തീരുമാനങ്ങളില്‍ വികാരം വിവേകത്തെ മറികടക്കരുത്


By ദേബശിഷ് ചാറ്റര്‍ജി | vijayamanthrammbi@gmail.com

1 min read
Read later
Print
Share

വൈകാരികമായി മുറിവേല്‍ക്കുന്നവരുണ്ട്, അതില്‍ നിന്നെളുപ്പം കരകയറാത്തവരും. വൈകാരികമായ മുറിവുകളെ എളുപ്പം ഭേദമാക്കണം. അല്ലെങ്കില്‍ അതു വേദനിപ്പിക്കുക നിങ്ങളെ ഒരിക്കലും മുറിവേല്‍പ്പിക്കാത്തവരെയാവും

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ലോകത്ത് എത്രയോ ആത്മകഥകളുണ്ട്. വായിക്കപ്പെടുന്നവ അപൂർവവുമാണ്. നമ്മളെന്താണെന്നു പറയുക എളുപ്പമല്ല. നമ്മളെന്തല്ല, നമ്മൾ അതൊക്കെയാണെന്നു പറയുക എളുപ്പവുമാണ്. അവിടെ നഷ്ടമായിപ്പോവുന്നത് സത്യസന്ധതയാണ്. മൗലികത കുറച്ചും സത്യസന്ധത കൂടുതലും ആവുമ്പോഴാണ് താൻ മികച്ചപ്രകടനം കാഴ്ചവെക്കുന്നതെന്ന് പറഞ്ഞത് പ്രശസ്ത നടനായ ജോസഫ് ഗോർഡൻ ലെവിറ്റ് ആണ്.

സുവർണാവസരംപോലെ സുവർണാപത്ഘട്ടങ്ങളുമുണ്ട്. അങ്ങനെയൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. അവിടെ അനിവാര്യമായിവേണ്ട ഗുണം ആത്മാവബോധമാണ്. സ്വയം തിരിച്ചറിയുക, സത്യസന്ധത പുലർത്തുക. സ്വയം തിരിച്ചറിയാത്തവരാവും ഈ ആപത്സന്ധിയിൽ കൂടുതൽ അപകടത്തിലാവുക.

തിരിച്ചറിയാനാവാത്ത ബാഹ്യഘടകങ്ങൾ പരാജയകാരണമാവുന്നത് സ്വാഭാവികമാണ്. പക്ഷേ, സ്വയം തിരിച്ചറിയാതെപോയത് പരാജയകാരണമാവരുത്. ജീവിതത്തിലെ വലിയ തീരുമാനങ്ങളെ ഒന്നു തിരിഞ്ഞുനോക്കൂ. കാണാം, ബുദ്ധിയിലേറെ വികാരങ്ങളാണ് അതിലേക്ക് നയിച്ചിട്ടുണ്ടാവുക. മനുഷ്യനെ മറ്റു ജീവികളിൽനിന്നു വ്യത്യസ്തരാക്കുന്നത് അതാണ്. ഞാനപ്പോഴുള്ള ഒരു വികാരത്തിന്റെ പുറത്തു അതിരുവിട്ടുപോയതാണെന്നുള്ള മാപ്പുപറയലുകൾ കാണാറുണ്ട്. എന്തിനാണത്? വൈകാരികമായി പ്രതികരിക്കാനായി എന്നത് ഒരു നല്ല ഹൃദയത്തിന്റെ ലക്ഷണമാണ്. അതു മറ്റുള്ളവർ കാണുന്നതിലെന്താണ് തെറ്റ്? അതിന് ഇടയാക്കിയത് വിവേചനബുദ്ധിയുടെ ചെറിയ കുറവാണ്. വികാരം വിവേകത്തെ മറികടക്കരുത്. രണ്ടുമൊന്നായി സഞ്ചരിക്കേണ്ടതാണ്.

വൈകാരികമായി മുറിവേൽക്കുന്നവരുണ്ട്, അതിൽ നിന്നെളുപ്പം കരകയറാത്തവരും. വൈകാരികമായ മുറിവുകളെ എളുപ്പം ഭേദമാക്കണം. അല്ലെങ്കിൽ അതു വേദനിപ്പിക്കുക നിങ്ങളെ ഒരിക്കലും മുറിവേൽപ്പിക്കാത്തവരെയാവും.

വികാരം, വിവേകം, സത്യസന്ധത- ഇതത്രയുമുള്ള തീരുമാനങ്ങൾ പാളുക എളുപ്പമല്ല. ഒന്നു തിരിഞ്ഞുനോക്കുക, വലിയ തീരുമാനങ്ങളിലേക്ക് നയിച്ചത് അപാര ചിന്തയോ ബുദ്ധിയോ ആവില്ല. മുന്നിൽ നടന്നത് വികാരമാവും കൂടെ വിവേകവും സത്യസന്ധതയും.

Content Highlights: Decision and emotions, career Guidance column by IIMK Director

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kerala psc, PSC

3 min

ലാസ്റ്റ് ഗ്രേഡിന് രണ്ട് ഘട്ടം വേണോ? പുനരാലോചനയിൽ പി.എസ്.സി.

May 29, 2023


Madhu sree

3 min

തോറ്റത് ആറ് തവണ; ഏഴാം വട്ടം സിവില്‍സര്‍വീസ് മോഹം കൈപ്പിടിയിലൊതുക്കി മധുശ്രീ 

May 27, 2023


PR MEERA

2 min

'നോ ഫോൺ, നോ സോഷ്യൽ മീഡിയ'; രണ്ടാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് കൈപ്പിടിയിലൊതുക്കി മീര

May 26, 2023

Most Commented