ജോലി 'ജോയി'യാക്കാനുള്ള എളുപ്പവഴികള്‍


റോസ് മരിയ വിന്‍സെന്റ്

പണിത്തിരക്കിനിടയില്‍ 40 മിനിറ്റ് മെഡിറ്റേഷനൊന്നും സമയമുണ്ടാവില്ല. പകരം സീറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഇടവേളകളില്‍ നന്നായി ഒന്ന് ദീര്‍ഘനിശ്വാസം വിട്ടോളൂ. രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. ഒപ്പം കണ്ണടക്കുകയും വേണം. ഓഫീസിലേയ്ക്ക് വരുമ്പോഴും പോകുമ്പോഴും സ്‌റ്റെയര്‍കേസ് ഉപയോഗിക്കാം. ചെറുവ്യായാമമാവട്ടെ.

-

ന്ന് ഓഫീസില്‍ പോകുന്നില്ല, മടുത്തു, ബോസ് ലീവായിരുന്നെങ്കില്‍, വീക്കെന്‍ഡ് ആയാല്‍ മതി... രാവിലെ തന്നെ ഈ മൂഡാണെങ്കിലോ, വേഗം റിസൈന്‍ ചെയ്‌തോളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓഫീസും ഓഫീസ്പാരകളും നമ്മളെല്ലാം നേരിടുന്നവ തന്നെയാവും. ഇതിനെയൊക്കെ ആരോഗ്യകരമായി കൈകാര്യം ചെയ്യാനും വഴികളുണ്ട്.

ഓവര്‍ ടൈം ഓവറാകാതെ

1. സമയത്ത് പണി തീര്‍ക്കാം: ഓഫീസ് ടൈം കഴിഞ്ഞും പണിയെടുക്കുന്നത് നല്ല ശീലമല്ലെന്നാണ് പഠനങ്ങള്‍. ടാസ്‌കുകള്‍ സമയം ക്രമീകരിച്ച് കൃത്യമായി ചെയ്ത് തീര്‍ക്കുകയാണ് ഇതിനുള്ള വഴി.

2. രാവിലേ തുടങ്ങാം: ബുദ്ധിമുട്ടുള്ള, കൂടുതല്‍ കഷ്ടപ്പാടുള്ള പണികള്‍ ചെയ്യാന്‍ പറ്റിയ സമയം രാവിലെയാണ്. ഉച്ചകഴിഞ്ഞുള്ള സമയത്ത് റിസ്‌കില്ലാത്ത എളുപ്പമുള്ള ജോലികള്‍ ചെയ്യാം. മടുപ്പുണ്ടാവില്ല.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം">
ഗൃഹലക്ഷ്മി വാങ്ങാം

3. മോട്ടിവേഷണല്‍ ടോക്കുകള്‍: ഇടക്കൊക്കെ മനസ്സിന് അല്‍പം പോസിറ്റീവ് എനര്‍ജി നല്‍കാം. ജീവിതവിജയം നേടിയ ആളുകളുടെ അനുഭവമോ മോട്ടിവേഷണല്‍ ടോക്കോ കേള്‍ക്കാം.

4. സെല്‍ഫ് കെയര്‍: പണിത്തിരക്കിനിടയില്‍ 40 മിനിറ്റ് മെഡിറ്റേഷനൊന്നും സമയമുണ്ടാവില്ല. പകരം സീറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഇടവേളകളില്‍ നന്നായി ഒന്ന് ദീര്‍ഘനിശ്വാസം വിട്ടോളൂ. രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. ഒപ്പം കണ്ണടക്കുകയും വേണം. ഓഫീസിലേയ്ക്ക് വരുമ്പോഴും പോകുമ്പോഴും സ്‌റ്റെയര്‍കേസ് ഉപയോഗിക്കാം. ചെറുവ്യായാമമാവട്ടെ.

5. മീറ്റിങ്ങുകള്‍ ജോലി സമയത്ത് തന്നെ: ക്ലൈന്റ് മീറ്റിങുകള്‍ ജോലിയുടെ ഭാഗം തന്നെയാണ്. ഒന്‍പത് മുതല്‍ അഞ്ച് വരെയുള്ള നിങ്ങളുടെ ജോലി സമയത്ത് തന്നെ ഇവ നടത്താം. ഒഴിവു സമയങ്ങളെ അതിന്റെ വഴിക്കുവിടാം.

ജോലി ഭാരമാകേണ്ട

1. അവധി എടുക്കാനുള്ളതാണ്: കമ്പനി അനുവദിച്ചിട്ടുള്ള ഓഫ്‌ഡേയ്‌സ്, വെക്കേഷനുകള്‍, ഡേ ഔട്ടുകള്‍ ഒന്നും വെറുതേ പാഴാക്കേണ്ട. ജോലിയില്‍ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചു വരാന്‍ ഇവ സഹായിക്കും. മാത്രമല്ല ഓഫീസിന് പുറത്തുള്ള നമ്മുടെ ജീവിതം മനോഹരമാക്കാനും ഇതൊക്കെ വേണം.

2. വീട്ടില്‍ കൊണ്ടുപോകേണ്ട: ചെയ്ത് തീരാനുള്ള വര്‍ക്കുകള്‍ വീട്ടില്‍ കൊണ്ടുപോയി തീര്‍ക്കുന്നത് മോശം ശീലമാണ്. ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റാന്‍ അത് മതി.

3. ഇടവേളകള്‍: ചില ഓഫീസുകളില്‍ ഇടക്ക് ചായകുടിക്കാനൊക്കെയുള്ള സമയമുണ്ടാവും, ചില സ്ഥലങ്ങളില്‍ അങ്ങനെ സമയമൊന്നും കാണില്ല. സമയം നമുക്ക് സ്വയം കണ്ടെത്താം. ഒരു ചോക്കളേറ്റോ, ഒരു പാക്കറ്റ് ബിസ്‌ക്കറ്റോ കൈയില്‍ കരുതാം.. ഇവ കഴിക്കുകയോ, ഒരു പാട്ട് കേള്‍ക്കുകയോ, ഒന്ന് എഴുന്നേറ്റ് നടക്കുകയോ ചെയ്യാന്‍ മടിക്കേണ്ട.

4. നോ പറയാം: വര്‍ക്ക്‌ലോഡ് കൂടുതലാണെങ്കില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഉറപ്പായും നോ പറയുക. എന്തുകൊണ്ടാണെന്ന് ബോസിനെ കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് മാത്രം.

5. സ്വിച്ച് ഓഫ് ടൈം: ഓഫീസില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രധാനപ്പെട്ട മെസേജുകള്‍ ഒന്നും വരാനില്ലെങ്കില്‍ ഓഫീസ് മെയിലുകളോട് ബൈ പറയാം. അതുപോലെ വാട്‌സാപ്പും. അടുത്ത ദിവസം ഓഫീസില്‍ എത്തിയ ശേഷം അവ പരിശോധിക്കാം.

6. ഭക്ഷണം: എത്ര തിരക്കാണെങ്കിലും സമയത്ത് ഭക്ഷണം കഴിക്കണം. കുറച്ച് നട്‌സോ, ഹെല്‍ത്തി ബിസ്‌കറ്റോ ഒപ്പം ഒരു കുപ്പി വെള്ളവും കരുതാം.

സഹപ്രവര്‍ത്തകര്‍ പലതരം

1. ചാറ്റി ചാറ്റി: പണിയൊന്ന് തീര്‍ക്കാം എന്ന് വിചാരിക്കുമ്പോഴേ അടുത്തു കൂടും. അഞ്ച് മിനിറ്റെന്ന് പറയും അര മണിക്കൂര്‍ കഴിഞ്ഞാലും നമ്മള്‍ ജോലി തുടങ്ങില്ല. അഞ്ച് മിനിറ്റ്, വെള്ളം കുടിക്കാനെന്നോ വാഷ്‌റൂം എന്നോ ഒരു കോള്‍ ഉണ്ടെണ്ടന്നോ പറഞ്ഞ് മുങ്ങുന്നതാണ് രക്ഷ.

2. ലൗഡ്‌സ്പീക്കര്‍: പണിക്കിടയില്‍ അപശബ്ദങ്ങളുണ്ടാക്കി ആളുകളെ അസ്വസ്ഥരാക്കുന്ന ചിലരുണ്ട്. അവരോട് സ്വകാര്യമായി ഇത് മോശമാണെന്ന് പറഞ്ഞ് മനസിലാക്കാം.

3. ഐഡിയ കള്ളന്‍: മറ്റുള്ളവരുടെ ഐഡിയകള്‍ സൂത്രത്തില്‍ മനസിലാക്കി വലിയ കാര്യമായി ബോസിന്റെ മുന്നില്‍ പറയും. പ്രോജക്ട് ഐഡിയകള്‍ ബ്രേക്ക് ടൈം ചര്‍ച്ചയാകുമ്പോള്‍ പ്രധാന വിവരങ്ങള്‍ മനസ്സില്‍ തന്നെയിരിക്കട്ടെ.

4. സമയമോ അതെന്താ: തോന്നുന്ന സമയത്ത് ഓഫീസില്‍ വരുക, അരമണിക്കൂര്‍ ബ്രേക്ക് ടൈമില്‍ ഒരു മണിക്കൂര്‍ വൈകുക, എത്ര ജോലിഭാരമുണ്ടെങ്കിലും ഓഫീസില്‍ നിന്ന് ഒരു മിനിറ്റ് പോലും വൈകാതെ സ്ഥലം വിടുക... തലവേദനയാണ് ഇവര്‍.

5. രാഷ്ട്രീയ നിരീഷകന്‍: ആരെയെങ്കിലും കിട്ടിയാല്‍ ലോക രാഷ്ട്രീയം പറയും, കേള്‍ക്കുന്ന ആള്‍ക്ക് താല്‍പര്യമില്ലെങ്കിലും. അവര്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിയെ പുകഴ്ത്തുക, കേള്‍വിക്കാരനെ പ്രകോപിപ്പിക്കുക... ഇതൊക്കെയാണ് അവരുടെ ഒരു രസം.

6. ഗോസിപ്പുകാര്‍: സ്ത്രീകളും പുരുഷന്‍മാരും ഈ ഗണത്തില്‍പ്പെടും. ഓഫീസിലെ രഹസ്യകഥകള്‍, ബന്ധങ്ങള്‍, പ്രശ്‌നങ്ങള്‍ എല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറയാന്‍ മിടുക്കരാണ് ഇവര്‍. ഇവരോടുള്ള അടുപ്പം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.

8. ആരാ ബോസ്: നമ്മുടെ ടീംമേറ്റായിരിക്കും പക്ഷേ പെരുമാറ്റം ബോസിനെപ്പോലെയും. മൈന്‍ഡാക്കേണ്ടന്നേ.

സ്‌ട്രെസ് കുറയ്ക്കാം

1. ഡെസ്‌ക് പവര്‍‌സ്റ്റേഷനാക്കാം: ആവശ്യമുള്ള സാധനങ്ങള്‍ വൃത്തിയായി മേശമേല്‍ അടുക്കി വയ്ക്കാം. പോസിറ്റീവ് തോട്ട്‌സ് എഴുതി പിന്‍ ചെയ്യാം. ഭംഗിയുള്ള ചിത്രങ്ങളോ ഒരു ടേബിള്‍ കാറ്റ്കസോ കൂടി വച്ചാല്‍ ഭംഗിയാകും. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ചിത്രവും പോസിറ്റീവ് എനര്‍ജി നല്‍കുന്നതാക്കാം.

2. ഇടപഴകാം: സഹപ്രവര്‍ത്തകരുമായി നല്ല സൗഹൃദമുണ്ടാക്കാം. ഓഫീസ് ഔട്ടിങ്, പാര്‍ട്ടി, വിശേഷദിനങ്ങളില്‍ ആശംസകള്‍ നല്‍കല്‍... എല്ലാം ഓഫീസ് ജീവിതം സന്തോഷം നിറഞ്ഞതാക്കും.

3. അമിതപ്രതീക്ഷകള്‍ ഒഴിവാക്കാം: കരിയറിലെ വിജയങ്ങളില്‍ അമിത സന്തോഷമോ പ്രതീക്ഷകളോ വേണ്ട. അടുത്തത് എന്ത് നേടാം എന്ന കാര്യത്തിന് പ്രാധാന്യം നല്‍കാം.

4. ഷെയറിങ്: എന്തുമേതും സ്വയം ചെയ്താലേ വൃത്തിയാകൂ എന്ന വാശി വേണ്ട. കുറേ പണികളൊക്കെ മറ്റുള്ളവര്‍ക്കും കൈമാറാം.

5. ബോസ് ഈസ് ബോസ്: തൊഴിലുടമയും സൂപ്പര്‍വൈസര്‍മാരും നിങ്ങളില്‍ നിന്ന് എന്തൊക്കെയാണു പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞുവെക്കുക. അവരില്‍ പലതരക്കാരുണ്ടാവും. ആളറിഞ്ഞ് പെരുമാറുകയാണ് വഴി.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: How to avoid Stress At work place

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented