പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഏഷ്യൻ രാജ്യങ്ങളിൽ (സിങ്കപ്പൂർ ഒഴികെ) ഫുൾടൈം എം.എ., പിഎച്ച്.ഡി. പ്രോഗ്രാമുകൾ ചെയ്യുന്നവർക്ക് ഏഷ്യൻ ഗ്രാജ്വേറ്റ് സ്റ്റുഡന്റ് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിൽ സൗത്ത് ഈസ്റ്റേൺ വിഷയങ്ങളിൽ പഠിക്കുന്നവർക്കാണ് 2021 ജൂലായ് 12-16 കാലയളവിൽ ഓൺലൈനായി നടക്കുന്ന '16-ാം സിങ്കപ്പൂർ ഗ്രാജ്വേറ്റ് ഫോറം ഓൺ സൗത്ത് ഈസ്റ്റ് ഏഷ്യ സ്റ്റഡീസി'ലേക്ക് പേപ്പർ/പ്രസന്റേഷൻ എന്നിവയ്ക്ക് അപേക്ഷിക്കാൻ അവസരം.
ഫോറം ചർച്ചചെയ്യുന്ന പ്രമേയങ്ങൾ: ഏഷ്യൻ ഡൈനാമിക്സ് ഓഫ് റിലീജ്യൺ, പൊളിറ്റിക്സ്, ഇക്കോണമി, ജൻഡർ, കൾച്ചർ, ലാംഗ്വേജ്, മൈഗ്രേഷൻ, അർബനിസം, സയൻസ് ആൻഡ് ടെക്നോളജി, ഐഡന്റിറ്റീസ്, പോപ്പുലേഷൻ, സോഷ്യൽ ചേഞ്ച്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ലൈബ്രറി, കംപ്യൂട്ടർ റിസോഴ്സസ് എന്നിവ ഉപയോഗിക്കാനും വിദഗ്ധരുടെ വെബിനാറുകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഗവേഷണമേഖലയിൽ ഒരു മെന്ററുടെ/അഡൈ്വസറുടെ മാർഗനിർദേശം, അന്താരാഷ്ട്ര സ്കോളർമാർ, സീനിയർ സൗത്ത് ഈസ്റ്റ് ഏഷ്യ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ മുന്നിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം എന്നിവയും ലഭിക്കാം. ഏതാനും പേർക്ക് ഇംഗ്ലീഷ് അക്കാദമിക് രചനയിലെ, രണ്ടാഴ്ച ദൈർഘ്യമുള്ള സമഗ്രമായ ഒരു ഓൺലൈൻ കോഴ്സിലും പങ്കെടുക്കാം.
പേപ്പർ പ്രൊപ്പോസൽ, റിസർച്ച് പ്രൊപ്പോസൽ, തിസിസ് സൂപ്പർവൈസറിൽ നിന്നുമുള്ള റെക്കമെന്റേഷൻ ലെറ്റർ എന്നിവയടങ്ങുന്നതാകണം അപേക്ഷ. ഇവയുടെ സോഫ്റ്റ് കോപ്പി ഡിസംബർ 25-നകം ലഭിക്കത്തക്കവിധം aritm@nus.edu.sg എന്ന മെയിലിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് https://ari.nus.edu.sg യിൽ 'ഇവന്റ്സ് ' ലിങ്കിലെ പ്രോഗ്രാം ലിങ്ക് കാണുക.
Content Highlights: Asian graduate student fellowship in singapore national university, apply till december 25
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..