Representational Image | Pic Credit: Getty Images
വിവാഹം, കുട്ടികളെ വളര്‍ത്തല്‍, മാതാപിതാക്കളുടെ ആരോഗ്യപ്രശ്നം; ഏറെ ആഗ്രഹിച്ച് ലഭിച്ച ഐ.ടി. ജോലി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ഇങ്ങനെ പല കാരണങ്ങളുണ്ടാകാം. കരിയര്‍ വിട്ട് അഞ്ചോ പത്തോ വര്‍ഷത്തിനുശേഷം തിരക്കൊഴിഞ്ഞാലും മിക്കവര്‍ക്കും തിരിച്ചുവരവ് സാധ്യമല്ല. പ്രധാനകാരണം സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് അടിമുടി മാറ്റങ്ങളാണ് ഓരോവര്‍ഷവും ഐ.ടി. രംഗത്തുണ്ടാകുന്നത്.
ജോലിയില്‍ സജീവമായിരിക്കുന്നവര്‍ക്കുപോലും കൃത്യമായി അപ്ഡേറ്റ് ചെയ്യാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത കാലത്ത് വര്‍ഷങ്ങളായി അരങ്ങ് വിട്ടുനില്‍ക്കുന്നവര്‍ എങ്ങനെ തിരിച്ചുവരും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) മദ്രാസ് ആരംഭിച്ച 'കരിയര്‍ ബാക്ക് ടു വിമെന്‍' (സി.ബി.-2-ഡബ്ല്യു.) എന്ന ഐ.ടി. നൈപുണിവികസന പ്രോഗ്രാം.
പത്തുവര്‍ഷം തിരിച്ചുപിടിക്കാം
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഐ.ടി. രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് അറിവുപകരുന്ന സര്‍ട്ടിഫിക്കേഷന്‍ കോഴ്സാണിത്. സാങ്കേതികമായ ഏറ്റവും പുതിയ അറിവുനേടാന്‍ ഇതിലൂടെ കഴിയും. ആകെ 34 ആഴ്ച നീളുന്ന പരിശീലനപരിപാടി ഫൊറന്‍സിക് ഇന്റലിജന്‍സ് സര്‍വൈലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ടെക്നോളജിയുടെ (എഫ്.ഐ.എസ്.എസ്.ടി.) സഹകരണത്തോടെ ഐ.ഐ.ടി. സ്‌കില്‍ ഡെവലപ്മെന്റ് അക്കാദമിയാണ് നടത്തുന്നത്. ഐ.ഐ.ടി., ഐ.ഐ.ഐ.ടി.ഡി.എം. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്) എന്നിവിടങ്ങളിലെ അധ്യാപകരും ഐ.ടി. രംഗത്തെ വിദഗ്ധരുമാണ് പരിശീലനം നല്‍കുന്നത്.
നാല് സ്‌പെഷ്യലൈസേഷനുകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ്, ഡേറ്റ സയന്‍സ് ആന്‍ഡ് ബിഗ് ഡേറ്റ, സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ് ആന്‍ഡ് പ്രോഗ്രാമിങ് ടൂള്‍സ് എന്നിങ്ങനെ നാല് സ്‌പെഷ്യലൈസേഷനുകളിലാണ് പരിശീലനം. പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള മേഖല അനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായവും ലഭിക്കും. പല കാരണങ്ങളാല്‍ ഐ.ടി. ജോലി ഉപേക്ഷിച്ച നാലുലക്ഷം സ്ത്രീകളാണ് തിരിച്ചുവരാന്‍ താത്പര്യപ്പെടുന്നത്. ഫൊറന്‍സിക് ഇന്റലിജന്‍സ് സര്‍വൈലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ടെക്നോളജി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഫൗണ്ടേഷന്‍ മുതല്‍ മൂന്ന് ഘട്ടങ്ങള്‍
ഫൗണ്ടേഷന്‍ കോഴ്സ് അടക്കം മൂന്ന് ഘട്ടങ്ങളിലാണ് പരിശീലനം. ഏത് സ്‌പെഷ്യലൈസേഷന്‍ ചെയ്യുന്നവര്‍ക്കും ഫൗണ്ടേഷന്‍ നിര്‍ബന്ധമാണ്. 34 ആഴ്ചകള്‍ നീളുന്ന കോഴ്സില്‍ 150 മണിക്കൂറാണ് ടീച്ചിങ് അവേഴ്സ്. ഇതില്‍ 20 മണിക്കൂര്‍ ഫൗണ്ടേഷനാണ്. ആദ്യഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം സ്‌പെഷ്യലൈസേഷന്‍ തിരഞ്ഞെടുക്കാം. സ്‌പെഷ്യലൈസേഷനില്‍ ബേസിക് കോഴ്സാണ് ആദ്യഘട്ടം. 40 മണിക്കൂര്‍ (10 ആഴ്ച) ദൈര്‍ഘ്യമുള്ള കോഴ്സാണിത്. അതിനുശേഷം 90 മണിക്കൂര്‍ (20 ആഴ്ച) ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് കോഴ്സ്.
പ്രവേശനം
skillsacademy.iitm.ac.in വഴി അപേക്ഷിക്കാം. ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് അപ് ലോഡ് ചെയ്യണം. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ഫൗണ്ടേഷന്‍ കോഴ്സിന് 17,700 രൂപയാണ് ഫീസ്.
ജോലി സാധ്യതയേറെ

-ഡോ. ഭാസ്‌കര്‍ രാമമൂര്‍ത്തി, ഡയറക്ടര്‍, ഐ.ഐ.ടി. മദ്രാസ്
Content Highlights: Career Back to Women Program at IIT Madras
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..