ടുത്ത അഞ്ചുവര്‍ഷത്തിനകം ഇന്ത്യന്‍ തൊഴില്‍ സാഹചര്യങ്ങള്‍ മാറിമറിയുമെന്ന് പഠനം. പുതിയ മേഖലകളും അതനുസരിച്ചുള്ള തസ്തികകളും സൃഷ്ടിക്കപ്പെടും. നിലവിലുള്ളവരില്‍ വലിയൊരു വിഭാഗത്തിന് ജോലിസ്ഥിരത ഇല്ലാതാകും. മറ്റൊരു വിഭാഗം സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

നാസ്‌കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വേര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്) നേതൃത്വത്തിലായിരുന്നു രാജ്യത്തിന്റെ തൊഴില്‍ഭാവിയെക്കുറിച്ചുള്ള പഠനം. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും (എഫ്.ഐ.സി.സി.ഐ.) ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെയും സഹകരണത്തോടെയായിരുന്നു പഠനം. 

വിവിധ മേഖലകളില്‍ അഞ്ചുവര്‍ഷത്തിനപ്പുറമുള്ള തൊഴില്‍ സാഹചര്യങ്ങളാണ് പരിശോധിച്ചത്. ആഗോളീകരണം, ജനസംഖ്യാപരമായ മാറ്റങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ തൊഴില്‍മേഖലയുടെ ഭാവി.

പഠനത്തില്‍ ഇങ്ങനെ

ഏകദേശം 60 കോടി വരുന്ന രാജ്യത്തെ തൊഴിലാളികളില്‍ ഒന്‍പത് ശതമാനം പുതിയ തൊഴിലുകളില്‍ ഏര്‍പ്പെടും. ഇന്നില്ലാത്ത തരം തൊഴിലുകളായിരിക്കും ഇത്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ 15 മുതല്‍ 20 ശതമാനം വരെയായിരിക്കും ഈ മാറ്റം. ഐ.ടി.ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബി.പി.എം.) മേഖലയില്‍ ഇത് 10 മുതല്‍ 20 ശതമാനം വരെയും. 

സാങ്കേതികവിദ്യയിലുള്ള മാറ്റംമൂലം ഉത്പാദനക്ഷമത 15 മുതല്‍ 20 ശതമാനം വരെ കൂടും. നിര്‍മാണ, സേവന മേഖലകളില്‍ അവസരങ്ങള്‍ വര്‍ധിക്കും. സംഘടിതമേഖലയിലെ തൊഴില്‍ ശക്തിയില്‍ 20 മുതല്‍ 25 ശതമാനംവരെ വര്‍ധനയുണ്ടാകും. സമ്പദ്‌വ്യവസ്ഥയില്‍ മാറ്റം പ്രതിഫലിക്കും.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് മേഖലയിലുമെല്ലാം അവസരങ്ങള്‍ കൂടും. ഐ.ടി.ബി.പി.എം. മേഖലയില്‍ നിലവില്‍ ജോലിചെയ്യുന്ന 20 മുതല്‍ 35 ശതമാനവും ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് മേഖലകളിലെ 20 മുതല്‍ 25 ശതമാനവും തൊഴിലാളികള്‍ ജോലിയില്‍ ഭീഷണി നേരിടുന്നു.

പുതിയ അവസരങ്ങള്‍

ഐ.ടി.ബി.പി.എം. 

വി.എഫ്.എക്‌സ്. ആര്‍ട്ടിസ്റ്റ്
വിഷന്‍ എന്‍ജിനീയര്‍ 
വയര്‍ലെസ് നെറ്റ് വര്‍ക് സ്‌പെഷ്യലിസ്റ്റ്
എംബെഡഡ് സിസ്റ്റം പ്രോഗ്രാമര്‍
ഡേറ്റ സയന്റിസ്റ്റ്
ഡേറ്റ ആര്‍ക്കിടെക്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സയന്റിസ്റ്റ്
ക്ലൗഡ് ആര്‍ക്കിടെക്ട്

ടെക്‌സ്‌റ്റൈല്‍

അപ്പാരല്‍ ഡേറ്റ അനലിസ്റ്റ്
ഐ.ടി. പ്രോസസ് എന്‍ജിനീയര്‍
ഇടെക്‌സ്‌റ്റൈല്‍ സ്‌പെഷ്യലിസ്റ്റ്
എന്‍വയോണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ്

ഓട്ടോമോട്ടീവ്

ഓട്ടോമൊബൈല്‍ അനലറ്റിക്‌സ് എന്‍ജിനീയര്‍
ത്രീ ഡി പ്രിന്റിങ് ടെക്‌നീഷ്യന്‍
വെഹിക്കിള്‍ സൈബര്‍ 
സെക്യൂരിറ്റി എക്‌സ്പര്‍ട്ട്
സസ്‌റ്റെയ്‌നബിലിറ്റി  ഇന്റഗ്രേഷന്‍ എക്‌സ്പര്‍ട്ട്

ബാങ്കിങ്,  ഇന്‍ഷുറന്‍സ്

സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്
ക്രെഡിറ്റ് അനലിസ്റ്റ്
റോബോട്ട് പ്രോഗ്രാമര്‍

റീട്ടെയ്ല്‍

കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ലീഡര്‍
ഡിജിറ്റല്‍ ഇമേജിങ് ലീഡര്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്
റീട്ടെയ്ല്‍ ഡേറ്റ അനലിസ്റ്റ്