പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഒരു വിഷാദി ഭൂതകാലത്തിലും ഉത്കണ്ഠാകുലന്‍ ഭാവികാലത്തിലും സ്ഥിതപ്രജ്ഞന്‍ വര്‍ത്തമാനകാലത്തും ജീവിക്കുന്നു എന്നു പറഞ്ഞത് ലാവോത്സുവാണ്. ഒന്നും ചെയ്യാന്‍ കഴിയാത്തതായി രണ്ടുദിവസമേ ഒരു വര്‍ഷത്തിലുള്ളൂ. ഒന്ന് ഇന്നലെയും മറ്റൊന്ന് നാളെയുമാണ്. അതുകൊണ്ട് സ്‌നേഹിക്കാന്‍, വിശ്വസിക്കാന്‍, കര്‍മനിരതമാവാന്‍ ഏറ്റവും ശരിയായ ദിവസം ഇന്നുതന്നെയാണ് എന്നു ദലൈലാമയും. ഇന്നലെ എന്ന ചരിത്രത്തിനും നാളെ എന്ന നിഗൂഢതയ്ക്കും ഇടയിലെ സമ്മാനമായി തത്ത്വചിന്തകര്‍ ഇന്നിനെ കാണുന്നു. നമ്മളോ എല്ലാം നാളേക്ക് മാറ്റിവെക്കാന്‍ മത്സരിക്കുന്നു.
എഴുത്തുകാരനും സംവിധായകനും നിര്‍മാതാവും നടനുമൊക്കെയായി ഹോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന ബെന്‍ സ്റ്റില്ലറോട് ഒരു വലിയ ബില്‍ബോര്‍ഡ് കിട്ടിയാല്‍ അതില്‍ താങ്കളെന്തെഴുതും എന്ന ചോദ്യത്തിന് മറുപടി ഇപ്പോള്‍ ഇവിടെ ഉണ്ടാവുക എന്നെഴുതും എന്നായിരുന്നു. അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തുന്നതും അതാണ്. എല്ലായ്പ്പോഴും വിജയിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ലെങ്കില്‍ക്കൂടിയും. ഭൂതകാല ഓര്‍മകള്‍ അമൂല്യമാണ്, സുഗന്ധപൂരിതവും. പക്ഷേ അത് ഇന്നിന് ഊര്‍ജമാകുവാനുള്ളതാവണം, ഭാരമാവരുത്. ഒരിക്കലും വര്‍ത്തമാനകാലത്തെ നമ്മളില്‍നിന്ന് കട്ടെടുക്കാന്‍ ഭൂതകാലത്തെ അനുവദിക്കാതിരിക്കുകയാണ് നല്ലത്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം സന്തോഷം എന്നത് ഭാവിയിലേക്ക് നീട്ടിവെയ്ക്കാവുന്ന ഒന്നല്ല. ഇന്നത്തെക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഒരു അവസ്ഥയാണത്. അതുണ്ടാവുക പൂര്‍ണമായും ഇന്നത്തേക്കായി നാളെയില്ലെന്നപോലെ സ്വയം സമര്‍പ്പിക്കുമ്പോഴാണ്. അത് പഠനമാവട്ടെ, ജോലിയാവട്ടെ, ഇനി രണ്ടുമാവട്ടെ. വര്‍ത്തമാനകാലത്തെ കര്‍മനിരതമായ അര്‍ഥവത്തായ ജീവിതത്തിന്റെ, ബന്ധങ്ങളുടെ മനോഹാരിതയാവും ഭാവിയിലെ ഓര്‍മകളുടെ സുഗന്ധമായി നമ്മില്‍ പടരുക.
ഐന്‍സ്‌റ്റൈന് ജീവിതം ഭാവിയിലേക്കുള്ള തയ്യാറെടുപ്പായിരുന്നു. പക്ഷേ ഭാവിയിലേക്കുള്ള മികച്ച തയ്യാറെടുപ്പായി അദ്ദേഹം പറയുന്നത് അങ്ങനെയൊന്നില്ലെന്നതുപോലെ ജീവിക്കുവാനാണ്. ചരിത്രം സൃഷ്ടിച്ചത്, വര്‍ത്തമാനത്തില്‍ സ്വയം സമര്‍പ്പിച്ചവരാണ്.
Content Highlights: Happiness lies in today, not in yesterday or tomorrow, IIMK director's column, career guidance
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..