നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനമാകുന്നതിങ്ങനെ


റെയില്‍വേ ഉള്‍പ്പെടെ കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് സി,ഡി തസ്തികകളിലേക്കും (നോണ്‍ ടെക്‌നിക്കല്‍) പൊതുമേഖലാ ബാങ്കുകളിലും നിയമനം നടത്തുന്നതിനുള്ള പൊതു യോഗ്യതാ പരീക്ഷ നടത്തുകയെന്നതാണ് എന്‍.ആര്‍.എയുടെ ചുമതല

-

കേന്ദ്രസർക്കാരിനു കീഴിലെ വിവിധ തസ്തികകളിലേക്ക് പൊതുപ്രവേശന നടത്താനായി നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (എൻ.ആർ.എ) രൂപവത്‌കരിക്കാൻ കഴിഞ്ഞ ദിവസമാണ് കാബിനെറ്റ് അംഗീകാരം നൽകിയത്. റെയിൽവേ ഉൾപ്പെടെ കേന്ദ്രസർവീസിലെ ഗ്രൂപ്പ് സി,ഡി തസ്തികകളിലേക്കും (നോൺ ടെക്നിക്കൽ) പൊതുമേഖലാ ബാങ്കുകളിലും നിയമനം നടത്തുന്നതിനുള്ള പൊതു യോഗ്യതാ പരീക്ഷ (കോമൺ എലിജിബിലിറ്റി ടെസ്റ്റ്-സി.ഇ.ടി.) നടത്തുകയെന്നതാണ് എൻ.ആർ.എയുടെ ചുമതല.

വിവിധ ഭാഷകളിലായി വർഷത്തിൽ രണ്ടുപ്രാവശ്യം സി.ഇ.ടി. പരീക്ഷ നടത്തും. ഉദ്യോഗാർഥികൾക്ക് സി.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികളിലേക്ക് അടുത്തഘട്ടം പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന് നിലവിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി), റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) എന്നിവയുടെ വിവിധ പരീക്ഷകൾക്ക് വെവ്വേറെ സ്ക്രീനിങ് ടെസ്റ്റിനും ഫിസിക്കൽ ടെസ്റ്റിനും ഹാജരാകേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ സി.ഇ.ടി. സ്കോർ ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് നേരിട്ട് ഇവയുടെ മെയിൻ പരീക്ഷ എഴുതാം.

സ്കോറിന് മൂന്നുകൊല്ലത്തെ പ്രാബല്യമുണ്ടാകും. ഇക്കാലയളവിൽ ഉദ്യോഗാർഥികൾക്ക് നേരിട്ട് രണ്ടാംഘട്ട/ മെയിൻ പരീക്ഷ എഴുതാം. പ്രായപരിധിക്കുള്ളിലാണെങ്കിൽ എത്രപ്രാവശ്യം വേണമെങ്കിലും സി.ഇ.ടി. എഴുതി സ്കോർ മെച്ചപ്പെടുത്താം. സംവരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രായപരിധിയിൽ ഇളവ് ലഭിക്കും. നിലവിൽ എൻ.ആർ.എയ്ക്കായി 1517 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്.

Common entrance test under #NationalRecruitmentAgency will replace Tier-1 exam held by SSC, Railway Recruitment Board and IBPS and shortlist candidates for Group-B and C posts in Central Government #NRA#CabinetDecisionspic.twitter.com/Xd1eerI5Bw

— PIB India (@PIB_India) August 19, 2020

തുടക്കത്തിൽ മൂന്നു ഏജൻസികൾക്കാണ് പരീക്ഷയുടെ സ്കോർ നൽകുക. ക്രമേണ സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവയുമായും സ്കോർ പങ്കുവെക്കും. സി.ഇ.ടി. സ്കോർ, ശാരീരിക പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം റിക്രൂട്ട്മെന്റ് നടത്താനും രണ്ടാംഘട്ട പരീക്ഷ ഒഴിവാക്കാനും തയ്യാറാണെന്ന് ചില വകുപ്പുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

എസ്.എസ്.സി, ആർ.ആർ.ബി, ഐ.ബി.പി.എസ് എന്നിവയിൽനിന്നുള്ള പ്രതിനിധികൾ എൻ.ആർഎയിൽ ഉണ്ടാകും. ഓരോവർഷവും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന 25 ദശലഷം ഉദ്യോഗാർഥികൾക്ക് എൻ.ആർ.എയുടെ സേവനം പ്രയോജനപ്പെടും. ഉദ്യോഗാർഥികൾക്കും പരീക്ഷ നടത്തുന്നവർക്കും സമയവും ചെലവും ലാഭിക്കാവുന്ന സംവിധാനം നിലവിൽ വരുന്നതോടെ റിക്രൂട്ട്മെന്റിലെ പല തട്ടുകൾ ഒഴിവാക്കാനാവുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

The #NationalRecruitmentAgency will prove to be a boon for crores of youngsters. Through the Common Eligibility Test, it will eliminate multiple tests and save precious time as well as resources. This will also be a big boost to transparency. https://t.co/FbCLAUrYmX

— Narendra Modi (@narendramodi) August 19, 2020

എസ്.എസ്.സി, ആർ.ആർ.ബി, ഐ.ബി.പി.എസ് എന്നിവയ്ക്കുവേണ്ടിയാണ് എൻ.ആർ.എ ആദ്യഘട്ട പരീക്ഷ നടത്തുക. ബിരുദധാരികൾക്കും 10, 12 ക്ലാസുകൾ പാസായവർക്കുമെല്ലാം കംപ്യൂട്ടർ അടിസ്ഥാനമാക്കി മൂന്നു വെവ്വെറേ ഓൺലൈൻ പരീക്ഷകളുണ്ടാകും. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ, റോൾ നമ്പർ/ഹാൾടിക്കറ്റ്, മെരിറ്റ് ലിസ്റ്റ് എല്ലാം ഓൺലൈനിൽ ലഭ്യമാകും.

എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സി.ഇ.ടി. പരീക്ഷാകേന്ദ്രമുണ്ടാകും. രാജ്യത്ത് ആകമാനം ആയിരത്തലധികം പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. തുടക്കത്തിൽ 12 ഭാഷകളിലും ക്രമേണ എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും. ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. ഗ്രാമീണമേഖലയിലുള്ളവർക്കായി എൻ.ആർ.എ മോക് ടെസ്റ്റ് സംഘടിപ്പിക്കും.

എൻ.ആർ.എ പ്രാബല്യത്തിൽ വരുന്നതോടെ ഇപ്പോൾ പല തലങ്ങളിലായി നടത്തുന്ന പരീക്ഷകൾക്ക് പലയിടങ്ങളിലായി പോവുകയും ഒന്നിലേറെ തവണ ഫീസ് നൽകുകയും ചെയ്യുന്നത് ഒഴിവാകും. പരീക്ഷകൾക്കായി ഇപ്പോൾ ദീർഘദൂര യാത്ര ചെയ്യേണ്ടിവരുന്ന ഉദ്യോഗാർഥികൾക്കും ഇത് ഏറെ പ്രയോജനമാകും.

Content Highlights: How National Recruitment Agency will BenefitGovt Job Aspirants

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented