ഇഷ്ടംപോലെ സമയമുള്ളവരല്ല, സമയമില്ലാത്തവരാണ് ജീവിതം ആസ്വദിക്കുന്നത്


By ദേബശിഷ്‌ ചാറ്റർജി | vijayamanthrammbi@gmail.com

2 min read
Read later
Print
Share

സമയത്തെ മെരുക്കിയെടുക്കാം - വിജയമന്ത്രം

പ്രതീകാത്മക ചിത്രം | Pic Credit: Getty Images

ലോകത്ത്‌ സമ്പത്തിന്റെ വിതരണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. പക്ഷേ, സമയം എല്ലാവർക്കും തുല്യമായി വീതിക്കപ്പെട്ട ഒന്നാണ്. ഒന്നാലോചിച്ചാൽ ഇഷ്ടംപോലെ സമയമുള്ളവരല്ല, സമയമില്ലാത്തവരാണ് ജീവിതം ആസ്വദിക്കുന്നത്. അത്രയേറെ കാര്യങ്ങൾ ചെയ്യാനുള്ളപ്പോഴാണല്ലോ തിരക്കുണ്ടാവുന്നത്. സ്വാഭാവികമായും ഉള്ളസമയം ആരും തിരക്കിട്ടുചെയ്യുക ഒന്നുകിൽ നമുക്ക്‌ അത്രമേൽ ഇഷ്ടമുള്ള കാര്യങ്ങളാവും. അല്ലെങ്കിൽ ഒഴിച്ചുകൂടാൻ പറ്റാത്തതതാവും. രണ്ടായാലും അതുളവാക്കുന്ന ജീവിതസംതൃപ്തി മറ്റെന്തുചെയ്താലാണ്‌ കൈവരുക?

അലസമായി ചൊറികുത്തിയിരുന്നു, വരുന്ന അവസരങ്ങളെല്ലാം കൈവിട്ടുപോയി, ഒടുവിൽ നൈരാശ്യത്തിന്റെ പടുകുഴിയിലേക്കുവീഴുന്നവരും പലപ്പോഴായി പറഞ്ഞിട്ടുണ്ടാവുക സമയംകിട്ടിയില്ലെന്നായിരിക്കും. സമയം ശ്വാസംപോലെയാണ്; ഓരോ നിമിഷവും അമൂല്യമാണ്. ‘പറ്റിയ സമയം എന്നൊന്നില്ല, അതുകൊണ്ട്‌ ഒന്നിനും കാത്തിരിക്കരുതെ’ന്നുപറഞ്ഞത് നെപ്പോളിയനാണ്.

പരിമിതമായ സമയത്തിൽ ചെയ്യാവുന്നതിന്റെ അപ്പുറം ചെയ്യുന്നവരാണ് പ്രതിഭകൾ. സമയമില്ല എന്നത്‌ ഒരു അടയാളവാക്യമായി കൊണ്ടുനടക്കുന്ന ഒരുസമൂഹമായി നമ്മൾ മാറുകയാണ്‌. അലസതയാലുള്ള സമയമില്ലായ്മയല്ല, മറിച്ച്‌ ചെയ്തുതീർക്കാനുള്ളത്രയും കാര്യങ്ങൾക്ക്‌ മതിയായ സമയമില്ലായ്മയാണ് വിഷയം. ‘നിങ്ങളുടെ സമയം പരിമിതമാണ്. അതുകൊണ്ട് ഒരിക്കലും മറ്റൊരാളുടെ ജീവിതം നയിക്കരുത്’ എന്നോർമിപ്പിക്കുന്നുണ്ട് അനശ്വരനായ സ്റ്റീവ് ജോബ്സ്.

ജീവിതത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ടതെല്ലാം പണച്ചെലവില്ലാത്ത കാര്യങ്ങളാണെന്നും നമുക്കെല്ലാവർക്കും ലഭ്യമായ അമൂല്യമായ വിഭവം സമയമാണെന്നും സ്റ്റീവ് ഓർമിപ്പിക്കുന്നു. ആ സമയത്തെയാണ് നാം മെരുക്കിയെടുക്കേണ്ടത്. നമ്മുടെ ലക്ഷ്യങ്ങൾക്കായി വകയിരുത്തേണ്ടതും.

ഒരുകാര്യംചെയ്യാനുള്ള എത്രയോ കാരണങ്ങളുണ്ടാവാം. പെട്ടെന്ന്‌ ചെയ്യാനുള്ളതും അത്ര അത്യാവശ്യമില്ലാത്തതും ഒരിക്കലും ചെയ്യേണ്ടാത്തതുമായ എത്രയോ കാര്യങ്ങളുടെ നടുവിലിരുന്ന്‌ മുൻഗണന നിശ്ചയിക്കുകയാണ്‌ പ്രധാനം. മുൻഗണനകളാണ്‌ സമയത്തെ പകുത്തെടുക്കുന്നതും സമയമില്ലായ്മയുടെ മാനദണ്ഡം നിശ്ചയിക്കുന്നതും.

വെറുതേ സമയം പാഴാക്കുന്നു എന്നുപറയുന്നതിലെ നിരർഥകതയെപ്പറ്റി ആലോചിച്ചുവോ? പാഴാവുന്നത് സമയമല്ല, സ്വയമാണ്. സമയം കൊല്ലുന്നു, സമയം പാഴാക്കുന്നു, സമയം നഷ്ടപ്പെടുത്തുന്നു -അതിനർഥം സമയം സദാ നമ്മോടൊപ്പമുണ്ട് എന്നാണ്. എന്നാൽ, സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഒരു സെക്കൻഡുകൂടി തടഞ്ഞുനിർത്താൻ നമ്മൾ അശക്തരുമാണ്. ബില്യണേഴ്സായി മാധ്യമങ്ങൾ ആഘോഷിക്കുന്ന പലരുടെയും സമ്പത്ത്‌ പൈതൃകമായോ മാതൃകമായോ വന്നതല്ല, അവരുടെ സമയം നന്നായതുകൊണ്ടുമല്ല. ഉള്ളസമയത്തെ നന്നായി ഉപയോഗിച്ചപ്പോൾ വന്നതാണ്.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Effective Usage of Time for Career Success, IIMK Director Column

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anoop valanchery
Premium

5 min

കൂലിപ്പണിയെടുത്ത് തഴമ്പിച്ച കൈകളില്‍ സംസ്‌കൃതം വഴങ്ങി; കല്ല് ചെത്തി പടുത്തെടുത്ത ഡോക്ടറേറ്റ്

May 31, 2023


Muhammed Hussain

1 min

പ്രതിബന്ധങ്ങൾ ഊര്‍ജമായി; ചേരിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ഹുസൈന്‍

May 25, 2023


kerala psc, PSC

3 min

ലാസ്റ്റ് ഗ്രേഡിന് രണ്ട് ഘട്ടം വേണോ? പുനരാലോചനയിൽ പി.എസ്.സി.

May 29, 2023

Most Commented