ഒരു വൈറസിന്റെ ഊര്‍ജസ്വലത തുറന്നുകാട്ടിയത് നമ്മുടെ ഈഗോയുടെ ദൗര്‍ബല്യത്തെ


ദേബശിഷ് ചാറ്റര്‍ജി/ vijayamanthrammbi@gmail.com

നമ്മുടെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണരീതികള്‍, ശ്വസനം, ആശംസാ രീതികള്‍, ശുചിത്വം, എല്ലാ ശീലങ്ങളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. തീര്‍ത്തും വ്യക്തിപരമായ നമ്മുടെ പെരുമാറ്റങ്ങള്‍ ആഗോള ബന്ധങ്ങളെവരെ ഉലയ്ക്കാന്‍ തുടങ്ങി

Representational Image | Pic Credit: Getty Images

ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനുള്ള വഴി തയ്യാറെടുപ്പാണ്. നമ്മുടെ കാല്‍ക്കീഴിലാണ് പ്രപഞ്ചം എന്നും അതിലെ സകലതും നമുക്കുവേണ്ടിമാത്രമാണെന്നുമുള്ള ഒരു ബോധത്തെയാണ് തയ്യാറെടുപ്പുകള്‍ക്ക് അവസരം നല്‍കാത്ത വൈറസുകള്‍ ആക്രമിക്കുന്നത്. ഒരുകാലത്ത് ഉഗ്രപ്രതാപിയായ മനുഷ്യന്‍ ഇന്നൊരു വൈറസിന്റെതായ ശൈലിയില്‍ ചിന്തിക്കുകയാണ്. നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളെ എങ്ങനെയൊക്കെയാണ് അതിസമര്‍ഥമായി ഒരു വൈറസിന് കീഴsക്കാനാവുന്നത്. എങ്ങനെയാണ് വൈറസ് അതി തന്ത്രപരമായി ഒടിമറിഞ്ഞ് നമ്മുടെ പ്രതിരോധ മതിലുകളെ ഭേദിക്കുന്നത്? ചുരുക്കത്തില്‍ ജീവിക്കാന്‍, നമ്മളെ സ്‌നേഹിക്കാന്‍, നമ്മുടെ ബുദ്ധിയെ അതിജീവിക്കാനുമുള്ള സ്വാഭാവിക ബുദ്ധി എങ്ങനെയാണ് വൈറസ് ഉപയോഗപ്പെടുത്തുന്നത്?

നമ്മുടെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണരീതികള്‍, ശ്വസനം, ആശംസാ രീതികള്‍, ശുചിത്വം, എല്ലാ ശീലങ്ങളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. തീര്‍ത്തും വ്യക്തിപരമായ നമ്മുടെ പെരുമാറ്റങ്ങള്‍ ആഗോള ബന്ധങ്ങളെവരെ ഉലയ്ക്കാന്‍ തുടങ്ങി. ദുശ്ശീലങ്ങളുടെ ആഗോളീകരണവും ഭയംപോലുള്ള വികാരങ്ങളുടെ അന്താരാഷ്ട്രവത്കരണവും ഫലംകാണുന്നത് എത്ര വേഗമാണ്? ഒരു നാഗരികത എന്ന നിലയില്‍ അതിരുകള്‍ക്കപ്പുറത്തേക്ക് വളരുന്ന, പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കുതിച്ച മനസ്സുകള്‍ ഇന്ന് മാറുകയാണ്. ഒരു മാറ്റത്തിനായി, സ്ത്രീ, പുരുഷ ഭേദമെന്യേ എല്ലാവരും കുറച്ച് യാത്രചെയ്യുന്നു. ഇന്ധനനഷ്ടവും മലിനീകരണവും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്നു. അവര്‍ വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. മറ്റുള്ളവരില്‍ വാത്സല്യവും സ്‌നേഹവും ചൊരിയുന്നു.

നമ്മെ മികച്ച മനുഷ്യരാക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയല്ലേ? നാം കൂടുതല്‍ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നു, പ്രാര്‍ഥിക്കുന്നു, സ്‌നേഹിക്കുന്നു. ഒരു വൈറസിന്റെ ഊര്‍ജസ്വലത തുറന്നുകാട്ടിയത് നമ്മുടെ ഈഗോയുടെ ദുര്‍ബലതയെയാണ്. പ്രാപഞ്ചികമായ ഒരു ജനാധിപത്യം മന്ത്രിയെയും തന്ത്രിയെയും പണ്ഡിതനെയും പാമരനെയും കോടീശ്വരനെയും 'കോടി' തന്നെ കാണാത്തവരെയും ഒരുപോലെ ഓര്‍മിപ്പിക്കുകയാണ് ഈ മനോഹരഭൂമിയിലെ മനുഷ്യജീവിതത്തിന്റെ ക്ഷണഭംഗുരതയെപ്പറ്റി.

''എന്നെ ഒഴിവാക്കണം, ഞാന്‍ സെലിബ്രിറ്റി ടോം ഹാങ്ക്‌സ്...'' എന്നു നിങ്ങള്‍ പറഞ്ഞേക്കാം...

''സോറി, അതെനിക്കറിയണമെന്നില്ല, എന്തായാലും എനിക്ക് താങ്കളെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ?'' എന്നു വൈറസ് മറുപടി പറയും.

ഓരോ വര്‍ത്തമാനകാല ദുരന്തവും ഭാവിയിലേക്കുള്ള സന്ദേശംകൂടിയാണ്. ശരിയായ അതിജീവനം അതുള്‍ക്കൊണ്ട് സ്വയം മികച്ച മനുഷ്യരായി നവീകരിക്കുകയാണ്. ഏറ്റവും ഭീകരമായ ദുരന്തം പ്രതീക്ഷ ഇല്ലാതാവുകയാണ്. ബോധം ബുദ്ധിയെ നയിക്കുന്ന ഒരു യുവതയിലാണു ലോകത്തിന്റെ പ്രതീക്ഷ.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Coronavirus Changed Human Perspectives, IIMK Director Coloumn


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented