പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഒരു ഇലക്ട്രിക് സർക്യൂട്ടിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സ്വിച്ച്ബോർഡ് പോലെയാണ് സംസ്കാരം. ആളുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സംസ്കാരം രൂപപ്പെടുന്നത്. അതു കൃത്യമായ കണക്ഷന്റെ സംഭാവനയാണ്. മനുഷ്യന്റെ ഊർജം ഒരു ഓർഗനൈസേഷണൽ സ്വിച്ച്ബോർഡിലൂടെ ഒഴുകുകയാണ്. വൈദ്യുതിയുടെ പ്രവാഹംപോലയാണത്. അനുഭവിക്കുവാനേ കഴിയൂ, കാണുക സാധ്യമല്ല.
എന്റെ പുതിയ പുസ്തകമായ 'കർമസൂത്രാസ്: ലീഡർഷിപ്പ് ആൻഡ് വിസ്ഡം ഇൻ അൺസെർടെയ്ൻ ടൈംസ്' പറയുന്നത് അതേപ്പറ്റിക്കൂടിയാണ്.
ലീഡർഷിപ്പ് വിഷയമാവുന്ന എല്ലാ ചർച്ചകളിലും സ്ഥാപന സംസ്കാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഏറെ കേട്ടേക്കാം. പക്ഷേ സ്ഥാപനം, ജോലി, വ്യക്തിവൈദഗ്ധ്യം, നേതൃപാടവത്തിന്റെ ആവശ്യകതയൊക്കെയും ഉൾക്കൊള്ളുന്ന ശാസ്ത്രീയവും ആത്മീയവുമായ വീക്ഷണങ്ങളിലൂടെ കാര്യങ്ങളെ അറിയുന്നത് കുറവാണ്.
മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പെരുമാറ്റങ്ങളുടെയും പങ്കുവെക്കലുകളിലൂടെ ഉരുത്തിരിയുന്ന ഒന്നാണ് സ്ഥാപനങ്ങളുടെ, സംഘടനകളുടെ സംസ്കാരം. അങ്ങനെ ഉരുത്തിരിഞ്ഞ ഒരു സംസ്കാരം നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുമ്പോൾ, അവ നമ്മുടെ വികാരങ്ങളെയും ആ സംസ്കാരത്തിനൊത്ത രീതിയിലേക്ക് നയിക്കുന്നു. നമുക്കുചുറ്റിലുമുള്ള സ്ഥാപനങ്ങളെ നോക്കൂ, സംഘടനകളെയും.
അവരുടെ ജീവനക്കാർ, അംഗങ്ങൾ എങ്ങനെ പെരുമാറുന്നു എന്നുനോക്കിയാൽ മനസ്സിലാവുന്നതേയുള്ളൂ ഇത്.
വിലയും ഗുണവും മികവിൽ സന്ധിക്കുന്ന സേവനദാതാക്കൾ പുതിയ സംസ്കാരം സൃഷ്ടിക്കുന്നു. ആമസോൺ ഒരു സംസ്കാരം സൃഷ്ടിച്ചെടുത്തു. വാങ്ങുന്ന സാധനങ്ങളുടെ, സമ്മാനങ്ങളുടെയും, ഓൺലൈൻ ഡെലിവറിയുടെ വേഗവും കാര്യക്ഷമതയും മാറ്റിമറിച്ചത് ആമസോണാണ്. സ്വാസ്ഥ്യത്തിന്റെ മറ്റൊരു വഴിയായ ആയുർവേദത്തിലൂടെ പ്രകൃതിദത്തവും ഉല്ലാസകരവുമായ ആരോഗ്യസംരക്ഷണത്തിന്റെ പുതിയൊരു സംസ്കാരം കേരളം വളർത്തിയെടുത്തു. മനസ്സിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം എന്നു നെഹ്രു.
Content Highlights: Career guidance column by IIMK Directors column
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..