നാനോ ടെക്‌നോളജിയിലൂടെ പദ്മ പുരസ്‌കാരനേട്ടവുമായി മലയാളി പ്രൊഫസര്‍


2 min read
Read later
Print
Share

നാനോ ടെക്നോളജി ഉപയോഗിച്ച് ജലം ശുദ്ധീകരിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്

ഡോ. ടി. പ്രദീപ്

ലയാളികള്‍ക്ക് അഭിമാനമായി പദ്മശ്രീ പുരസ്‌കാര നേട്ടവുമായി മറ്റൊരാള്‍കൂടി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ ഡോ. ടി. പ്രദീപാണ് ഇത്തവണ പുരസ്‌കാര നേട്ടത്തിന് അര്‍ഹനായത്. മദ്രാസ് ഐ.ഐ.ടി.യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ പ്രൊഫസറും നാനോടെക്‌നോളജി ശാസ്ത്രജ്ഞനുമാണ് അദ്ദേഹം.

ശാസ്ത്രം സാധാരണക്കാരന്റെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു വിശ്വസിക്കുന്ന ഡോ. പ്രദീപിനെ നാനോ ടെക്നോളജിയിലും തന്മാത്രാ ഫിലിമുകളിലും നടത്തിയ നിര്‍ണായകമായ ഗവേഷണങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

നാനോ ടെക്നോളജി ഉപയോഗിച്ച് ജലം ശുദ്ധീകരിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമായിരുന്നു ഒരുക്കിയത്. ലോകത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു സംരംഭം.