കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മെഡിക്കൽകോളേജ് പി.ജി. വിദ്യാർഥിനി ആംബുലൻസിൽ ഇരുന്ന് പി.എസ്.സി. പരീക്ഷയെഴുതി.

വെള്ളിയാഴ്ച പി.എസ്.സി. നടത്തിയ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയാണ് പാലാഴി പാല നമ്പിടിപറമ്പത്ത് എൻ. അനിരുദ്ധന്റെ മകൾ അഞ്ജുഷ ആംബുലൻസിൽ ഇരുന്ന് എഴുതിയത്.

മെഡിക്കൽകോളേജിലെ കോവിഡ് വാർഡിൽ ഡ്യൂട്ടിചെയ്തിരുന്ന അഞ്ജുഷയ്ക്ക് ജനുവരി 17-നാണ് കോവിഡ് സ്ഥിരീകരിച്ചത്.

പരീക്ഷാകേന്ദ്രമായ കിണാശ്ശേരി ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ടിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയത്. രാവിലെ 7.30 മുതൽ 9.15-വരെയായിരുന്നു പരീക്ഷ. മെഡിക്കൽ കോളേജിലെ ഡോക്ടർ അജുകൃഷ്ണൻ അഞ്ജുഷയുടെ ഭർത്താവാണ്.

Content Highlights: Due to covid-19 Doctor wrote PSC exam from an ambulance