വിദേശഭാഷ പഠിച്ചാല്‍ കിട്ടും കൈനിറയെ പണം


By എം.ആര്‍. സിജു

2 min read
Read later
Print
Share

പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ ഇംഗ്ലീഷ് അല്ലാതെ മറ്റൊരുവിദേശഭാഷ പഠിച്ചാല്‍ കൈനിറയെ പണവും പിന്നെ മോഹിപ്പിക്കുന്ന വിദേശജോലിയും കൈപ്പിടിയിലൊതുക്കാമെന്ന കാര്യം പലര്‍ക്കും അറിയില്ല.

Representational Image | Pic Credit: Getty Images

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യംകൊണ്ടുമാത്രം വിദേശത്ത് തൊഴില്‍നേടാന്‍ കഴിഞ്ഞിരുന്ന കാലംമാറി. തൊഴിലിലും ഉപരിപഠനത്തിലും മികച്ചഅവസരങ്ങള്‍ കണ്ടെത്താന്‍ അതത് രാജ്യങ്ങളിലെ ഭാഷാപ്രാവീണ്യം നിര്‍ബന്ധമാണ്. പുതുവര്‍ഷത്തില്‍ ഒരു വിദേശഭാഷ പഠിച്ച് പറന്നാലോ 'വിദേശഭാഷ പഠിക്കണമെന്ന് പറയാന്‍ എളുപ്പമാണ്. ഇതൊക്കെ പഠിച്ചിട്ട് എന്തുകിട്ടാനാണ്...' ഭാഷ പഠിക്കുന്നകാര്യം പറയുമ്പോള്‍ ഇങ്ങനെ ചോദിക്കാത്തവരില്ല.

ഇംഗ്ലീഷ് ഭാഷയാണ് എല്ലാമെന്ന് കരുതുന്നവരാണ് കൂടുതലും. പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ ഇംഗ്ലീഷ് അല്ലാതെ മറ്റൊരുവിദേശഭാഷ പഠിച്ചാല്‍ കൈനിറയെ പണവും പിന്നെ മോഹിപ്പിക്കുന്ന വിദേശജോലിയും കൈപ്പിടിയിലൊതുക്കാമെന്ന കാര്യം പലര്‍ക്കും അറിയില്ല.

വന്‍കിട കമ്പനികളുള്ള ജപ്പാന്‍, ഫ്രാന്‍സ്, ചൈന, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ മലയാളികള്‍ക്ക് അധികം ലഭ്യമായിരുന്നില്ല. നൈപുണീ ശേഷിയുള്ളവരുടെ അഭാവം ഇവിടെയുണ്ടുതാനും. അവര്‍ക്കാവശ്യം അവിടത്തെ ഭാഷ അനായാസം കൈകാര്യംചെയ്യാന്‍ അറിയാവുന്നവരെയാണ്. ഇവിടെയാണ് ഇംഗ്ലീഷ് തോറ്റുപോകുന്നതും.

എവിടെ പഠിക്കും?

കുറഞ്ഞചെലവില്‍ അംഗീകാരമുള്ള കോഴ്‌സ് എവിടെയുണ്ടെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ഇതിന് നിങ്ങളെ സഹായിക്കും. ജാപ്പനീസ്, ജര്‍മന്‍, പോര്‍ച്ചുഗീസ്, സ്പാനീഷ്, ഫ്രഞ്ച്, അറബിക് തുടങ്ങിയ ഭാഷകളാണ് അസാപിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലൂടെ പഠിക്കാനാകുക. അതത് രാജ്യങ്ങളിലെ എംബസികളുടെ അംഗീകാരത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. അതുകൊണ്ട് സര്‍ട്ടിഫിക്കറ്റിനും അതിനനുസരിച്ച് മൂല്യമുണ്ട്.

പഠനകേന്ദ്രങ്ങള്‍

കഴക്കൂട്ടം (തിരുവനന്തപുരം), കളമശ്ശേരി (എറണാകുളം), കുന്നന്താനം (പത്തനംതിട്ട) എന്നീ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാണ് ആദ്യഘട്ടം കോഴ്‌സ് തുടങ്ങിയിട്ടുള്ളത്. വിഴിഞ്ഞം (തിരുവനന്തപുരം), ചെറിയകലവൂര്‍ (ആലപ്പുഴ), പാമ്പാടി (കോട്ടയം), കുന്നംകുളം (തൃശ്ശൂര്‍), തവനൂര്‍ (മലപ്പുറം), പാലയാട് (കണ്ണൂര്‍) എന്നിവിടങ്ങളില്‍ രണ്ടാംഘട്ടത്തിലും തുടങ്ങും.

കുളക്കട (കൊല്ലം), പെരുമ്പാവൂര്‍ (എറണാകുളം), ലക്കിടി (പാലക്കാട്), ചാത്തന്നൂര്‍ (പാലക്കാട്), പാണ്ടിക്കാട് (മലപ്പുറം), കാസര്‍കോട്, മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലും ബഹുഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ട്രെയിനിങ് ഹെഡ് ടി.വി. അനില്‍കുമാര്‍ പറഞ്ഞു.

കൂടുതല്‍ അവസരങ്ങള്

ഇംഗ്ലീഷ് പ്രധാനഭാഷ അല്ലാത്ത വിവിധ രാജ്യങ്ങളില്‍ നമുക്കിനിയും ലഭ്യമാക്കാനായിട്ടില്ലാത്ത തൊഴില്‍സാധ്യതകളുണ്ട്. അവിടങ്ങളിലെ പ്രാദേശിക ഭാഷാപഠനം യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും.
ഡോ. ഉഷാ ടൈറ്റസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ്

ആദ്യഘട്ടത്തില്‍ ജാപ്പനീസ്, ഫ്രഞ്ച്, അറബിക് കോഴ്‌സുകള്‍

  • ജപ്പാനില്‍ തൊഴില്‍ നേടാന്‍ ജാപ്പനീസ് ലാംഗ്വേജ് പ്രൊവിഷ്യന്‍സി ടെസ്റ്റ് (ജെ.എല്‍.പി.ടി.) എന്‍ 15 എന്നിങ്ങനെ അഞ്ച് ലെവലുകളിലാണ്. ഇതില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്ക് കുറഞ്ഞത് ലെവല്‍5 യോഗ്യതയെങ്കിലും വേണം. ലെവല്‍5 കോഴ്‌സിന് 24,000 രൂപയാണ് ഫീസ്. ലെവല്‍4 ന് 28,000 രൂപയും. യോഗ്യത പ്ലസ്ടു.
  • അറബിക്: യോഗ്യത: പ്ലസ് ടു. ഫീസ് 17,000-20,000 രൂപ.
  • ജര്‍മനും ഇംഗ്ലീഷും കഴിഞ്ഞാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷ ഫ്രഞ്ചാണ്. ഫ്രാന്‍സില്‍ ഉപരിപഠനത്തിനും തൊഴിലിനും ഫ്രഞ്ച് ഭാഷ നിര്‍ബന്ധമാണ്. കമ്യൂണിക്കേറ്റീവ് ഫ്രഞ്ച് കോഴ്‌സ് എ1 ലെവല്‍ പഠിക്കാനും പ്ലസ്ടു ആണ് യോഗ്യത. ഫീസ് 15,000-20,000.
  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2772510, www.skillparkkerala.gov.in, www.asapkerala.gov.in, Email- csp@asapkerala.gov.in

Content Highlights: foreign language Learning will improve job opportunities, Japanese, Arabic, French, German

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Greta Thunberg

2 min

പരിസ്ഥിതി പ്രേമത്താൽ വിസ്മയിപ്പിച്ച കൗമാരക്കാരി; ലോകം അവൾക്കു കാതോർക്കുന്നു

Mar 9, 2020


anoop valanchery
Premium

5 min

കൂലിപ്പണിയെടുത്ത് തഴമ്പിച്ച കൈകളില്‍ സംസ്‌കൃതം വഴങ്ങി; കല്ല് ചെത്തി പടുത്തെടുത്ത ഡോക്ടറേറ്റ്

May 31, 2023


kerala psc, PSC

3 min

ലാസ്റ്റ് ഗ്രേഡിന് രണ്ട് ഘട്ടം വേണോ? പുനരാലോചനയിൽ പി.എസ്.സി.

May 29, 2023

Most Commented