്ചുപറ്റാന്‍ നമ്മുടെ തെറ്റിനെ അംഗീകരിക്കുന്ന വ്യക്തിത്വങ്ങളോട് ആഭിമുഖ്യം കാണിക്കരുത്.

സോറി...എനിക്ക് പറ്റിയില്ല കേട്ടോ

i cantഒരു ഉത്തരവാദിത്തവും എറ്റെടുക്കാന്‍ തയ്യാറാകാത്തവരാണ് ഇക്കൂട്ടര്‍. ഏതു കാര്യത്തിനും ഒരോ എക്സ്‌ക്യൂസുകള്‍ കണ്ടെത്തുന്നവര്‍. ഏതെങ്കിലും കാര്യത്തില്‍ വീഴ്ച വന്നാല്‍ അതിനും ഇവര്‍ മറ്റുള്ളവരെ പഴിചാരും. ടീമില്‍ എന്തെങ്കിലും പണി അവര്‍ക്കായി നല്‍കിയിട്ടുണ്ടെങ്കില്‍ ഉറപ്പാണ്...ടീം ലീഡര്‍ പണി വാങ്ങും

ശ്രദ്ധിക്കാം

മുകളില്‍ പറഞ്ഞ മുഴുവന്‍ വിഭാഗക്കാരും ചെറിയ തോതിലോ വലുതായോ  മറ്റുള്ളവരുടെ ക്ഷമയെ പരീക്ഷിക്കുന്നവരാണ്. ഇത്തരക്കാരെ മനസിലാക്കി അല്‍പം അകന്നു നില്‍ക്കുന്നതാണ് നല്ലത്. മാത്രമല്ല അത്തരം സ്വഭാവം നമുക്ക് ഉണ്ടെങ്കില്‍ മാറ്റുകയും വേണം. തൊഴിലിടത്തില്‍ ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനായിട്ടാണ് എല്ലാവരും എത്തുന്നത്. ആ ജോലിയോട് പരമാവധി ആത്മാര്‍ത്ഥത കാണിക്കുക.

personality

മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കുകയോ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് അമിതമായി പരാതി പറയാതിരിക്കലും. നിങ്ങള്‍ പറയുന്ന പരാതി ജെനുവിനാണെന്ന പൂര്‍ണബോധ്യം ഉണ്ടായിരിക്കണം. സ്വയം പുകഴ്ത്തലുകളും സ്വന്തം കാര്യങ്ങളും മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ അത്ര താത്പര്യമുള്ള വിഷയങ്ങള്‍ ആയിരിക്കില്ല.

Content Highlights: workplace Personalities, How to behave in Workplace