
Image Credit: Getty Images
ഭുവന് ബാം - വഡോദരയില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ഈ ചെറുപ്പക്കാരനാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് യൂട്യൂബ് ചാനലിന്റെ നിര്‍മാതാവ്. ഭുവന് ബാമിന്റെ ഏകാംഗ ആക്ഷേപഹാസ്യ, നര്‍മ പരിപാടികള്‍ കാണാന്‍ ബിബി കി വൈന്‍സ് എന്ന യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് ബെല്‍ ബട്ടണ്‍ അമര്ത്തിയിട്ടുള്ളത് 1.64 കോടിയിലധികം ആളുകളാണ്. 20 മില്യണ്‍ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ യൂട്യൂബ് ചാനലാണ് ബിബി കി വൈന്‍സ്.
2015ലെ കശ്മീര്‍ പ്രളയത്തിനിടയ്ക്ക് വീട്ടമ്മയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്ന ടി.വി. റിപ്പോര്‍ട്ടറെ കളിയാക്കിക്കൊണ്ട് ഭുവന് ഒരു വീഡിയോ ചെയ്യുകയുണ്ടായി. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കൂടുതല്‍ വീഡിയോ ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും ലഭിച്ചു. അങ്ങനെയാണ് ബിബി കി വൈന്‍സ് എന്ന ചാനല്‍ തുടങ്ങിയത്.
തുടക്കത്തില്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമായിരുന്നു ബിബി കി വൈന്‍സിന് ഏറ്റവും അധികം ആരാധകരെ കിട്ടിയത്. കുറച്ച് മാസങ്ങള്‍ കഴിഞ്ഞതോടെ ഇന്ത്യയിലും ചാനല്‍ ഹിറ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചാനലിനുള്ള 2016ലെ വെബ് ടിവി ഏഷ്യ പുരസ്കാരം ഭുവന് ലഭിച്ചു. ലോക സാമ്പത്തിക ഫോറത്തിലേക്ക് ക്ഷണം കിട്ടിയിട്ടുള്ള അപൂര്‍വം യൂട്യൂബേഴ്സില്‍ ഓരാള് കൂടിയാണ് ഭുവന്. 2019ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രഥമ വേള്‍ഡ് ബ്ലോഗേഴ്സ് അവാര്‍ഡിന് അര്‍ഹനായത് ഭുവനാണ്.
ഭുവന് അവതരിപ്പിക്കുന്ന ടിറ്റു ടോക്സ് എന്ന പരിപാടി ഏറെ പ്രശസ്തമാണ്. ഷാരുഖ് ഖാന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടിറ്റു ടോക്സില്‍ അതിഥിയായി എത്തിയിട്ടുണ്ട്. സംഗീതപ്രേമിയായ ഭുവന് ചില മ്യൂസിക ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ മീഡിയം ജനപ്രിയമായതോടെ കണ്ടന്റ് ക്രിയേഷനില്‍ വലിയ സാധ്യതകളാണുള്ളതെന്ന് ഭുവന് പറയുന്നു.
Content Highlights: BB Ki Vines, Youtube Channel, Bhuvan Bam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..