അറിയുക, മഹത്തായ ലക്ഷ്യം മാര്‍ഗത്തെയും മഹത്തരമാക്കും


By ദേബശിഷ് ചാറ്റര്‍ജി| vijayamantrammbi@gmail.com

1 min read
Read later
Print
Share

അലക്‌സാണ്ടര്‍ ലോകം കീഴടക്കാന്‍ ഇറങ്ങിയത് വെറുതേ, തലേന്നുകണ്ട ഒരു സ്വപ്നത്തിനുപിറകെ പിറ്റേന്ന് പടയിറക്കിയതാവില്ല. ആ ദൗത്യത്തിനു പിന്നിലെ ലക്ഷ്യമാണ് അലക്‌സാണ്ടറെ മഹാനായ ചക്രവര്‍ത്തിയാക്കിയതും ലോകചരിത്രത്തില്‍ അതൊരു അധ്യായമായതും

പ്രതീകാത്മക ചിത്രം | Photo:gettyimages.in

ക്ഷ്യമെന്താണെന്നും അതിലേക്കുള്ള പ്രയാണം എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നാവും ആദ്യ ആലോചന. അടുത്തത് അതിനായി കൈയിലുള്ള വിഭവങ്ങൾ എന്താണെന്ന ഒരു സർവേയും. മുന്നോട്ടേക്കുള്ള പ്രയാണത്തിന്റെ ഗതിവേഗം നിശ്ചയിക്കുന്നത് ലക്ഷ്യമാണ്. ലക്ഷ്യം എത്രമേൽ മഹത്തരമാണോ, പിന്നെ വിഭവങ്ങൾ വിഷയമാവുന്നില്ല. അലക്സാണ്ടർ ലോകം കീഴടക്കാൻ ഇറങ്ങിയത് വെറുതേ, തലേന്നുകണ്ട ഒരു സ്വപ്നത്തിനുപിറകെ പിറ്റേന്ന് പടയിറക്കിയതാവില്ല. ആ ദൗത്യത്തിനു പിന്നിലെ ലക്ഷ്യമാണ് അലക്സാണ്ടറെ മഹാനായ ചക്രവർത്തിയാക്കിയതും ലോകചരിത്രത്തിൽ അതൊരു അധ്യായമായതും. ഓർക്കണം അലക്സാണ്ടർ ജീവിച്ചത് വെറും 33 വർഷമാണ്. ഹ്രസ്വ ജീവിതംകൊണ്ട് ബൃഹത്തായ ചരിത്രമെഴുതിയാണ് അലക്സാണ്ടർ പോയത്.

അലക്സാണ്ടർ ഉണ്ടായത് തനിക്കുമാത്രമായ ലക്ഷ്യത്തിൽ നിന്നല്ല. വലിയ ലക്ഷ്യത്തിനുവേണ്ടി അയാൾ ഒരു റോളെടുത്തു എന്നുമാത്രം. ചെറിയറോളിനോട് വലിയലക്ഷ്യം ചേർന്നപ്പോൾ സ്വാഭാവികമായുണ്ടായ ഒരു പരിണതിയാണത്. വ്യക്തി ചരിത്രമായി മാറുക, ലക്ഷ്യം തനിക്കായുള്ളതല്ലാതെ ലോകത്തിനുതന്നെയുള്ള സംഭാവനയാവുമ്പോഴാണ്. പ്രതിഭാധനരുടെ നേതൃത്വത്തിന് പ്രതിസന്ധികൾ മാർഗതടസ്സമാവുകയില്ല. ചിലപ്പോൾ അതിൽകൂടി അവസരങ്ങളെ തിരയും.

പ്രതിഭയില്ലാത്തവർ ആദ്യം പറഞ്ഞതിന്റെ കണക്കെടുക്കും. നിലവിൽ എന്താണുള്ളത്, അതുവെച്ചിനി എന്താണ് ചെയ്യാൻ പറ്റുകയെന്നും. ഒരു ദൗത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും വലിയ വിഭവങ്ങൾ സ്ഥലമോ ബാക്കി സമ്പത്തോ അല്ല. ഒന്നാലോചിച്ചാൽ പഴയ കുറെ സംവാദങ്ങളും സംഭാഷണങ്ങളുമൊക്കെയാവും ഏറ്റവും വിലയേറിയ വിഭവങ്ങൾ. അതിൽ പരിമിതികളെ പ്രതിയുള്ള പരിദേവനങ്ങളും പുരോഗതിയെക്കുറിച്ചുള്ള സ്വപ്നങ്ങളും വെല്ലുവിളികളെക്കുറിച്ചുള്ള സൂചനകളുമുണ്ടാവും. ലക്ഷ്യം വലുതാവുമ്പോൾ, മഹത്തരമാവുമ്പോൾ അതിലും വലിയ വിഭവങ്ങൾ വേറെയില്ല. മഹത്തായ ലക്ഷ്യം മാർഗത്തെയും മഹത്തരമാക്കും. മഹാത്മാവിനെ നോക്കൂ.

Content Highlights: Career Guidance column of IIMK directors, Life and aim

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anoop valanchery
Premium

5 min

കൂലിപ്പണിയെടുത്ത് തഴമ്പിച്ച കൈകളില്‍ സംസ്‌കൃതം വഴങ്ങി; കല്ല് ചെത്തി പടുത്തെടുത്ത ഡോക്ടറേറ്റ്

May 31, 2023


Madhu sree

3 min

തോറ്റത് ആറ് തവണ; ഏഴാം വട്ടം സിവില്‍സര്‍വീസ് മോഹം കൈപ്പിടിയിലൊതുക്കി മധുശ്രീ 

May 27, 2023


Gamini Singla
Success Stories

3 min

ആഘോഷങ്ങളോ സുഹൃത്തുക്കളോ ഇല്ലാത്ത മൂന്ന് വര്‍ഷം,പത്ത് മണിക്കൂര്‍ പഠനം; ഒടുവില്‍ IAS

Feb 7, 2023

Most Commented