44 ലക്ഷം രൂപയുടെ ഗ്രാന്റുമായി ഗൂഗിള്‍ റിസര്‍ച്ച് സ്‌കോളര്‍ പ്രോഗ്രാം 


ഡോ. എസ്. രാജൂകൃഷ്ണന്‍

അപേക്ഷയുടെ ഭാഗമായി, അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം പി.ഡി.എഫില്‍ ഉള്ള പ്രൊപ്പോസലും നല്‍കേണ്ടതുണ്ട്. ഇന്റേണല്‍ റിവ്യൂ പ്രക്രിയ വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നല്‍കി നാല് മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കുന്നതാണ്

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

രിയറിന്റെ തുടക്കത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർമാർക്കും അസോസിയേറ്റ് പ്രൊഫസർമാർക്കും ലോകോത്തര ഗവേഷണങ്ങളിൽ ഏർപ്പെടാനുള്ള അവസരവുമായി ഗൂഗിൾ. ഗൂഗിളിനു പ്രസക്തമായ മേഖലകളിലെ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഗവേഷണ പ്രവർത്തനങ്ങൾ തുടരാൻ 'ഗൂഗിൾ റിസർച്ച് സ്കോളർ പ്രോഗ്രാം' വഴി അവസരം ലഭിക്കുന്നത്.

മേഖലകൾ

ഗൂഗിളിന് താത്‌പര്യമുള്ള കംപ്യൂട്ടർ സയൻസ്- അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ഒരു മേഖല അപേക്ഷാർഥി കണ്ടെത്തണം. അത്, ഇവയിലൊന്നാകാം- അൽഗരിതംസ് ആൻഡ് ഓപ്റ്റിമൈസേഷൻ, ഓഗ്മന്റഡ് ആൻഡ് വെർച്വൽ റിയാലിറ്റി, കൂളിങ് ആൻഡ് പവർ, ജിയോ/മാപ്സ്, ഹെൽത്ത് റിസർച്ച്, ഹ്യൂമൺ-കംപ്യൂട്ടർ ഇന്ററാക്ഷൻ, ഇൻഫർമേഷൻ റിട്രീവൽ ആൻഡ് റിയൽ ടൈം കണ്ടന്റ്, മെഷിൻ ലേണിങ് ആൻഡ് ഡേറ്റാ മൈനിങ്, മെഷിൻ പെർസപ്ഷൻ, മെഷിൻ ട്രാൻസ്ലേഷൻ, മൊബൈൽ, നാച്വറൽ ലാംഗ്വേജ് പ്രൊസസിങ്, നെറ്റ് വർക്കിങ്, പ്രൈവസി, ക്വാണ്ടം കംപ്യൂട്ടിങ്, സെക്യൂരിറ്റി, സോഫ്റ്റ്വേർ എൻജിനിയറിങ് ആൻഡ് പ്രോഗ്രാമിങ് ലാംഗ്വേജസ്, സ്പീച്ച്, സ്ട്രക്ചറൽ ഡേറ്റാ എക്സ്ട്രാക്ഷൻ, സെമാന്റിക് ഗ്രാഫ് ആൻഡ് ഡേറ്റാ ബേസ് മാനേജ്മന്റ്, സിസ്റ്റംസ് (ഹാർഡ്വേർ & സോഫ്റ്റ്വേർ)

യോഗ്യത

യൂണിവേഴ്സിറ്റികളിലോ, ഡിഗ്രി നൽകുന്ന ഗവേഷണസ്ഥാപനങ്ങളിലോ ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന സ്ഥിരമായ ജോലിയിലുള്ള പിഎച്ച്.ഡി. ബിരുദധാരികളായ അസിസ്റ്റൻഡ് പ്രൊഫസർമാരെയും അസോസിയേറ്റ് പ്രൊഫസർമാരെയും പ്രോഗ്രാമിലേക്കു പരിഗണിക്കും. പിഎച്ച്.ഡി. ബിരുദം ലഭിച്ചത് അപേക്ഷ നൽകുന്ന സമയത്തിന് ഏഴു വർഷത്തിനകമായിരിക്കണം.

വ്യവസായമേഖലയിലെ ജോലി, അവധി, തുടങ്ങിയ കാരണങ്ങളാൽ ഏഴുവർഷത്തിൽ താഴെ അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കാം. അപേക്ഷാർഥിക്ക്, പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ആയോ, കോ-പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ആയോ പ്രവർത്തിക്കാം.

വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന സാങ്കേതിക വിവക്ഷകളിൽ ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന സാമൂഹ്യശാസ്ത്ര ഗവേഷകർക്കും അപേക്ഷിക്കാം.

അപേക്ഷ

ഗവേഷണ പ്രവർത്തങ്ങൾക്കായി മൊത്തം 60,000 യു.എസ്. ഡോളർ (ഏകദേശം 44.375 ലക്ഷം രൂപ) പ്രോഗ്രാമിന്റെ ഭാഗമായി അനുവദിക്കും. അപേക്ഷ ഡിസംബർ രണ്ടിന് രാത്രി 11.59.59 പസഫിക് സമയത്തിനകം നൽകണം. https://research.google/ ൽ 'ഔട്ട്റീച്ച് > റിസർച്ച് സ്കോളർ പ്രോഗ്രാം' ലിങ്കുകൾ വഴി അപേക്ഷ ഓൺലൈനായി നൽകാം.

ഒരു റൗണ്ടിലേക്ക് ഒരു അപേക്ഷയേ നൽകാവൂ. പിഎച്ച്.ഡി. ലഭിച്ച ശേഷമുള്ള ഏഴുവർഷ കാലയളവിൽ പരമാവധി മൂന്ന് തവണ/റൗണ്ടിൽ വരെ ഒരാൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ ഭാഗമായി, അടിസ്ഥാന വിവരങ്ങൾക്കൊപ്പം പി.ഡി.എഫിൽ ഉള്ള പ്രൊപ്പോസലും നൽകേണ്ടതുണ്ട്. ഇന്റേണൽ റിവ്യൂ പ്രക്രിയ വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകി നാല് മാസത്തിനുള്ളിൽ തീരുമാനം അറിയിക്കുന്നതാണ്.

Content Highlights: Google research scholar program for assistant professors and associate professors, Computer science research

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented