രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) യിലെ മൊത്തം ഗവേഷണ സൗകര്യം ഉപയോഗിക്കാന്‍ അവസരം ലഭിക്കുക, ഇന്റര്‍ഡിസിപ്ലിനറി പഠനത്തിലൂടെ ഗവേഷകര്‍ക്ക് അവരുടെ കരിയര്‍ മികച്ചതാക്കാന്‍ അവസരം. ഇതെല്ലാമാണ് ഗാന്ധിനഗര്‍ ഐ.ഐ.ടി.യുടെ ഏര്‍ളി കരിയര്‍ ഫെലോഷിപ്പിന്റെ ഗുണങ്ങള്‍. ഗവേഷണ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഐ.ഐ.ടി.യിലെ ഫാക്കല്‍റ്റിയുമൊത്ത് മുഴുവന്‍ സമയ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇത് പ്രസിദ്ധീകരിക്കുകയും വേണം. രാജ്യാന്തര സെമിനാറുകളിലും വര്‍ക്ക് ഷോപ്പുകളിലും പങ്കെടുക്കാം. ലോകത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണ കരിയര്‍ ഉറപ്പിക്കാന്‍ ഗവേഷകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഐ.ഐ.ടി.യിലെ ലൈബ്രറി, ലാബ്, മറ്റുസൗകര്യങ്ങള്‍ ഉപയോഗിക്കാം. വിവിധ വിഭാഗങ്ങളിലെ ഗവേഷകരുമായി സഹകരിക്കാം തുടങ്ങിയവയാണ് ഫെലോഷിപ്പിന്റെ പ്രത്യേകതകള്‍. കൂടാതെ, ഗവേഷണ മേഖലയിലെ മികവിന് അനുസരിച്ച് യു.ജി., പി.ജി. വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കണം.

ആര്‍ക്ക് അപേക്ഷിക്കാം
2020 ജൂലായ് ഒന്നിനു മുന്‍പ് പിഎച്ച്.ഡി. നേടിയവര്‍ക്ക്. ഗവേഷണ മേഖല തെളിയിക്കണം. കൂടാതെ, ലോകനിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. പിഎച്ച്.ഡി. സമര്‍പ്പിച്ചവര്‍ക്കും അപേക്ഷിക്കാം 
• ഐ.ഐ.ടി.യിലെ ഫാക്കല്‍റ്റിയുമായി ചേര്‍ന്ന് നിശ്ചിത മാതൃകയില്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ തയ്യാറാക്കണം
അപേക്ഷകരുടെ ഗവേഷണ മേഖലയെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കഴിയുന്ന മൂന്ന് വിദഗ്ധരുടെ വിവരങ്ങള്‍ നല്‍കണം

 

ഫെലോഷിപ്പ്

ഒരു ലക്ഷം രൂപ (90,000 രൂപ + 10,000 എച്ച്.ആര്‍.എ.) ഫെലോഷിപ്പ്. രാജ്യാന്തര കോണ്‍ഫറന്‍സുകളിലും വര്‍ക്ക്‌ഷോപ്പുകളിലും പരിശീലന പരിപാടികളിലും പങ്കെടുക്കാന്‍ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് ഗ്രാന്റായി വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപ. ആദ്യം ഫെലോഷിപ്പ് ഒരു വര്‍ഷത്തേക്ക്. ഗവേഷകന്റെ പ്രകടനത്തിന് അനുസരിച്ച് ഒരു വര്‍ഷംകൂടി നീട്ടിനല്‍കും. 

വിവരങ്ങള്‍ക്ക്
iitgn.ac.in/research/early_career_fellowship
ecf@iitgn.ac.in
അവസാന തീയതി: നവംബര്‍ 10

 

Content Highlights:  Details About IIT Gandhinagar Early-Career Fellowship